കണ്ണൂർ പഴയങ്ങാടി പാലത്തിൽ മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്നും പാചകവാതകം പൂർണമായി മാറ്റി
പഴയങ്ങാടി: പഴയങ്ങാടി പാലത്തിന് സമീപം ബുധനാഴ്ച്ച പുലർച്ചെ ഒന്നരയോടെ അപകടത്തില്‍ പെട്ട ബുള്ളറ്റ്ടാങ്കര്‍ ലോറിയില്‍ നിന്നും പാചകവാതകം മാറ്റുന്ന പ്രവൃത്തി പൂർണമായി. മൂന്ന് ടാങ്കറുകളാണ് ഇതിനായി എത്തിച്ചത്. അപകടത്തില്‍പെട്ട ടാങ്കര്‍ സുരക്ഷിതമായി റെയില്‍വെ മേല്‍പ്പാലത്തിന്റെ അടിഭാഗത്തേക്ക് എത്തിച്ചാണ് പാചകവാതകം മാറ്റിയത്.
പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.വി പ്രഭാകരന്‍, അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരി, ഫയര്‍ ആൻഡ്റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) പി.കെ.അജിത്ത് കുമാര്‍, ഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.സത്യന്‍, എസ്.ഷിബിന്‍, ഹോം ഗാര്‍ഡ് കെ.മധുസൂദനന്‍, കെ.തമ്പാന്‍ എന്നിവര്‍ സുരക്ഷയ്ക്കായി സംഭവ സ്ഥലത്ത് സ്‌റ്റാന്റ് ബൈക്രൂ ആയി ക്യാമ്പ് ചെയ്തിരുന്നു.

പിലാത്തറ-പയ്യന്നൂര്‍ റോഡിലെ പഴയങ്ങാടി പാലത്തിലാണ് പാചക വാതക ടാങ്കര്‍ ലോറി വാഹനങ്ങളിലിടിച്ച് മറിഞ്ഞത്. ബുധനാഴ്ച്ച പുലര്‍ച്ചെ 1.30ഓടെയായിരുന്നു അപകടം. മംഗളുരുവില്‍ നിന്ന് പാചക വാതകം നിറച്ച് വന്ന ടാങ്കറാണ് ട്രാവലറും കാറുകള്‍ക്കുമുള്‍പ്പെടെ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞത്. അപകട സാധ്യതയൊഴിവാക്കാന്‍ പഴയങ്ങാടി വഴി ഗതാഗതം നിരോധിച്ചിരുന്നു.
അമിത വേഗതയിലെത്തിയ ലോറി ആദ്യം ടെമ്പോ ട്രാവലറില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോട് ബന്ധുവീട്ടിൽ പോയി തിരിച്ച് വരവെ കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച ട്രാവലറിലാണ് ലോറി ഇടിച്ചത്. വാഹനത്തിന്റെ വേഗത കണ്ട് പാലത്തിന് സമീപത്തേക്ക് പരമാവധി അരികിലേക്ക് അടുപ്പിച്ചതിനാല്‍ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. ലോറിയില്‍ നിന്ന് ടാങ്കര്‍ ഭാഗം ഇളകി ട്രാവലറിന് മുകളില്‍ വീണു.
തൊട്ടുപിന്നാലെ മറ്റൊരു കാറിനെയും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വരുന്ന കാറിലും മറ്റൊരു കാറിലും ഇടിച്ചാണ് ലോറി നിന്നത്. അപകടത്തിൽ ട്രാവലറിൽ ഉണ്ടായിരുന്ന എട്ട് പേർക്ക് നിസാര പരിക്ക് പറ്റിയിരുന്നു ഇവർ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സ തേടി. ലോറി ഡ്രൈവർ കൊല്ലം സ്വദേശി പ്രശാന്ത് കുമാര്‍(40) പരിക്കേറ്റ് കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് പഴയങ്ങാടി വഴി കണ്ണൂര്‍ പാതയില്‍ ഗതാഗതം പൂർണമായും തടയുകയായിരുന്നു.
ബുധനാഴ്ച്ച. ഉച്ചയോടെ മംഗളുരുവില്‍ നിന്ന് ഉദ്ദ്യോഗസ്ഥർ എത്തിയാണ് അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് പാചക വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റിയത്. ലോറിയില്‍ നിന്ന് ടാങ്കര്‍ ഇളകി താഴേക്ക് തൂങ്ങി നിന്നിരുന്നു. റോഡില്‍ ഉരസാത്തതാണ് വാതക ചോർച്ച ഒഴിവാക്കിയത്. പയ്യന്നൂരില്‍ നിന്ന് കെ.വി പ്രഭാകരന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനയും ഫയര്‍ റെസ്ക്യൂസ് ടീമും ഉള്‍പ്പെടെ പഴയങ്ങാടി, പയ്യന്നൂർ, പെരിങ്ങോം, പരിയാരം തുടങ്ങി സ്റ്റേഷനുകളില പൊലീസുമാണ് രക്ഷാപ്രവർത്തനം നടത്തിയത്അപകട വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications