കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് രാജ്യാന്തരനിലവാരമുള്ള നീന്തൽ കുളം നിർമിക്കും: ഇപി ജയരാജൻ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വിമാനത്താവള നഗരമായ മട്ടന്നൂര്‍ നായിക്കാലിയില്‍ കുറുവ ദ്വീപിന്റെ മാതൃകയില്‍ ടൂറിസം കേന്ദ്രവും രാജ്യാന്തര നിലവാരത്തിലുള്ള സ്വിമ്മിങ് പൂളും തുടങ്ങുമെന്ന് മന്ത്രി ഇ പി ജയരാജന്‍. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക വ്യവസായ അധിഷ്ഠിത വ്യവസായങ്ങള്‍ കൂടുതലായി വര്‍ധിപ്പിക്കാനും അതുവഴി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും നമുക്ക് കഴിയണം. വിമാനത്താവളത്തിനടുത്ത് ജൈവ പച്ചക്കറി ഉല്‍പാദനം, അതുവഴി ഗള്‍ഫ് നാടുകളിലേക്ക് കയറ്റുമതി ചെയ്യാന്‍ അവസരം ഉണ്ടാക്കുക, ഇതിനു സ്വകാര്യ സംരംഭകരെയും ഉള്‍പെടുത്തുക തുടങ്ങിയവയാണു പുതുതായി ആരംഭിക്കാന്‍ പോകുന്ന പുതിയ പദ്ധതികളെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

പെരുമ്പാമ്പും മുതലയേയും കാണിച്ച് മോദിക്ക് ഭീഷണി, പിന്നാലെ പാക് ഗായികക്ക് കുരുക്ക്പെരുമ്പാമ്പും മുതലയേയും കാണിച്ച് മോദിക്ക് ഭീഷണി, പിന്നാലെ പാക് ഗായികക്ക് കുരുക്ക്

പുതിയ കാലഘട്ടത്തിനനുസരിച്ച് ഐടി രംഗത്ത് വ്യവസായികള്‍ നിക്ഷേപമിറക്കണം. ഇതിനു വ്യവസായ വകുപ്പ് എല്ലാ സഹായവും നല്‍കും. വ്യവസായ രംഗത്തുള്ള പലര്‍ക്കും നിക്ഷേപിക്കാന്‍ ഭയപ്പാടുണ്ട്.. വ്യാവസായിക രംഗവും മാന്ദ്യം നേരിടുകയാണ്. വ്യാവസായി, കാര്‍ഷിക രംഗം ഗുരുതര തകര്‍ച്ചയിലാണെന്നും മന്ത്രി ജയരാജന്‍ വ്യക്തമാക്കി. അവാര്‍ഡ് ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

ep

മരുന്ന് വിപണന രംഗത്തെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി മാത്യു സാമുവല്‍, മികച്ച വ്യവസായിയായി സുശീല്‍ ആറോണ്‍, ടി കെ പ്രദീപന്‍, കണ്ണൂര്‍ സര്‍വകലാശാലാ എംഎസ്‌സി സുവോളജി പരീക്ഷയില്‍ ഒന്നാംറാങ്ക് ജേതാവ് ഹസ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. കെ വിനോദ് നാരായണന്‍, സിവി ദീപക്, ഹനീഷ് കെ. വാണിയാങ്കണ്ടി , ടി കെ രമേശ്കുമാര്‍, എം വി രാമകൃഷ്ണന്‍, രാജന്‍ തീയരേത്, കെ കെ ബാലറാം,സഞ്ജയ് ആറാട്ട് പൂവാടന്‍ തുടങ്ങിയവർ സംസാരിച്ചു.

English summary
Swimming pool of international standards will built near Kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X