Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌ന സുരേഷിന് കണ്ണൂരില്‍ കുരുക്ക്: തളിപ്പറമ്പ് പൊലിസ് സ്‌റ്റേഷനില്‍ സിപിഎം നേതാവിന്റെ പരാതി

mv

തളിപ്പറമ്പ്: സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ ഉയര്‍ത്തുന്ന സ്വപ്‌നാസുരേഷിനെ നേരിടാന്‍ കണ്ണൂരില്‍ സി.പി. എം കുരുക്കൊരുക്കുന്നു. പൊലിസിനെ ഉപയോഗിച്ചാണ് സ്വപ്‌നയ്‌ക്കെതിരെ നടപടി തുടങ്ങിയത്. ഇതിന്റെ ഭാഗമായി സര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനും ഇവരെ കോഴ നല്‍കി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ കുറ്റാരോപിതനുമായ തളിപ്പറമ്പ് കടമ്പേരി സ്വദേശി കെ വിജേഷ് എന്ന വിജേഷ് പിളളക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് തളിപ്പറമ്പ്‌പൊലീസില്‍ പരാതി നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ സ്വപ്ന സുരേഷ് ഫേയ്സ് ബുക്ക് ലൈവിലൂടെ അപകീര്‍ത്തികരവും വസ്തുതാ വിരുദ്ധവുമായ ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായ പരാതികള്‍ പിന്‍വലിക്കാന്‍ എം വി ഗോവിന്ദന്റെ ദൂതനായി വിജേഷ് പിള്ള തന്നെ വന്ന് കണ്ടുവെന്നും പ്രതിഫലമായി 30 കോടി വാഗ്ദാനം ചെയ്തുവെന്നുമാണ് സ്വപ്ന ആരോപിച്ചത്. ഇതനുസരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എം വി ഗോവിന്ദന് വേണ്ടി വിജേഷ് പിള്ള പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു.

ഇത്തരം ആരോപണം ഉന്നയിച്ചത് അത്യന്തം സംശയകരമാണ്. സത്യവിരുദ്ധവും കുടിലവുമായ ഈ ആരോപണത്തിന് പിന്നില്‍ ചില സമൂഹ വിരുദ്ധ ശക്തികളുടെ വന്‍ ഗൂഢാലോചനയും സംശയിക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവന്‍ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു നേരത്തെ തളിപ്പറമ്പിലെ അഭിഭാഷകനായ നിക്കോളാസ് ജോസഫ് മുഖേനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വപ്നാ സുരേഷിനെതിരെ മാനനഷ്ട കേസ് നല്‍കിയിരുന്നു.

സ്വപ്‌നയ്‌ക്കെതിരെ കേസുകള്‍ ക്രൈംബ്രാഞ്ച് പി.പി സദാനന്ദനാണ് അന്വേഷിക്കുന്നത്. അതുകൊണ്ടു തന്നെ ഈ കേസുകളില്‍ ചോദ്യം ചെയ്യലിനായി സ്വപ്നയെ കണ്ണൂരിലേക്ക് വിളിപ്പിക്കാനുളള നീക്കങ്ങളും നടക്കുന്നുണ്ട്. സി.പി. എമ്മിനും സര്‍ക്കാരിനും തലവേദനയായി മാറിയ സ്വപ്‌നാസുരേഷിനെ ആകാശ് തില്ലങ്കേരിയെ നേരിട്ടതുപോലെ നിയമപരമായി ഒതുക്കാനാണ് സി.പി. എം നീക്കങ്ങള്‍ നടത്തുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മണ്ഡലമായ തളിപറമ്പില്‍ നിന്നാണ് ഇതിന്റെ ഭാഗമായി പൊലിസില്‍ പരാതി നല്‍കിയിട്ടുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+