കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗള്‍ഫിലെ സാമ്പത്തിക തര്‍ക്കം: കാറിലെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പോലീസ് പിടിയില്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കാറിലെത്തി പുതിയങ്ങാടി ബീച്ച് റോഡില്‍ നിന്നും പ്രവാസിയായ യുവാവിനെ തട്ടികൊണ്ടു പോയ സംഭവത്തില്‍ കൂട്ടാളിയെയും മുഖ്യപ്രതിയെയും പോലീസ് സംഘം പിടികൂടി. കോഴിക്കോട്ടെ താമരശ്ശേരിയില്‍ നിന്നാണ് പഴയങ്ങാടി എസ്.ഐ കെ. ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഗള്‍ഫില്‍ നിന്നു രണ്ട്മാസം മുന്‍പ് നാട്ടിലെത്തിയ പുതിയങ്ങാടി ബീച്ച് റോഡില്‍ രിഫായിപള്ളിക്ക് സമീപത്തെ മണ്ടൂര്‍ ഹൗസില്‍ എം. മുഹമ്മദ് അസ്‌ലമി(32)നെയാണ് തട്ടി കൊണ്ടുപോയത്.

മന്‍മോഹന്‍ സിംഗിന് കേക്ക് മുറിക്കാന്‍ അനുവാദമില്ല, സോഷ്യല്‍ മീഡിയയില്‍ പ്രചാരണം, സത്യാവസ്ഥ ഇങ്ങനെമന്‍മോഹന്‍ സിംഗിന് കേക്ക് മുറിക്കാന്‍ അനുവാദമില്ല, സോഷ്യല്‍ മീഡിയയില്‍ പ്രചാരണം, സത്യാവസ്ഥ ഇങ്ങനെ

മുഖ്യ പ്രതിയായ താമരശ്ശേരി സ്വദേശി സാബു വര്‍ഗീസിനെയാണ് പൊലിസ് പിടികൂടിയത്. ബീച്ച് റോഡില്‍ കഴിഞ്ഞ ദിവസം രാവിലെ പത്തോടെ ബൈക്കില്‍ യാത്ര ചെയ്യുകയാരുന്ന അസ്‌ലമിനെ കോഴിക്കോട് റജിസ്‌ട്രേഷനിലുള്ള രïു ചുവന്ന മാരുതി സ്വിഫ്റ്റ് കാറുകളിലായി എത്തിയവരാണ് തട്ടികൊണ്ടുപോയത്. കാറില്‍ എത്തുന്നതും തട്ടികൊണ്ടു പോകുന്നതും റോഡിരികിലുള്ള വീട്ടിലെ സി.സി.ടി.വിയില്‍ നിന്നു പോലീസ് കണ്ടെത്തിയിരുന്നു. ബൈക്കും കൊണ്ടുപോയിരുന്നു. തട്ടിക്കൊണ്ടു പോയ കാറിന്റെ ഉടമ താമരശ്ശേരിയിലെ സാബു വര്‍ഗീസിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇതിനിടെ മുഹമ്മദ് അസ്ലമിനെ തട്ടിക്കൊണ്ടു പോയ സംഘം വീട്ടിലേക്ക് ഫോണ്‍ ചെയ്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

sabu-1569

പോലീസ് പിന്തുടരുന്നെന്നു മനസ്സിലായതോടെ കൊടുവള്ളി പോലീസ് സ്റ്റേഷനു സമീപം മുഹമ്മദ് അസ്ലമിനെ ഇറക്കി വിടുകയായിരുന്നു.തുടര്‍ന്നു കാറില്‍ കടന്നുകളയാന്‍ ശ്രമിച്ച മുഖ്യ പ്രതിയെ പഴയങ്ങാടി എസ്.ഐ കെ. ഷാജുവും സംഘവും സാഹസികമായി പിടികൂടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചകാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അജ്മലിന്റെ സഹോദരന്‍ എം. അജ്‌നാസിന്റെ പരാതിയില്‍ പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. അസ്‌ലമിനെ ഇവര്‍ മര്‍ദ്ദിച്ചതായും ശരീരത്തില്‍ പരുക്കുകളുണ്ടെന്നും പോലീസ് അറിയിച്ചു. ഗള്‍ഫില്‍ നിന്നുള്ള സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് തട്ടിക്കൊണ്ടുപോവലിന്റെ കാരണമെന്നും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായും അവരെ ഉടന്‍ പിടികൂടുമെന്നും വളപട്ടണം സി.ഐ എം. രാജേഷ് പറഞ്ഞു.

English summary
Team arrested in Kannur financial fruad from Gulf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X