കണ്ണൂരിൽ സിമന്റ് ലോറിയിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം: ലോറി ഡ്രൈവർമാരെ ചോദ്യം ചെയ്യുന്നു!!
കണ്ണൂർ: പയ്യന്നൂരിലേക്ക് സിമന്റ് കയറ്റിവന്ന ലോറിയില്‍ ഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് തേനി പെരിയകുളത്തെ അബുതാഹിര്‍ എന്ന ഭായിയെ (45)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് കുറൂര്‍ ബാലഗണപതി ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ ഡ്രൈവറാണ്. ശനിയാഴ്ച്ച പ്രഭാത സവാരിക്കിറങ്ങിയവരാണ് പയ്യന്നൂരില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ ബസ്സ്റ്റാൻഡിലേക്കുള്ള റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ കാബിനകത്ത് തൂങ്ങി മരിച്ചനിലയില്‍ ഇയാളെ കണ്ടെത്തിയത്.

തമിഴ്നാട്ടിലെ കരിങ്കാലിയില് നിന്ന് സിമന്റുമായി നിലേശ്വരത്തേക്കുള്ള യാത്രയ്ക്കിടയില്‍ മറ്റു ലോറികള്‍ക്കൊപ്പം വെള്ളിയാഴ്ച്ച വൈകുന്നേരം നിര്‍ത്തിയിട്ടതായിരുന്നു ലോറി. രാത്രി എട്ടരയോടെ മറ്റു വാഹനങ്ങളിലെ ജീവനക്കാര്‍ ഉറങ്ങിയിരുന്നു. സംഭവത്തിലെ ദുരൂഹതയകറ്റാന്‍ പയ്യന്നൂര്‍ സിഐ പി കെ ധനഞ്ജയബാബുവിന്റെ നിര്‍ദേശപ്രകാരം എസ്ഐ ശ്രിജിത്ത് കൊടേരി കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ഗോപാലകൃഷ്ണപ്പിള്ളയുടെ വിദഗ്ദ്ധ ഉപദേശം തേടി. ഇതേതുടര്‍ന്ന് ഫോറന്‍സിക് സര്ജന് സംഭവസ്ഥലത്തെത്തി മൃതദേഹവും ലോറിയും പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സംഭവ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന അഞ്ചോളം ലോറികളിലെ ഡ്രൈവര്‍മാരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.












Click it and Unblock the Notifications