കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന ആരോപണത്തിനു പിന്നില്‍ ഗൂഡാലോചന; വിദ്യാര്‍ഥിനിയുടെ ആരോപണം നിഷേധിച്ച് കണ്ണൂർ ചിന്‍മയാ മിഷന്‍ കോളജ് അധ്യാപികമാരും ജീവനക്കാരും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തന്നെ അധ്യാപികമാര്‍ മാനസികമായി പീഡിപ്പിച്ചെന്ന വിദ്യാര്‍ഥിനിയുടെ ആരോപണം നിഷേധിച്ച് ചിന്‍മയാ മിഷന്‍ കോളജ് അധ്യാപികമാരും ജീവനക്കാരും. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പോസ്റ്റ് ഗ്വാജ്വേറ്റ് വിദ്യാര്‍ഥിനി സ്ഥാപനത്തെയും അധ്യാപികമാരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

<strong>അമൃത് പദ്ധതി അഴിമതി വിവാദം പുകയുന്നു; കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് യുഡിഎഫ് മാര്‍ച്ച്</strong>അമൃത് പദ്ധതി അഴിമതി വിവാദം പുകയുന്നു; കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് യുഡിഎഫ് മാര്‍ച്ച്

ചിന്‍മയ മിഷന്‍ വനിതാ കോളജ് ജീവനക്കാര്‍ക്കെതിരെ വിദ്യാര്‍ഥിനി ബോധപൂര്‍വം ചിലരുടെ ഒത്താശയോടെയും പ്രേരണയോടെയും ഭാഗമാ യി ആരോപണമുന്നയിക്കുകയാണെന്ന് ഒരുവിഭാഗം അധ്യാപകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഈ വിദ്യാര്‍ഥിനി ബിരുദ തലത്തിലും ചിന്‍മയ കോളജില്‍ തന്നെയാണ് പഠിച്ചിരുന്നത്. ആ കാലങ്ങളിലൊന്നും അധ്യാപികമാരെക്കുറിച്ച് യാതൊരു പരാതിയും ഇല്ലാതിരുന്ന ഈ കുട്ടി ഇപ്പോള്‍ ഇങ്ങനെയൊരു തെറ്റായ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ ആരുടെയോ പ്രേരണയുïെന്നത് വ്യക്തമാണെന്ന് ഇവര്‍ പറഞ്ഞു.

Kannur map

പഠന കാര്യത്തില്‍ ഏറെ മുന്നിലായിരുന്ന വിദ്യാര്‍ഥിനി സമരവുമായി ബന്ധപ്പെട്ട് ക്ലാസില്‍ കൃത്യമായി കയറുന്നുïായിരുന്നില്ല. ഓഗസ്റ്റില്‍ പരീക്ഷ നടക്കാനിരിക്കെ ഇക്കാര്യം രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയതായിരുന്നു. ഈ വിഷയത്തില്‍ വിദ്യാര്‍ഥിനിക്ക് പ്രശ്‌നമില്ലാതിരുന്നിട്ടും കോളജിലെ ലൈബ്രേറിയന്‍ ഇടപെടുകയായിരുന്നുവെന്നും അധ്യാപികമാരായ പി. രേഖ, പി. തങ്കമണി, സി. ചന്ദ്രിക, സി. ഗീത, എന്‍. ജയന്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂïിക്കാട്ടി.

English summary
Teacher's comment about studt's issue in Chinmaya mission college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X