• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മോഹൻലാൽ അംഗമായ കണ്ണുർ ടി.എ ബറ്റാലിയൻ അടച്ചു പൂട്ടുന്നു

  • By Desk

കണ്ണൂർ: സുപ്പർ സ്റ്റാർ മോഹൻലാലിന് ലഫ്റ്റൻ കേണൽ പദവി നൽകിയ കണ്ണുർ ടെറിറ്റോറിയൽ ആർമി പ്രവർത്തനമവസാനിപ്പിക്കുന്നു. കഴിഞ്ഞ വർഷം കൂടി വേനലവധിക്കാലത്ത് മോഹൻലാൽ ഒരാഴ്ച്ചയോളം കണ്ണുർ ടെറിറ്റോറിയൽ ആർമിയിൽ വന്ന് ഒരാഴ്ച്ചയോളം പരിശീലനം നടത്തിയിരുന്നു.

മട്ടന്നൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

മോഹൻലാൽ ഓണററി ലെഫ്‌റ്റനന്റ്‌ പദവിയോടെയാണ് കണ്ണുരിലെ സേനയുടെ ഭാഗമായത്‌ 'ആദ്യവർഷം മോഹൻലാൽ ടെറിറ്റോറിയൽ ആർമിയിലെത്തി വെടിവയ്പ്പടക്കം പരിശീലിച്ചത് ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. അന്ന് മോഹൻലാലിനെ കാണാൻ ആ ബാലവൃദ്ധം ജനങ്ങളാണ് ടെറിറ്റോറിയൽ ആർമി മൈതാനത്ത് ഒഴുകിയെത്തിയത്. കണ്ണുരിൻ്റെ സ്പോർട്സ് രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ടി.എ ബറ്റാലിയൻ പ്രാദേശിക ടുർണമെൻ്റുകളിൽ കായിക പ്രേമികളെ ഹരം കൊള്ളിക്കാൻ ടി.എ ബറ്റാലിയൻ സേനയിറങ്ങാറുണ്ട്. രാജ്യം വെല്ലുവിളി നേരിടുന്ന യുദ്ധരംഗങ്ങളിലും സമാധാന പാലന രംഗത്തും ത്യാഗോജ്ജ്വലമായ പ്രവർത്തനം നടത്തിയ ചരിത്രവും ടി.എ ബറ്റാലിയനുണ്ട്.

കണ്ണൂർ ടിഎ ബറ്റാലിയന്‌ ദേശാന്തര പെരുമ നൽകിയത് ശ്രീലങ്കൻ ആഭ്യന്തര യുദ്ധകാലത്താണ്. 1989–-90ൽ ശ്രീലങ്കയിൽ ഇന്ത്യൻ സമാധാനസേനയുടെ(ഐപികെഎഫ്‌) ഭാഗമായി ടിഎ ബറ്റാലിയനെയും നിയോഗിച്ചിരുന്നു. ഇതിനു പുറമേ 1991–-92 കാലത്ത്‌ ജമ്മു–- കശ്‌മീരിൽ 'ഓപ്പറേഷൻ രക്ഷക്‌’ ദൗത്യത്തിൽ പങ്കെടുത്തു. ഇക്കാലത്ത്‌ ഝലം നദിക്കുകുറുകെ പണിത പാലത്തിന്‌ കണ്ണൂർ ബ്രിഡ്‌ജ്‌ എന്നാണ്‌ പേരുനൽകിയത്‌ കണ്ണൂർ കൻ്റോൺമെൻ്റിലെ തങ്ങളുടെ ഉടമസ്ഥതയിലുള്ള.

