തമിഴ്നാട്ടുകാരിയായ സ്ത്രീയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവം; അന്വേഷണം ഊർജിതം
എടക്കാട്: കണ്ണൂരില്‍ തമിഴ് തൊഴിലാളി സ്ത്രീക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് അറിയിച്ചു. നിര്‍മാണ ജോലിക്കെന്ന് പറഞ്ഞ് വിളിച്ചുകൂട്ടികൊണ്ടുവന്ന് തമിഴ്നാട് സ്വദേശിനിയായ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. കണ്ണൂര്‍സിറ്റി സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.സംഘത്തിൽ ഒരു യുവതിക്കും പങ്കുണ്ടെന്നാണ് സൂചന. സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ വിജേഷ് (28), മലര് (26), കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെയും ഒരു യുവിതക്കെതിരെയും കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ 27ന് രാവിലെയാണ് തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് ചാലക്കുന്നില്‍ നില്‍ക്കുകയായിരുന്ന യുവതിയെ മൂന്നംഗ സംഘം ഓട്ടോയില്‍ കൂട്ടികൊണ്ടു പോയത്. ജോലി കഴിഞ്ഞ് വൈകുന്നേരം ഇതേ ഓട്ടോയില്‍ മടങ്ങി വരുന്നതിനിടെ മഴ കാരണം സമീപത്തെ ക്വാര്‍ട്ടേഴ്സിലേക്ക് പോയിരുന്നു. ഇവിടെ വച്ച് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു. പിറ്റേന്ന് രാത്രി വരെ 32കാരിയായ ഭര്‍തൃമതിയെ ഇവിടെ പാര്‍പ്പിക്കുകയും ചെയ്തു. പിറ്റേന്ന് സംഘം ഉപേക്ഷിച്ച് കടന്നുകളഞ്ഞതായും പരാതിയില്‍ പറയുന്നു.
നേരത്തെ പരിചയമുള്ളവരാണ് പീഡനത്തിനു പിന്നിലെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. നിര്‍മാണതൊഴിലും ശുചീകരണവും തുടങ്ങി കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണികള്‍ ഏറ്റെടുത്തു ചെയ്യുന്നവരില്‍ കൂടുതല്‍ തമിഴ്‌നാട് സ്വദേശികളാണ്, ചാല, സിറ്റി സ്റ്റേഷന്‍ പരിധിയിലെ വാടക വീടുകളില്‍ താമസിച്ചാണ് പണികള്‍ ചെയ്തു വന്നിരുന്നത്. തമിഴ്‌നാട്ടില്‍ സംഘങ്ങളായെത്തുന്ന ഇവര്‍ കണ്ണൂര്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് താമസിച്ചുവരുന്നത്. കരാറുകാര്‍ക്കു കീഴില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ യാതൊരു സുരക്ഷയുമില്ലെന്നു പരാതിയുണ്ട്.












Click it and Unblock the Notifications