Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീനുമായി കേളകത്ത് തെളിവെടുപ്പ്

ഇരിട്ടി: ആലപ്പുഴയില്‍ അറസ്റ്റിലായ സിപിഐ മാവോയിസ്റ്റ് പീപ്പിള്‍സ് ലിബറേഷന്‍ ഗൊറില്ല ആര്‍മി (പി. എല്‍.ജി. എ) കബനീദളം കമാന്‍ഡര്‍ സി.പി മൊയ്തീനെ ചൊവ്വാഴ്ച്ച രാവിലെ കേളകത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. വന്‍സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെയാണ് മൊയ്തീനെ എത്തിച്ചത്.
കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ അമ്പായത്തോട്, മേലെ പാല്‍ ചുരം, താഴെ പാല്‍ ചുരം,രാമച്ചി എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

പശ്ചിമഘട്ടത്തില്‍ കണ്ണൂര്‍,വയനാട് ജില്ലകളുടെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ശക്തമായ സാന്നിധ്യമറിയിച്ച കബനീദളത്തെ നയിച്ചത് സി.പി മൊയ്തീനായിരുന്നു. ഇതുവരെയായി മുപ്പത്തിയാറ് കേസുകളാണ് സി.പി മൊയ്തീനെതിരെയുളളത്. ഇതില്‍ മുഴുവന്‍ യു. എ.പി. എ നിയമപ്രകാരം ചുമത്തിയിട്ടുളളതാണ്. അയ്യന്‍കുന്നില്‍ ഭീകരവിരുദ്ധ സേനയ്‌ക്കെതിരെ നടത്തിയ വെടിവയ്പ്പ്, എടപ്പുഴ, വളളിത്തോട്, വിയറ്റ്‌നാം തുടങ്ങിയ സ്ഥലങ്ങളില്‍ ആയുധമേന്തി നടത്തിയ പ്രകടനം, പ്രദേശവാസികളെ ഭീഷണിപ്പെടുത്തല്‍, സര്‍ക്കാരിനെതിരെ നടത്തിയ പോസ്റ്റര്‍ പ്രചരണം, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേളകം പൊലിസ് യു. എ. പി. എ മൊയ്തീനെതിരെ ചുമത്തിയിട്ടുളളത്.

maoist-
mmm-1

കേരളത്തിന്റെ വനമേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന അഞ്ചു ദളങ്ങളില്‍ നാടുകാണി, ഭവാനി, ബാണാസുര, ശിരുവാണി, എന്നിവയുടെ പ്രവര്‍ത്തനം നിലച്ച ശേഷം കബനീദളം മാത്രമാണ് അവശേഷിച്ചിരുന്നത്. എട്ടുപേര്‍ കര്‍ണാടകയിലേക്കും സന്തോഷെന്ന കാഡര്‍ തമിഴ്‌നാട്ടിലേും മാറിപോയതോടെ ഇവരില്‍ മൂന്നു പേര്‍ മാത്രമേ അവശേഷിച്ചിരുന്നുളളൂ. ഇതുമനസിലാക്കി എ.ടി. എസ്. പിന്‍തുടരുകയായിരുന്നു. കനത്ത മഴക്കാലത്ത് വനം വിട്ടു പുറത്തിറങ്ങിയ മനോജ് കഴിഞ്ഞ ജൂലായ് പതിനാറിനും സോമന്‍ 26-നും പിടിയിലായി. ഇതിന് പിന്നാലെയാണ് ആലപ്പുഴയില്‍ നിന്നും മൊയ്തീനും അറസ്റ്റിലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+