കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാറിൽ ലോട്ടറി വിൽപനയുടെ മറവിൽ കഞ്ചാവ് വിൽപ്പന: തമിഴ്നാട് സ്വദേശിയായ യുവാവ് കുടുങ്ങി

  • By Desk
Google Oneindia Malayalam News

തലശേരി: കാറിൽ സഞ്ചരിച്ച് കേരള സംസ്ഥാന ലോട്ടറി വിൽക്കുന്നതിന്റെ മറവിൽ വൻതോതിൽ കഞ്ചാവും മറ്റു നിരോധിത പുകയില ഉൽപന്നങ്ങളും വിറ്റഴിച്ച തമിഴ്നാട് നാട് സ്വദേശിയായ യുവാവ് പിടിയിൽ
നാ​നോ കാ​റി​ൽ ലോ​ട്ട​റി വി​ല്പ​ന​യ്ക്കി​ടെ 350 ഗ്രാം ​ക​ഞ്ചാ​വു​മാ​യി താഴെചൊവ്വ കീ​ഴ്ത്ത​ള്ളി​യി​ൽ വ​ച്ച് വേ​ലു എ​ന്ന വേ​ലു​ര​ത്ന​ത്തി​നെയാണ് ക​ണ്ണൂ​ർ എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ പി കെ സ​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: കൊല്ലത്ത് മുത്തശ്ശിയും ഓട്ടോ ഡ്രൈവറും അറസ്റ്റിൽപത്താം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: കൊല്ലത്ത് മുത്തശ്ശിയും ഓട്ടോ ഡ്രൈവറും അറസ്റ്റിൽ

കാ​റി​ൽ പ്ര​ത്യേ​ക രീ​തി​യി​ലു​ള്ള അ​റ​ക​ൾ സ​ജ്ജീ​ക​രി​ച്ചാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഉ​ച്ച​വ​രെ ലോ​ട്ട​റി വി​ല്പ​ന​യും അ​തി​നു​ശേ​ഷം ക​ഞ്ചാ​വ് വി​ല്പ​ന​യു​മാ​ണ് ഇ​യാ​ൾ ന​ട​ത്തി​യി​രു​ന്ന​തെ​ന്നും സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ചെ​റു​പ്പ​ക്കാ​ർ​ക്കും ക​ഞ്ചാ​വ് എ​ത്തി​ക്കു​ക​യാ​ണ് പ​തി​വെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​യാ​ളു​ടെ പേ​രി​ൽ മു​ൻപും ക​ഞ്ചാ​വ് വിറ്റകേ​സു​ണ്ട്.

ganja-15

പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും ചുളുവി​ല​ക്ക് ല​ഭി​ക്കു​ന്ന ക​ഞ്ചാ​വ് ചെ​റു പാ​ക്ക​റ്റു​ക​ളാ​ക്കി വ​ലി​യ വി​ല​യ്ക്ക് വേ​ലും വി​ല്പ​ന ന​ട​ത്തു​ക​യാ​ണ്. ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച നാനോറും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പരിശോധനാ സംഘത്തിൽപ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി ​വി ദി​ലീ​പ്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സിപി ര​തീ​ഷ്, ബൈ​ജേ​ഷ്‌, പി വി ഗ​ണേ​ഷ് ബാ​ബു എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന വേലുവിനെ കഴിഞ്ഞ കുറെ ദിവസങ്ങളായി എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു.

English summary
Tamilnadu Man arrested in Ganja sale case from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X