വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടി പരുക്കേല്‍പ്പിച്ച കേസിലെ എട്ടു പ്രതികള്‍ അറസ്റ്റില്‍
തളിപ്പറമ്പ്: തളിപ്പറമ്പ് കുറുമാത്തൂരില്‍ വീട്ടില്‍ കയറി ഗൃഹനാഥനെയും മക്കളെയും വധിക്കാന്‍ ശ്രമിച്ച എട്ടു പേരെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പിച്ചു. പുളിപ്പറമ്പിലെ പുമംഗലോര കത്ത് പുതിയ പുരയില്‍ റിഷാന്‍ (24) തിരുവോത്ത് വീട്ടില്‍ അങ്കിത് (27) സുബിമഹലില്‍ സി. ശ്യാമില്‍ (27) താഹിറാസില്‍ പി.വി മുഹമ്മദ് റമീസ് (27) പട്ടുവം ഹൈസ്‌കൂള്‍ റോഡിന് സമീപത്തെ കുതിരുമ്മല്‍ വീട്ടില്‍ കെ.സുജിന്‍ (24) ചവനപ്പുഴ പുതിയ കണ്ടത്തെ ഷിഹ മഹലില്‍ എ.പി. മുഹമ്മദ് സിനാന്‍ (27) പുളിപ്പറമ്പ് ഫോറസ്റ്റ് ഓഫീസിനു സമീപത്തെ എ.പി ഹൗസില്‍ എ.പി മുഹമ്മദ് ഷബീര്‍ (27) പുളിമ്പറമ്പ് പള്ളിക്കു സമീപത്തെ സി. മുഹമ്മദ് ജഫ്രിന്‍(27) എന്നിവരെയാണ് പൊലിസ് പിടികൂടിയത്.
ഇവരുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. കുറുമാത്തൂര്‍ മുയ്യത്ത് തിങ്കളാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം നടന്നത്. മുയ്യം കടുങ്ങാന്റകത്ത് കെ. അബ്ദുവിന്റെ (57) വീട്ടിലെത്തിയ സംഘം മകന്‍ മഷൂക്കിനെ അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതിന് അബ്ദു, മറ്റൊരു മകന്‍ മിഥിലാജ് അബ്ദുവിന്റെ അളിയന്‍ കരീം എന്നിവരെ ഇടിക്കട്ട, കത്തി എന്നിവ കൊണ്ടു അക്രമിക്കുകയായിരുന്നു.

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടിയത്. വിവരമറിഞ്ഞെത്തിയ പൊലിസ് എട്ടു പേരെയും കസ്റ്റഡിയിലെടുത്തു. അബ്ദുവിന്റെ മക്കളോടുള്ള മുന്‍ വിരോധമാണ് അക്രമത്തിന് കാരണം. അബ്ദുവിന്റെ മകനായ മഷൂക്കിനെ വീട്ടില്‍ നിന്ന് പിടിച്ചു വലിച്ച് മുറ്റത്തേക്കിട്ട് കത്തി വാള്‍ കൊണ്ടു വെട്ടാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ള മൂന്നുപേരെയും അക്രമിച്ചത്.
പരുക്കേറ്റ അബ്ദു തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിന് പിന്നില്‍ കഞ്ചാവ് ലഹരിസംഘങ്ങളാണെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുളിപ്പറമ്പില്‍ നിന്നും. മുയ്യത്തെ ഒരു യുവാവിന്റെ വീട്ടില്‍ അസമയത്ത് ചിലര്‍ വരുന്നതിനെതിരെ അബ്ദുവിന്റെ മക്കള്‍ പരാതി നല്‍കിയിരുന്നു. ഈ സംഘത്തിനെ ചിലരെ പുളിപ്പറമ്പിന് നിന്നും ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത് ചോദിക്കാനായി മുയ്യത്ത് നിന്നും അബ്ദുവിന്റെ മകന്‍ മഷൂക്ക് ഉള്‍പ്പെടെയുള്ള സംഘം കഴിഞ്ഞ ദിവസം പുളിപ്പറമ്പില്‍ പോയിരുന്നു.
ഇതില്‍ പ്രകോപിതരായാണ് എട്ടംഗ സംഘം രണ്ടു കാറുകളിലായി മുയ്യത്തെത്തി ഭീകരാന്തരീക്ഷം സ്യഷ്ടിക്കുകയും വീട്ടില്‍ കയറി അക്രമം നടത്തുകയും ചെയ്തത്. വീട്ടിന്റെ ജനല്‍ ഉള്‍പ്പെടെ അടിച്ചു തകര്‍ത്ത സംഘം കത്തികള്‍, ഇടിക്കട്ട, മുളകു പൊടി,വടിവാള്‍ തുടങ്ങിയ മാരകായുധങ്ങളും കാറില്‍ കരുതിയിരുന്നു. ആയുധങ്ങള്‍ പൊലിസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications