ഏഴിലോട്ടെ ടാങ്കര്‍ലോറി അപകടം: ടാങ്കര്‍ ലോറി ദേശീയ പാതയില്‍ നിന്നും നീക്കി
തളിപറമ്പ്: ദേശീയപാതയില്‍ പിലാത്തറയിലെ ഏഴിലോട് ചക്ളിയ കോളനി സ്റ്റോപ്പിനു സമീപം ജനവാസ കേന്ദ്രത്തില്‍ നിയന്ത്രണം വിട്ടു റോഡരികിലെ കുഴിയിലേക്ക് പതിച്ച പാചക വാതക ലോറിഫയര്ഫോഴ്സ വളപട്ടണം ഖലാസികളുടെ സഹായത്തോടെ ബുധനാഴ്ച്ച വൈകുന്നേരത്തോടെ നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. പയ്യന്നൂര്‍ ഡിവൈഎസ്പി കെഇ പ്രേമചന്ദ്രന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
രാത്രിയില്‍ ഡ്രൈവര്‍ മദ്യപിച്ചു വാഹനമോടിച്ചതുകാരണമാണ് ടാങ്കര്‍ നിയന്ത്രണംവിട്ടതെന്നാണ് അഗ്നിശമന സേന നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്ന് പൊലസ് കേസെടുത്തിട്ടുണ്ട്. മദ്യപിച്ചു വാഹനമോടിച്ചതിന് തമിഴ്നാട് നാമക്കല്‍ സ്വദേശി മണിവേലിനെ പരിയാരം പൊലിസ് അറസ്റ്റു ചെയ്തു.

അപകടത്തെ തുടര്‍ന്ന് ഈറൂട്ടിലെ വാഹനങ്ങള്‍ ബുധനാഴ്ച്ച പുലര്‍ച്ചെ മുതല്‍ തിരിച്ചുവിട്ടിരുന്നു. തളിപറമ്പ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പിലാത്തറയില്‍ നിന്നും മാതമംഗലം മാത്തില്‍ വഴിയും വളപട്ടണം, കണ്ണപുരം ഭാഗത്തു നിന്നുളള വാഹനങ്ങള്‍ പഴയങ്ങാടി-വെങ്ങര-മുട്ടം-പാലക്കോട്-രാമന്തളി-പയ്യന്നൂര്‍ വഴിയും പയ്യന്നൂര്‍ ഭാഗത്തു നിന്നും വരു വാഹനങ്ങള്‍ എടാട്ട് -കൊവ്വപ്പുറം-ഹനുമാരമ്പലം- കെ. എസ്. ടി.പി റോഡുവഴിയമാണ് തിരിച്ചുവിട്ടത്.
ചൊവ്വാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ദേശീയ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്കാണ് ടാങ്കര്‍ തെന്നി വീണത്. മംഗളൂരില്‍ നിന്നും കോഴിക്കോട്ടേക്ക് ഇന്‍ഡെയ്ന്‍ എല്‍.പി ഗ്യാസുമായി പോവുകയായിരുന്നു ടാങ്കര്‍. റോഡുപണി നടക്കുന്നതിനാല്‍ രണ്ടുവാഹനങ്ങള്‍ക്ക് മാത്രം കടന്നു പോകാന്‍ മാത്രം സൗകര്യമുള്ള റോഡില്‍ എതിരെ വന്ന വാഹനത്തിന്റെ ഹെഡ് ലൈന്‍ കാരണം മുന്‍വശം തെളിയാതെ അരികിലേക്ക് എടുത്ത ലോറിമറിയുകയായിരുന്നു. റോഡരികിലെ സുരക്ഷാ വേലികള്‍ തകര്‍ത്താണ് ലോറി കുഴിയിലേക്ക് മറിഞ്ഞത്.
ഇതുകാരണം ലോറിയില്‍ നിന്നും ഡീസല്‍ ചോര്‍ന്നിരുന്നു. പയ്യന്നൂരില്‍ നിന്ന് അഗ്നി രക്ഷാ സേനയും പരിയാരം പൊലിസും സ്ഥലത്തെത്തി ചോര്‍ച്ചയടച്ചു സുരക്ഷ ഉറപ്പാക്കി. സ്ഥലത്ത് ഇന്ന് രാവിലെ മുതല്‍ അഗ്നി ശമന സേന രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഗ്യാസ് ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് ഐ.ഒ.സി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിരുന്നു.
ഗ്യാസ് ചോര്ച്ചയില്ലെന്നു ഉറപ്പിച്ചാല്‍ ക്രെയിന്‍ ഉപയോഗിച്ചു ടാങ്കര്‍ നിവര്‍ത്തി മറ്റൊരു കാബനില്‍ ഘടിപ്പിച്ചു കൊണ്ടു പോകാനാണ് തീരുമാനം. ടാങ്കര്‍ ലോറി മറിഞ്ഞ സ്ഥലത്ത് പയ്യന്നൂര്‍ അഗ്നിശമനസേന സ്റ്റേഷന് ഓഫീസര്‍ ടികെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കോഴിക്കോട് നിന്നും മംഗലാപുരത്തുനിന്നും എത്തിയ സേഫ്റ്റി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നും പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയാണ് അപകടഭീഷണി ഒഴിവാക്കിയത്. ഏകദേശം എട്ട് മണിക്കൂറാണ് ഇതിന് വേണ്ടിവന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അധികൃതര്‍ പറയുന്നു. മൂന്ന് ബുള്ളറ്റ് ടാങ്കറുകളാണ് മറിഞ്ഞ ടാങ്കറില്‍ നിന്നും പാചകവാതകം നീക്കം ചെയ്യുന്ന പ്രവൃത്തിക്കായി കൊണ്ടുവന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications