Get Updates
Get notified of breaking news, exclusive insights, and must-see stories!

മലബാർ കലാപം സ്വാതന്ത്യ സമര ചരിത്രത്തിൻ്റെ ഭാഗമെന്ന് ടേബിൾ ടോക്ക്

കണ്ണൂർ: മലബാർ കലാപം സ്വാതന്ത്യ സമര ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളിലൊന്നാണെന്ന് ടേബിൾ ടോക്ക്. മലബാർ കലാപ ചരിത്രത്തിൻ്റെ പിന്നാമ്പുറങ്ങളിലെക്ക് നടത്തിയ സത്യാന്വേഷണമായി ടേബിൾ ടോക്ക് മാറി. 1921-ൽ നടന്ന മലബാർ കലാപം സ്വാതന്ത്ര്യ സമരമല്ല സാമുദായിക സംഘർഷത്തിൻ്റെ ചുവയുള്ള പ്രാദേശിക കലാപം മാത്രമാണെ കേന്ദ്ര ചരിത്ര ഗവേഷണ കൗൺസിലിൻ്റെ വാദമുഖങ്ങൾക്ക് മറുപടിയേകാനാണ് സമാനമനസ്ക്കരെ ഒരു പ്ളാറ്റ്ഫോമിൽ അണിനിരത്തി കണ്ണുരിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചത്.

കൊളോണിയൻ കാലത്ത് ബ്രിട്ടീഷാധിപത്യ മലബാറിൽ ഒട്ടനവധി സമരങ്ങളും പോരാട്ടങ്ങളും നടന്നിട്ടുണ്ട്. വൈദേശികാധിപത്യത്തിന്നെതിരെ തദ്ദേശ വാസികളുടെ ചെറുത്ത് നിൽപായിരുന്നു ഇത്തരം പോരാട്ടങ്ങൾ. ചരിത്രത്തിന്റെ ശക്തമായ പിൻബലത്തിൽ വിരചിതമായ മലബാർ സമരത്തെ വക്രീകരിച്ചു പുതുചരിത്രം രചിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇത് അത്യധികം ക്രൂരവും ഒരു സമൂഹത്തെ ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക് തള്ളലും രാജ്യത്തിന്റെ വിമോചനത്തിൽ യാതൊരു പങ്കുമില്ലാത്തവരായി പുതു സമൂഹത്തിൽ പരിചയപ്പെട്ടുത്തലുമാണ്. ഇത്തരം ചരിത്ര വക്രീകരണവും ധ്വംസനവും അംഗീകരിക്കാൻ കഴിയാത്തതും ചെറുക്കേണ്ടതുമാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു.

tabletalk-1630


എസ് വൈ എസ് കണ്ണൂർ ജില്ല കമ്മറ്റി സഫയറിൽ നടത്തിയ 1921 മലബാർ മാപ്പിള ലഹള ചെറുത്ത് നിൽപ്പിൻ്റെ ഒരു നൂറ്റാണ്ട് എന്ന വിഷയത്തിൽ നടത്തിയ ടേബ്ൾ ടോക്കിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു പൂക്കോട്ടൂർ. നീതിബോധം കൈവിടാതെയും ധർമ്മ നിഷ്ടയിലധിഷ്ഠിതവുമായിരുന്നു വാരിയൻ കുന്നന്റെ പ്രവർത്തനമെന്ന് ഹൈന്ദവ ചരിത്ര കാരൻമാർ വരെ സാക്ഷ്യപ്പെട്ടുത്തീയിട്ടുണ്ട്. ഒരേ സമയം രാജ്യത്തിന്റെ സ്വാതന്ത്ര്യവും അടിച്ചമർത്തപ്പെട്ടവന്റെ ഉയിർത്തെഴുന്നേൽപുമാണ് മലമ്പാർ സമരത്തിന്റെ ലക്ഷ്യം. അത് കൊണ്ട് തന്നെ മലബാർ സമര ചരിത്രം വളരുന്ന തലമുറക്ക് കൃത്യമായി മനസ്സിലാക്കുന്നതിന്നായി 1921 ലെ ധീരദേശമാനികളുടെ ചരിത്രം തയ്യാറാക്കി പാഠ പുസ്തകം നിർമ്മിക്കണം.

നാളെയുടെ വർത്തമാനത്തിൽ ദേശാഭിമാനികൾ വീണ്ടും അവമതിക്കപ്പെട്ടാതിരിക്കാൻ ഉചിതമായ രീതിയിൽ അവർ എക്കാലവും സ്മരിക്കപ്പെടാൻ ഒരു സ്മാരകം നിർമ്മിക്കാനും സംസ്ഥാന സർക്കാർ മുൻകയ്യെടുക്കണമെന്നും ടേബ്ൾ ടോക്കിൽ അബ്ദുസമദ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു. ധീര ദേശാഭിമാനികളായ ത്യാഗികളുടെ പേര് പോലും ഭരണ കൂടത്തെ ഭയപ്പെട്ടുത്തുന്നുവെങ്കിൽ രാജ്യ പുരോഗതിക്ക് നിദാനമായ യാതൊന്നും തങ്ങളുടെ കയ്യിലില്ലന്നു് പച്ചയായി പറയുകയാണ് ഇത്തരം ഭരണകർത്താക്കൾ. രാജ്യം സ്വതന്ത്രമാകാൻ സ്വാതന്ത്ര്യത്തിന്റെ ബലിക്കല്ലിൽ മറ്റാരേക്കാളൂം കരൾ ചോര ചിന്തിയവരാണ് മലബാറിലെ മാപ്പിളമാർ.

എന്നാൽ ചരിത്രത്തിൽ നിന്നവരെ തമസ്കരിച്ച് പിണ്ഡം വെച്ച് പുറത്താക്കാൻ നടത്തുന്ന ഏത് ശ്രമവും ഹീനവും ഭീരുത്വവുമാണ്, ഇതിനെതിരെ പ്രതികരിക്കേണ്ടതും ചെറുത്ത് നിൽക്കേണ്ടതും ദേശാഭിമാന ബോധമുള്ള സകലരുടെയും കടമയാണെന്നും ചരിത്രത്തെ വക്രീകരിച്ച് വർഗീയത ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത വഞ്ചനയും രാജ്യദ്രോഹമാണെന്നും ടേബിൾ ടോക്കിൽ പൂക്കോട്ടൂർ പറഞ്ഞു.

സയ്യിദ് സഫ്വാൻ തങ്ങൾ അൽ ബുഹാരി ഏഴിമല അദ്ധ്യക്ഷതയിൽ സംസ്ഥാന ഉപാധ്യക്ഷൻ മലയമ്മ അബൂബക്കർ ബാഖവി ഉദ്ഘാടനം ചെയ്തു.. വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളായ എംവി.ജയരാജൻ (സിപിഎം), അഡ്വ: അബ്ദുൽ കരീം ചേലേരി (മുസ്ലിം ലീഗ്) ടേബിൾ ടോക്കിൽ സംവദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+