ഇരിട്ടിയില്‍ കാറിലെത്തിയ സംഘം അംഗപരിമതിയായ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു
ഇരിട്ടി: കാറിലെത്തിയ സംഘം സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊïു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം ശക്തമാക്കി. പായം വട്ട്യറ എരുമത്തടത്തില് കഴിഞ്ഞ ദിവസം കാറിലെത്തിയ സംഘം സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിലാണ് അക്രമികളേയും വാഹനത്തേയും കണ്ടെത്താന്‍ ഇരിട്ടി പോലീസ് അന്വേഷണം ശക്തമാക്കിയത്.
ഇതിന്റെ ഭാഗമായി ഇരിട്ടി സബ്ബ് ഡിവിഷണല്‍ പരിധിയിലെ പോക്കറ്റ് റോഡുകള്‍ ഉള്‍പ്പെടെ പ്രധാന റോഡുകളിലെ വാഹനം കടന്നു പോകാന്‍ സാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലെയും സിസി ടിവി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിക്കാന്‍ പൊലിസ് വിദഗ്ദരുടെ സഹായം തേടും. അന്വേഷണത്തിന്റെ ഭാഗമായി അക്രമത്തിനിരയായ വിദ്യാര്‍ഥിനിയില്‍ നിന്നും സമീപവാസികളില്‍ നിന്നും മൊഴിയെടുക്കും. ആവശ്യമെങ്കില്‍ അക്രമികളുടെ രേഖാചിത്രം തയ്യാറാക്കുമെന്നും അന്വേഷണോദ്യോഗസ്ഥനായ ഇരിട്ടി സബ്ബ് ഇന്‍സ്പെക്ടര്‍ ദിനേശന് കൊതേരി പറഞ്ഞു. ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് വ്യാഴാഴ്ച്ച വൈകുന്നേരം വാഗണര്‍ കാറില്‍ പിന്തുടര്ന്നെത്തി രണ്ടംഗ സംഘം കാറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചത്.

സ്കൂള്‍ വിട്ട് സ്കൂള്‍ ബസ്സില്‍ എരുമത്തടം ജംഗ്ഷനിലിറങ്ങി. സഹപാഠികളായ മറ്റു മൂന്നു വിദ്യാര്‍ഥികള്‍ക്കൊപ്പം പോക്കറ്റ് റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകവേ പിന്നാലെ കാറിലെത്തിയ സംഘം ഇവരുടെ മുന്നില്‍ കാര്‍ നിര്‍ത്തുകയും ഇതിലേക്ക് ബലം പ്രയോഗിച്ച് വലിച്ചു കയറ്റുവാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെ കൂടെ ഉണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികള്‍ കരയുകയും ബഹളം വെക്കുകയും ചെയ്തതിനെ തുടര്‍ന്ന്. സമീപ വാസികള്‍ ഓടിയെത്തിയതോടെ അക്രമിസംഘം കാറുമായി കടന്നുകളയുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ കുട്ടിയുടെ കഴുത്തിന് പിടിച്ച് വലിക്കുകയും മുഖത്തടിക്കുകയും ചെയ്തതായി കുട്ടികള്‍ മൊഴി നല്കി. പിടിവലിയിലും മറ്റും കഴുത്തിന് പരിക്കേറ്റ് അവശയായ അംഗ പരിമിതയായ വിദ്യാര്‍ഥിനി ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications