കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോപ്പിയടിക്കാൻ അനുവദിച്ചില്ല;ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾ അധ്യാപകനെ കൈയേറ്റം ചെയ്തു, സംഭവം കണ്ണൂരിലെ കൂത്തുപറമ്പിൽ!

  • By Desk
Google Oneindia Malayalam News

കൂത്തുപറമ്പ്: കോപ്പിയടിക്കാൻ അനുവദിക്കാത്തതിന് വിദ്യാർത്ഥികൾ അധ്യാപക നോട് അരിശം തീർത്തു. കഴിഞ്ഞ ദിവസം നടന്ന പ്ളസ് ടൂ എക്കണോമിക്സ് പരീക്ഷയിലാണ് സംഭവം. കുത്തുപറമ്പ് ജി.എച്ച്.എസ്.എസിൽ പരീക്ഷാ ഡ്യൂട്ടിയെടുത്തിരുന്ന ശിവപുരം ഹയർ സെക്കന്ററി സ്കൂളിലെ കെമിസ്ട്രി വിഭാഗം അധ്യാപകൻ പ്രേം ജിത്താണ് കൈയേറ്റത്തിനിരയായത്.

<strong>16കാരിയെ നിരന്തരം ലൈംഗീക പീഡനത്തിനിരയാക്കി; തളിപ്പറമ്പിൽ 18കാരി അറസ്റ്റിൽ, സൗഹൃദം മുതലെടുത്ത് ലൈംഗീക ചൂഷണം!!</strong>16കാരിയെ നിരന്തരം ലൈംഗീക പീഡനത്തിനിരയാക്കി; തളിപ്പറമ്പിൽ 18കാരി അറസ്റ്റിൽ, സൗഹൃദം മുതലെടുത്ത് ലൈംഗീക ചൂഷണം!!

ഇവിടെ പരീക്ഷ എഴുതിയിരുന്ന ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾ കോപ്പിയടിക്കാൻ പരിക്ഷാഹാളിൽ നിന്നും ശ്രമിക്കുകയും പ്രേംജിത്ത് തടയുകയുമായിരുന്നു. ഇതേ തുടർന്നാണ് പരീക്ഷാസമയം കഴിഞ്ഞപ്പോൾ ചില വിദ്യാർത്ഥികൾ അക്രമാസക്തരായത്. പരീക്ഷ കഴിഞ്ഞ് പേപ്പറുകൾ എണ്ണി തിട്ടപ്പെടുത്തി വയ്ക്കവെ വിദ്യാർത്ഥികൾ അസഭ്യം വിളികളുമായി അധ്യാപകനു നേരെ പാഞ്ഞടുക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തു.

Kannur map

പേനയും ബുക്കുകളും പ്രേംജിത്തിനു നേരെ വലിച്ചെറിഞ്ഞു. അക്രമം അതിരുവിട്ടപ്പോൾ അധ്യാപകൻ സ്റ്റാഫ് മുറിയിൽ പോയി പരീക്ഷാ ചീഫിനെയും മറ്റുള്ളവരെയും വിവരമറിയിച്ചു.ഉടൻ അധ്യാപകർ സംഘടിച്ചെത്തിയാണ് വിദ്യാർത്ഥികളെ തുരത്തി വിട്ടത്.ഈയിടെ കോപ്പിയടിക്കാൻ അനുവദിക്കാത്തതിന് കാസർകോട് ജില്ലയിൽ വിദ്യാർത്ഥി അധ്യാപകന്റെ കരണത്തടിച്ചിരുന്നു.പ്രേം ജിത്തിനെതിരെയുള്ള അക്രമത്തിൽ ജില്ലാ കെമിസ്ട്രി ടീച്ചേഴ്സ് അസോ.സി യേഷൻ പ്രതിഷേധിച്ചു.

കുറ്റക്കാർക്കെതിരായ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കണമെന്ന് അസോസിയേഷൻ വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ അക്രമം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ അധ്യാപക നോ സ്കൂൾ അധികൃതരോ തയാറായിട്ടില്ലെന്ന് കൂത്തുപറമ്പ് ടൗൺ പൊലിസ് അറിയിച്ചു.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമാണെങ്കിൽ സ്കൂൾ അധികൃതർ ആവശ്യപ്പെടുകയാണെങ്കിൽ സ്കൂളുകൾക്ക് പരീക്ഷാസമയങ്ങളിൽ സുരക്ഷയൊരുക്കുമെന്നും പൊലിസ് അറിയിച്ചു.

English summary
Teacher attacked by students in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X