കാറിൽ ലോട്ടറി വിൽപനയുടെ മറവിൽ കഞ്ചാവ് വിൽപ്പന: തമിഴ്നാട് സ്വദേശിയായ യുവാവ് കുടുങ്ങി
തലശേരി: കാറിൽ സഞ്ചരിച്ച് കേരള സംസ്ഥാന ലോട്ടറി വിൽക്കുന്നതിന്റെ മറവിൽ വൻതോതിൽ കഞ്ചാവും മറ്റു നിരോധിത പുകയില ഉൽപന്നങ്ങളും വിറ്റഴിച്ച തമിഴ്നാട് നാട് സ്വദേശിയായ യുവാവ് പിടിയിൽ
നാനോ കാറിൽ ലോട്ടറി വില്പനയ്ക്കിടെ 350 ഗ്രാം കഞ്ചാവുമായി താഴെചൊവ്വ കീഴ്ത്തള്ളിയിൽ വച്ച് വേലു എന്ന വേലുരത്നത്തിനെയാണ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കാറിൽ പ്രത്യേക രീതിയിലുള്ള അറകൾ സജ്ജീകരിച്ചാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉച്ചവരെ ലോട്ടറി വില്പനയും അതിനുശേഷം കഞ്ചാവ് വില്പനയുമാണ് ഇയാൾ നടത്തിയിരുന്നതെന്നും സ്കൂൾ കോളജ് വിദ്യാർഥികൾക്കും ചെറുപ്പക്കാർക്കും കഞ്ചാവ് എത്തിക്കുകയാണ് പതിവെന്നും എക്സൈസ് അധികൃതർ പറഞ്ഞു. ഇയാളുടെ പേരിൽ മുൻപും കഞ്ചാവ് വിറ്റകേസുണ്ട്.

പൊള്ളാച്ചിയിൽ നിന്നും ചുളുവിലക്ക് ലഭിക്കുന്ന കഞ്ചാവ് ചെറു പാക്കറ്റുകളാക്കി വലിയ വിലയ്ക്ക് വേലും വില്പന നടത്തുകയാണ്. കഞ്ചാവ് കച്ചവടത്തിന് ഉപയോഗിച്ച നാനോറും കസ്റ്റഡിയിലെടുത്തു. പരിശോധനാ സംഘത്തിൽപ്രിവന്റീവ് ഓഫീസർ സി വി ദിലീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ സിപി രതീഷ്, ബൈജേഷ്, പി വി ഗണേഷ് ബാബു എന്നിവരും ഉണ്ടായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന വേലുവിനെ കഴിഞ്ഞ കുറെ ദിവസങ്ങളായി എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു.












Click it and Unblock the Notifications