Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍: അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു

തളിപ്പറമ്പ്: എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച സ്‌കൂള്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് പെരിന്തല്‍മണ്ണ എല്‍ പി സ്‌കൂളിലെ ഗണിതശാസ്ത്രം അധ്യാപകന്‍ ഗോവിന്ദന്‍ നായരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ശനിയാഴ്ച അധ്യാപകന സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഞായറാഴ്ച പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അധ്യാപകന്‍ കുട്ടികളെ പീഡിപ്പിച്ചതായുള്ള വിവരം ഹെല്‍പ് ഡെസ്‌ക്കിന്റെ ചുമതലയുള്ള അധ്യാപകര്‍ മറച്ചുവെച്ചതും കുട്ടിക്ക് താലൂക്ക് ആശുപത്രിയില്‍ ചികിത്സയും പരിശോധനയും നിക്ഷേധിച്ചതും സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയോടാണ് സംഭവം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉള്‍പ്പെടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്.

rape

ക്ലാസ് സമയത്ത് അധ്യാപകന്‍ മേശയ്ക്കരികിലേക്ക് വരുത്തിയും മറ്റും പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ഒരു കുട്ടി സ്‌കൂളിലേക്ക് പോകാന്‍ മടിച്ചതോടെ രക്ഷിതാവ് വാത്സല്യം പദ്ധതി ചുമതലയുള്ള കെ സജിതയെ വിവരം ധരിപ്പിച്ചു. ഇതിനിടയ്ക്ക് മറ്റു കുട്ടികളും തങ്ങള്‍ക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞു. എന്നാല്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കാതെ സജിത പരാതി പൂഴ്ത്തി. തുടര്‍ന്ന് രക്ഷിതാവ് പയ്യന്നൂര്‍ എ ഇ ഒ യ്ക്ക് പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തുവന്നത്.

ഇതേത്തുടര്‍ന്ന്, അധ്യാപകനെതിരെ നടപടിയെടുക്കുകയോ മേലുദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്യാത്തതിന് സ്‌കൂളിലെ പ്രധാനാധ്യാപിക കെ പി ശ്രീലത, വാത്സല്യം ഹെല്‍പ്‌ലൈനിന്റെ ചുമതലയുള്ള അദ്ധ്യാപിക കെ സജിത എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+