സ്ഥലം തിരികെ ലഭിക്കുന്നതിനുള്ള ഡിഎസ്‌സിയുടെ സമ്മർദംമൂലമാണ്‌ വെസ്‌റ്റ്‌ ഹില്ലിലേക്ക്‌ മാറ്റുന്നതെന്ന്‌ പറയുന്നുണ്ടെങ്കിലും യഥാർഥ കാരണം ഇതുതന്നെയാണോയെന്ന്‌ വ്യക്തമല്ല. ടിഎ ആസ്ഥാനത്തെ മിലിട്ടറി ക്യാന്റീൻ കോവിഡ്‌ വ്യാപനത്തിന്റെ മറവിൽ മാസങ്ങൾമുമ്പ്‌ അടച്ചുപൂട്ടിയിരുന്നു. ഇതിനു ശേഷമാണ് ബറ്റാലിയൻ തന്നെ മാറ്റുന്നത്.ഇതോടെ കേവലമൊരു പട്ടാളസേനയെന്നതിലുപരിയായി

യുദ്ധമുഖങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും സവിശേഷ സാന്നിധ്യമായ കണ്ണൂർ ടച്ചാണ് ഇല്ലാതാകുന്നത്.

കണ്ണൂരിന്റെ അഭിമാനമായ 122–-ാം ടെറിട്ടോറിയൽ ആർമി ബറ്റാലിയൻ ഇവിടെനിന്ന്‌ കോഴിക്കോട്‌ വെസ്‌റ്റ്‌ ഹില്ലിലേക്ക്‌‌ മാറ്റുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.ഇതോടെ കഴിഞ്ഞ രണ്ടരവർഷമായി കശ്‌മീരിൽ ഫീൽഡ്‌ ഓപ്പറേഷനിൽ പങ്കെടുക്കുന്ന സൈനികർ തിരിച്ചെത്തുന്നത്‌ വെസ്‌റ്റ്‌ ഹില്ലിലേക്കായിരിക്കും. 2018 മെയ്‌ മാസത്തിലാണ്‌ ജമ്മു–- കശ്‌മീർ അതിർത്തിയിൽ പാക് ‌ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള പ്രത്യേക ദൗത്യവുമായി എണ്ണൂറംഗ സംഘം പുറപ്പെട്ടത്‌.

കേരളത്തിന്റെ ഏക ടെറിട്ടോറിയൽ ആർമി ബറ്റാലിയനാണ്‌ മദ്രാസ്‌ ഇൻഫെന്ററി റെജിമെന്റിന്റെ ഭാഗമായ കണ്ണൂർ ടെറീസ്‌. തുടക്കത്തിൽ മലപ്പുറത്തായിരുന്നു. നാലു പതിറ്റാണ്ടുമുമ്പാണ്‌ ആസ്ഥാനം കണ്ണൂർ ജില്ലാ ആശുപത്രിക്കുസമീപം ഡിഎസ്‌സി അധീനതയിലുള്ള സ്ഥലത്തേക്ക്‌ മാറ്റിയത്‌. അന്നുമുതൽ കണ്ണൂരിന്റെ സാമൂഹ്യജീവിതത്തിന്റെ ഭാഗമാണ്‌ ഈ സേനാവിഭാഗം.

യുദ്ധവേളകളിൽ സൈന്യത്തെ സഹായിക്കുകയാണ്‌ ടെറിട്ടോറിയൽ ബറ്റാലിയന്റെ മുഖ്യ ചുമതല. യുദ്ധത്തിൽ രണ്ടാംനിര പ്രതിരോധവ്യൂഹമായി ഇവരുണ്ടാകും. സമാധാനകാലത്ത്‌ സിവിലിയൻ അധികൃതരെ സഹായിക്കും. നാടിന്റെ പൊതുവായ വികസന പ്രവർത്തനങ്ങളിലും പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ രക്ഷാദൗത്യത്തിലും ഇവരുടെ സേവനം വിലപ്പെട്ടതാണ്‌. കണ്ണുരി ൻ്റെ അഭിമാനമായ ടി.എ ബറ്റാലിയൻ മാറ്റുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആവശ്യപ്പെട്ടു.

English summary
TA Battalian in Kannur to be closed down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X