സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി പീഡിപ്പിച്ച 19 വയസുകാരൻ അറസ്റ്റിൽ
കണ്ണൂർ: സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി ലൈംഗിക ചൂഷണത്തിനിരയാക്കിയ 19 വയസുകാരൻ അറസ്റ്റിൽ. പിണറായി പാറപ്രത്ത് വാടക വീട്ടില്‍ താമസിച്ച് വരികയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിസാണ് അറസ്റ്റ്. കൂത്തുപറമ്പ് മൂന്നാംപീടികയിലെ അഭിജിത്തിനെയാണ് പോക്സോ വകുപ്പു പ്രകാരം പിണറായി പോലീസ് അറസ്റ്റ് ചെയ്തത്.
17കാരിയായ പെണ്‍കുട്ടിയെ പ്രതി മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന പാറപ്രത്തെ വീട്ടിലെത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തി ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. കണ്ണൂര്‍ ജില്ലയിലെ സ്കൂളുകളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പഠിക്കുന്ന നാല് പെണ്‍കുട്ടികള്‍ അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് ജനമൈത്രി പോലീസും പ്രാദേശിക ഭരണകൂടങ്ങളും കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ഉള്‍പ്പെടെ നല്കി വരികയായിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ഇത്തരമൊരു കൗണ്‍സിലിംഗിനിടെയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന് പത്ത് വര്‍ഷം മുമ്പേ മരന്നപ്പെട്ടിരുന്നു. പിന്നീട് ഇവരുടെ കുടുംബം വാടക വീട്ടുകളില്‍ കഴിഞ്ഞ് വരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയും പ്രതി ഇത്തരത്തില്‍ പീഡിപ്പിച്ചതായും പെണ്‍കുട്ടി പോലീസിന് മൊഴി നല്കി. പ്രതിയെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications