'ടേക്ക് എ ബ്രേക്ക് പദ്ധതി പെരുവഴിയിലായി; ലാഭകരമല്ലാത്തതിനായി പൂട്ടി സ്ഥലം വിട്ട് കരാറുകാര്‍
കണ്ണൂര്‍: സംസ്ഥാനത്തെ യാത്രക്കാരുടെ സമഗ്ര ശുചിത്വ വികസനം ലക്ഷ്യമിട്ട് ശുചിത്വ മിഷന്‍ ആവിഷ്‌ക്കരിച്ച 'ടേക്ക് എ ബ്രേക്ക്' ശുചിമുറി സമുച്ചയ പദ്ധതി പാളുന്നു. ദേശിയ, സംസ്ഥാന പാതയോരങ്ങള്‍, ബസ് സറ്റേഷനുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍ തുടങ്ങി ജനങ്ങള്‍ കൂട്ടമായെത്തുന്ന പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ ശേഷം പലതും അടച്ചിട്ട അവസ്ഥയിലാണ്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പെടുത്തിയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ഗ്രാമപഞ്ചായത്ത്. കോര്‍പറേഷന്‍, പഞ്ചായത്ത് എന്നിവിടങ്ങളിലായി 1842 ശുചിമുറികള്‍ നിര്‍മിക്കാനാണ് ലക്ഷ്യം വെച്ചതെങ്കിലും നിലവില്‍ 549 എണ്ണത്തിന്റെ മാത്രമാണ് ഉദ്ഘാടനം കഴിഞ്ഞത്. തിരുവന്തപുരത്ത് 127 എണ്ണം തുടങ്ങാനാണ് ലക്ഷ്യമിട്ടതെങ്കിലും 60 എണ്ണം മാത്രമാണ് പണി പൂര്‍ത്തിയായത്.

ഇതില്‍ എല്ലാത്തിന്റെയും ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. കൊല്ലത്ത് 68 എണ്ണത്തിന് അനുമതി ലഭിച്ചെങ്കിലും 30 എണ്ണമാണ് പൂര്‍ത്തിയായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പുതിയ ഒരെണ്ണം പോലും നിര്‍മിച്ചിട്ടില്ല. 30ല്‍ 20ഓളം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴ 111 എണ്ണം അനുമതി ലഭിച്ചു. നിര്‍മാണം പൂര്‍ത്തിയായത് 69. ഇടുക്കി 102 എണ്ണത്തിന് അനുമതി ലഭിച്ചെങ്കിലും 51 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ 36 എണ്ണത്തിന്റെ പ്രവര്‍ത്തനം നിലച്ചു. എറണാകുളത്ത് 160 അനുമതി ലഭിച്ചു. പ്രവര്‍ത്തിക്കുന്നത് 39 എണ്ണം. ഇവിടെ ഭൂരിഭാഗവും പഴയ ശുചിമുറികള്‍ നവീകരിച്ചതാണ്. തൃശൂരില്‍ 101 അനുമതി ലഭിച്ചു. നിര്‍മാണം പൂര്‍ത്തിയായത് 92. പാലക്കാട് 176 നിര്‍മിക്കാന്‍ ലക്ഷ്യമിട്ടെങ്കിലും 93 എണ്ണം മാത്രമാണ് പൂര്‍ത്തിയായത്. ഇവിടെ പലതും പാതയോരത്ത് നിന്നും ദൂരെ നിര്‍മിച്ചതിനാല്‍ ജനങ്ങള്‍ക്ക് ഉപകാരപെടുന്നില്ല എന്ന പരാതിയുണ്ട്.
മലപുറത്ത് 248 എണ്ണത്തിന് അനുമതി ലഭിച്ചപ്പോള്‍ നിര്‍മിച്ചത് 73 എണ്ണം. രണ്ടെണ്ണം പൂട്ടി പോയിട്ടുണ്ട്. കോഴിക്കോട് 105 എണ്ണത്തിന് അംഗീകാരം ലഭിച്ചെങ്കിലും 53 എണ്ണമാണ് ഉദ്ഘാടനം കഴിഞ്ഞത്. വയനാടാണ് ഏറ്റവും കുറവുള്ളത്. 61 എണ്ണം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടെങ്കിലും നിര്‍മിച്ചത് 16 എണ്ണം മാത്രം. രണ്ടെണ്ണത്തിന്റെ പ്രവര്‍ത്തനം നിലച്ചു. പത്തനംതിട്ട 104 എണ്ണത്തില്‍ 47ന്റെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായത്.
ഒരുവര്‍ഷത്തിനിടിയില്‍ പുതിയതായി ഒരെണ്ണവും നിര്‍മിച്ചിട്ടില്ല. ഉദ്ഘാടനം കഴിഞ്ഞതില്‍ ചിലത് പ്രവര്‍ത്തിക്കാത്ത അവസ്ഥയിലാണ്. കോട്ടയം 135 എണ്ണം അനുമതി ലഭിച്ചതില്‍ 71 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടെണ്ണം അടുത്തിടെ പൂട്ടി. കണ്ണൂരില്‍ 80 എണ്ണം ഉദ്ഘാടനം കഴിഞ്ഞു. ചിലത് ലാഭകരമല്ലാത്തതിനാല്‍ അടച്ചിട്ട നിലയിലാണ്. കാസര്‍കോട് 62 എണ്ണത്തിന് അനുമതി ലഭിച്ചെങ്കിലും 23 എണ്ണത്തിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞത്. എന്നാല്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കാത്ത അവസ്ഥയിലാണ്.
നിര്‍മാണം പൂര്‍ത്തിയായിട്ടും വാട്ടര്‍ കണക്ഷന്‍, വൈദ്യുതി എന്നിവ ലഭിക്കാത്ത പ്രശ്‌നങ്ങളുണ്ട്. കുടുംബശ്രി, തദേശസ്ഥാപനങ്ങള്‍, സ്വകാര്യ ഏജന്‍സി, മറ്റ് വകുപ്പുകള്‍ എന്നിവയാണ് ഇവയുടെ പ്രവര്‍ത്തനങ്ങള്‍ പരിപാലിക്കുന്നത്. വരുമാനമില്ലെന്ന കാരണം പറഞ്ഞ് കരാര്‍ ഏറ്റെടുത്തവര്‍ ചില കേന്ദ്രങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ട്. ചിലത് കടകളായും ബസ് സ്റ്റോപ്പായും മാറിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന ചിത്രം.












Click it and Unblock the Notifications