പളനി പീഡനം: ഇരയായ യുവതിയുടെ മൊഴിയെടുക്കാൻ തമിഴ്നാട് പോലീസ് തലശേരിയിലെത്തി
തലശേരി: തലശേരിയിൽ താമസിക്കുന്ന തമിഴ് നാട് സ്വദേശിനി പളനിയില്‍ ക്രൂര പീഡനത്തിന് ഇരയായ സംഭവത്തില്‍ വഴിത്തിരിവ്. യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡിണ്ടിഗല്‍ റേഞ്ച് ഡിഐജി ബി.വിജയകുമാരി പറഞ്ഞു. യുവതി താമസിച്ചിരുന്ന ലോഡ്ജിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തട്ടിക്കൊണ്ടുപോയതിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന മെഡിക്കല്‍ പരിശോധനയില്‍ സാരമായി പരിക്കുള്ളതായി പറയുന്നില്ലെന്നും ഡിണ്ടിഗല്‍ ഡി.ഐ.ജി പറഞ്ഞു. ജൂണ്‍ 19നാണ് അടിവാരം പാര്‍ക്ക് റോഡിലുള്ള ലോഡ്ജില്‍ യുവതിയും ഭര്‍ത്താവും മുറിയെടുത്തത്. തൊട്ടടുത്ത ദിവസം ഭക്ഷണം വാങ്ങുന്നതിനായി പുറത്തിറങ്ങിയ യുവതിയെ ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് ഇരുചക്ര വാഹനത്തിലെത്തിയ മൂന്നുപേര്‍ സമീപത്തെ ലോഡ്ജിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്നും രഹസ്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പി ഉപയോഗിച്ചു മുറിവേല്‍പ്പിച്ചുവെന്നുമാണ് പരാതി.

കേരള ഡി.ജി.പി അനില്‍കാന്ത് തമിഴ്‌നാട് ഡി.ജി.പി സി.ശൈലേന്ദ്ര ബാബുവിന് കത്തയച്ചതോടെ ജൂലൈ 11നാണ് പളനി അടിവാരം പോലിസ് കേസെടുത്തത്. യുവതിക്കും ഭര്‍ത്താവിനുമെതിരെയാണ് പളനിയിലെ ലോഡ്ജ് ഉടമ പോലിസിന് മൊഴി നല്‍കിയത്. യുവതിയും ഭര്‍ത്താവും മദ്യപിച്ചു ലോഡ്ജില്‍ ബഹളമുണ്ടാക്കിയെന്നും ഇതേത്തുടര്‍ന്ന് ഇവരെ ലോഡ്ജില്‍ നിന്നു പുറത്താക്കിയെന്നുമാണ് ലോഡ്ജ് ഉടമയുടെ മൊഴി. ഇവരെ പുറത്താക്കിയതിനെ തുടര്‍ന്ന് പണം ആവശ്യപ്പെട്ടു തനിക്കു മൂന്നുതവണ ഭീഷണി ഫോണ്‍ കോളുകള്‍ എത്തിയെന്നും ഉടമ മൊഴി നല്‍കി.
ഡിണ്ടിഗല്‍ എസ്.പിയുടെ നേതൃത്വത്തില്‍ ഇയാളുടെ ഫോണ്‍ രേഖകളും ലോഡ്ജില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവം വിവാദമാകുന്നതിന് മുന്‍പ് ഒരു പരാതിയും പളനി അടിവാരം സ്റ്റേഷനില്‍ ലഭിച്ചിട്ടില്ലെന്ന് ഡിണ്ടിഗല്‍ റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള പരിശോധനയില്‍ വ്യക്തമായി. ലോക്ഡൗണ്‍ സമയത്ത് യുവതിയും ഭര്‍ത്താവും പഴനിയില്‍ എത്താനിടയായ സാഹചര്യവും പോലിസ് പരിശോധിക്കുന്നുണ്ട്. പരാതിക്കാരുടെ മൊഴിയെടുക്കുന്നതിനായി പളനി പോലിസ് തലശേരിയിലെത്തി. അഡി. എസ്.പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് തലശേരിയിലെത്തിയത്.
മഫ്ടിയിലും യൂനിഫോറത്തിലുമായി സ്വകാര്യ വാഹനത്തിൽ ചൊവ്വാഴ്ച രാവിലെയാണ് നാല് വനിതാ ഉദ്യോഗസ്ഥർ ഉൾപെടെ ഒമ്പതംഗ സംഘം തലശ്ശേരിയിലെത്തിയത്. പഴനി പോലീസ് ഡപ്യൂട്ടി സുപ്രണ്ട് ചന്ദ്രൻ ,സി.ഐ.കവിത, തമിഴ്നാട് സ്പെഷൽ പോലീസ് എസ്ഐവിശ്വനാഥൻ എന്നിവരാണ് കൂട്ടത്തിലുണ്ടായത് - ഉദ്യോഗസ്ഥർ തലശ്ശേരി എസിപി.മൂസ്സ വള്ളിക്കാടനുമായി ചർച്ച നടത്തി. പിന്നീട് പീഡനത്തിനിരയായ യുവതി താമസിക്കുന്ന വാടക ക്വാർട്ടേഴ്സിൽ പോയി വിവരങ്ങൾ ശേഖരിച്ചു. എസ്പി രാവലി പ്രിയയാണ് പഴനിയിൽ അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
തലശ്ശേരിയിൽ കൂലി പണി ചെയ്ത് ജി വി ക്കു ന്ന തമിഴ് നാട് ദിണ്ടിക്കൽ സ്വദേശിയായ നാൽപതുകാരിയാണ് രണ്ടാം ഭർത്താവുമൊത്ത് പഴനിയിൽ തീർത്ഥാടത്തിനെത്തിയപ്പോൾ മാനഭംഗത്തിനിരയായത്. ജൂൺ 19നായിരുന്നു സംഭവം. കൂട്ട ബലാത്സംഗത്തിനിരയായതിനെ തുടർന്ന് അവശയായി തലശ്ശേരിയിൽ തിരിച്ചെത്തിയ യുവതി ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതിനെ തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലും ചികിത്സ തേടി. ഡിസ്ചാർക്കായ ശേഷം ഇവരുടെ അനുഭവ മൊഴി കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ടേട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications