Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌നാസുരേഷിന്റെ ആരോപണം, വിജേഷ് പിളളയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

കണ്ണൂര്‍: സി പി എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനെതിരെ സ്വപ്‌നസുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായി തളളി വിജേഷ് പിളള. ഗൂഡാലോചന സ്വപ്‌ന നടത്തിയിട്ടുണ്ടാകാം താന്‍ അതില്‍ പങ്കാളിയല്ല. ഈക്കാര്യം അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും വിജേഷ് പിളള പറഞ്ഞു.

വെളളിയാഴ്ച്ച രാവിലെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഓഫീസിന് പിന്നിലെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് ചോദ്യം ചെയ്തത്. തളിപ്പറമ്പ്, പയ്യന്നൂര്‍ ഡി.വൈ. എസ്.പിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടത്തിയത്.

മുഖ്യമന്ത്രിക്ക് എതിരായ പരാതിയില്‍ നിന്ന് പിന്‍മാറാന്‍ സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മുപ്പതുകോടി രൂപ വിജേഷ് പിളള വഴി വാഗ്ദ്ധാനം ചെയ്തുവെന്നായിരുന്നു. സ്വപ്‌നയുടെ ആരോപണം.സി.പി. എം തളിപറമ്പ് ഏരിയാസെക്രട്ടറി കെ.സന്തോഷിന്റെ പരാതിയിലാണ് തളിപറമ്പ് പൊലിസ് കേസെടുത്തത്.

swapna suresh

ബോധപൂര്‍വ്വം സമൂഹത്തില്‍ ലഹളയുണ്ടാക്കാന്‍ ശ്രമിക്കുകയും മുഖ്യമന്ത്രിയെയും സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനെയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. കഴിഞ്ഞ മാര്‍ച്ച് 15-നാണ് സന്തോഷ് പരാതി നല്‍കിയത്. ഫെയ്‌സ്ബുക്ക് ലൈവിലൂടെ സ്വപ്‌നാസുരേഷ് നടത്തിയ ആരോപണങ്ങള്‍ക്കു പിന്നിലെ ഗൂഡാലോചനയെ കുറിച്ചു അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഈപരാതിയില്‍ സ്വപ്‌നയോടൊപ്പം വിജേഷ് പിളളയുടെ പങ്കിനെകുറിച്ചു അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിജേഷ് പിളളയെ പൊലിസ് ബംഗ്‌ളൂരില്‍ നിന്നും വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. എന്നാല്‍ സ്വപ്‌നാസുരേഷ് താന്‍ ചോദ്യ ചെയ്യലിന് ഹാജരാവില്ലെന്നു അറിയിച്ചിരുന്നു.

സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസിലും ക്ഷമപറയാനോ മറുപടി നല്‍കാനോ സ്വപ്‌നസുരേഷ് തയ്യാറായിരുന്നില്ല. ഇവരെ കണ്ണൂരിലേക്ക് ചോദ്യംചെയ്യുന്നതിനായി വിളിപ്പിക്കാന്‍ പൊലിസ് നീക്കം നടത്തുന്നുണ്ട്. ഇതിന് ഡി.ജി.പിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി തേടിയേക്കും.

കര്‍ണാടയിലെ ബംഗ്‌ളൂരിലാണ് സ്വപ്‌ന സുരേഷുളളത്. അതുകൊണ്ടു തന്നെ ആഭ്യന്തര വകുപ്പുമുഖേനെയുളള നീക്കത്തിലൂടെ മാത്രമേ അവരെ ഇവിടെ എത്തിക്കാന്‍ കഴിയുകയുളളൂ. കര്‍ണാടയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഈക്കാര്യത്തില്‍ കാലതാമസമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+