അലഞ്ഞുതിരിയുന്ന പശുക്കളെ പിടിച്ചുകെട്ടി; തളിപ്പറമ്പ് നഗരസഭയ്ക്ക് ലഭിച്ചത് 3.77 ലക്ഷം രൂപ
തളിപ്പറമ്പ്:വീട്ടിൽ പോറ്റുന്ന കന്നുകാലികളെ കെട്ടിയിട്ട് വളർത്താതെ തളിപ്പറമ്പ് നഗരത്തില്‍ അലഞ്ഞുതിരിയാൻ വിടുന്നവർക്ക് മുട്ടൻ പണിയുമായി തളിപ്പറമ്പ്നഗരസഭ. ഇത്തരത്തില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടുക വഴി നഗരസഭയ്ക്കുണ്ടായ വരുമാനം 3.77 ലക്ഷം രൂപയാണ്.
തളിപ്പറമ്പ് നഗരത്തില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികളെ കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ പരിഹാരത്തിന് മറ്റു മാർഗങ്ങളില്ലാതായതോടെയാണ് തളിപ്പറമ്പ് നഗരസഭ കന്നുകാലികളെ പിടിച്ചു കെട്ടാൻ തൊഴിലാളികളെ നിയോഗിച്ചത്.

തുടക്കത്തില്‍ പല തരത്തിലുള്ള എതിർപ്പും ചില്ലറ പൊല്ലാപ്പുകളും ഉണ്ടായെങ്കിലും തീരുമാനം ഫലംകണ്ടു തുടങ്ങിയിട്ടുണ്ട്. ചെലവ് കഴിച്ച് നല്ലൊരു വരുമാനവും നഗരസഭയ്ക്ക് ലഭിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടുകവഴി നഗരസഭയ്ക്കുണ്ടായ വരുമാനം 3.77 ലക്ഷം രൂപയാണ്. പശുവിനെ പിടിക്കുന്നക്കൂലിയും മറ്റു പരിപാലനചെലവുകളും ഈ വരുമാനത്തില്‍നിന്ന് നല്‍കിയാലും നല്ലൊരു തുക മിച്ചമുണ്ടാകുമെന്നാണ് നഗരസഭാധികൃതർ പറയുന്നത്.
22 പശുക്കളെയാണ് രണ്ടു മാസത്തിനകം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചുകെട്ടിയത്. ഇവയില്‍ രണ്ടെണ്ണം ലേല നടപടികള്‍ക്ക് കാത്തുനില്‍ക്കുന്നവയാണ്. കഴിഞ്ഞ ദിവസം ഉടമസ്ഥരില്ലാത്ത നാല് പശുക്കളെ ലേലംചെയ്ത വകയില്‍ 1,00,900 രൂപ നഗരസഭയ്ക്ക് ലഭിച്ചു.
പിടിച്ചുകെട്ടിയ ചില പശുക്കളുടെ യഥാർഥ ഉടമകള്‍ എത്തി പിഴയടച്ചാണ് കൊണ്ടുപോയത്. യഥാർഥ ഉടമയാണെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമാണ് പിഴ ഈടാക്കുന്നത്. ഇവയെ വീണ്ടും പിടികൂടിയാല്‍ കടുത്ത നടപടിയുണ്ടാകും. നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടുന്ന നടപടി ഇനിയും ശക്തിപ്പെടുത്തുമെന്ന് വൈസ് ചെയർമാൻ കല്ലിങ്കീല്‍ പദ്മനാഭൻ പറഞ്ഞു.
കണ്ണൂർ കോർപറേഷൻ പരിധിയിലും യാത്രക്കാർ അലഞ്ഞുതിരിയുന്ന കന്നുകാലികളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ്. ഇവയെ പിടിച്ചു കെട്ടുമെന്ന് കോർപറേഷൻ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്താണ് കന്നുകാലികൾ കൂടുതൽ തമ്പടിച്ചിരിക്കുന്നത്. തെരുവുനായ്ക്കളുടെ കടിയേറ്റ് ഇവയ്ക്ക് പേ ഇളകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications