കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ വന്‍കുഴല്‍പ്പണ വേട്ട, കറൻയുമായി തമിഴ്നാട് സ്വദേശികൾ പിടിയില്‍
കണ്ണൂര്‍: കണ്ണൂരില്‍ വന്‍കുഴല്‍പ്പണ വേട്ട. കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ വന്‍കുഴല്‍പ്പണ കടത്ത് എക്‌സൈസ് വാഹനപരിശോധനയില്‍ പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തിയ 1 കോടി 12 ലക്ഷം രൂപ യാണ് പിടിച്ചെടുത്തത്. തമിഴ്നാട് സ്വദേശികളായ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.
ബാംഗ്ലൂരില്‍ നിന്നു തലശേരിയിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ പണം അരയില്‍ കെട്ടിവച്ച നിലയിലായിരുന്നു. എക്സൈസിന്റെ വാഹന പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്.ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടേ മുക്കാലിനാണ് കൂട്ടുപുഴചെക്ക് പോസ്റ്റില്‍ കുഴല്‍പണം സഹിതം ഇവര്‍ പിടിയിലായത്.

ബംഗ്‌ളൂരില്‍ നിന്നും തലശേരിയിലേക്ക് വരികയായിരുന്നപി.കെ ട്രാവല്‍സിലെ യാത്രക്കാരായ സെന്തില്‍കുമാര്‍(42) പളനി(42) വിഷ്ണു(20) ആര്‍.മുത്തു(42) സുധലി മുത്തു(38) എന്നിവരാണ് അറസ്റ്റിലായത്. കെ. എല്‍ 51 എ. എ 1445-ബസില്‍ സംശയം തോന്നി എക്‌സൈസ് സംഘം യാത്രക്കാരെ പരിശോധിക്കുകയായിരുന്നു.
തുണിയില്‍ പൊതിഞ്ഞു അരയില്‍ കെട്ടിവെച്ച നിലയിലായിരുന്നു പണം.തിരൂരിലെ സ്വര്‍ണവ്യാപാരിക്ക് നല്‍കാനാണ് കൊണ്ടുപോകുന്നതെന്നാണ് പിടിയിലായവര്‍മൊഴി നല്‍കിയത്. എന്നാല്‍ പിടിയിലായവര്‍ക്ക് ഇതിനു മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എക്‌സൈസ് പറയുന്നത്. കുഴല്‍പണവുമായി പിടിയിലായവരെ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി.പിടിച്ചെടുത്ത കറന്‍സികളെല്ലൊം അഞ്ഞൂറ് രൂപയുടെതാണ്.
എന്നാല്‍ സ്വര്‍ണബിസിനസിനായി ഉപയോഗിക്കാന്‍ കൊണ്ടു പോയ പണത്തിന്റെ ഉറവിടം വ്യക്തമാക്കാനോ രേഖകള്‍ സമര്‍പ്പിക്കാനോ ഇവർ കഴിഞ്ഞിട്ടില്ല.പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി യേശുദാസന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ജോണി ജോസഫ്, നിസാര്‍, കെ.കെ സാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.ഒ വിനോദ്,വി.വിനീഷ് എന്നിവരടങ്ങിയ സംഘമാണ് കുഴല്‍പണം പിടികൂടിയത്.
കഴിഞ്ഞകുറെ ദിവസങ്ങളായി അതിര്‍ത്തിയിലൂടെയുളള ലഹരിക്കടത്ത് തടയുന്നതിനായി പൊലിസും എക്‌സൈസും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലേക്ക് ബംഗ്‌ളൂരില്‍ നിന്നും മയക്കുമരുന്ന് വ്യാപനം വര്‍ധിച്ചതോടെയാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ എക്‌സൈസ് പരിശോധനശക്തമാക്കിയത്. ഓണക്കാലം അടുത്തതിനാല്‍ കര്‍ണാടകയില്‍ നിന്നും മദ്യം കടത്തുന്ന സംഘവും സജീവമാണ്. ഇവരെ പിടികൂടുന്നതിനായി അതിശക്തമായ പരിശോധനയ്ക്കാണ് എക്‌സൈസ് ഒരുങ്ങുന്നത്.












Click it and Unblock the Notifications