മയ്യിലില്‍ ടെമ്പോട്രാവലര്‍ കവര്‍ന്നകേസിലെ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍
മയ്യില്‍:ടെമ്പോ ട്രാവലര്‍ കവര്‍ച്ച ചെയ്ത രണ്ടു പേരെ കണ്ണൂര്‍ എ.സി.പി ടി.കെരത്നകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പിടികൂടി.മയ്യില്‍ സി. ഐ ടി.പി സുമേഷാണ്പ്രതികളെ അറസ്റ്റു ചെയ്തത്.കുറ്റ്യാടി ദേവര്‍കോവില്‍ സ്വദേശി ആഷിഫ്അബ്ദുല്‍ബഷീര്‍(38) തൊട്ടില്‍പ്പാലം കാവിലും പാറയിലെ ചുണ്ടമ്മല്‍ വീട്ടില്‍ സുബൈര്‍(35) എന്നിവരാണ് പിടിയിലയത്.ഇവരുടെകൂട്ടാളികളായ രണ്ടു പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഇവരെഅന്വേഷിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് പതിനേഴിനാണ് കെ.ല്‍െ 43-ജെ 2300 ടെംപോ ട്രാവലര്‍ കവര്‍ച്ചചെയ്യപ്പെട്ടത്. നാറാത്ത് സ്വദേശി ശ്രീജേഷിന്റെ ഉടമസ്ഥതയിലുളള വാഹനം നാറാത്ത്വാച്ചാപ്പുറത്തുവെച്ചാണ്കവര്‍ച്ചചെയ്തത്. പ്രദേശത്തെ ഉള്‍പ്പെടെ നിരവധി സി.സി.ടി.വിക്യാമറകളും ഫോണ്‍ കോളുകളും പരിശോധിച്ചാണ് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞത്.

വ്യാഴാഴ്ച്ച രാവിലെ പിടികൂടിയത്.വാഹന ഇടപാടുകള്‍ നടത്തുന്നവരാണ്പിടിയിലായത്. അടവുതെറ്റിയതിനെ തുടര്‍ന്ന് നേരത്തെ ധനകാര്യസ്ഥാപനം പിടിച്ചെടുത്തതായിരുന്നു ട്രാവലര്‍.പിന്നീട്ശ്രീജേഷ്ഇതു ലേലത്തില്‍ പിടിക്കുകയായിരുന്നു. വാഹനംതങ്ങളുടെ കൈയ്യില്‍ നിന്നും പോയതിനെ തുടര്‍ന്നാണ് സംഘം കവര്‍ച്ചയ്ക്കു തീരുമാനിച്ചത്. കളളതോക്കു ഉപയോഗിച്ചു സ്റ്റിയറിങ് ലോക്ക് തകര്‍ത്താണ് വാഹനം ഇവര്‍ കൊണ്ടു പോയത്. വാഹനത്തെ ്കേന്ദ്രീകരിച്ചു പൊലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.
ഓടിരക്ഷപ്പെട്ട പ്രതികളെ കുറിച്ചുളള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സി.സി.ടി.വിക്യാമറാദൃശ്യങ്ങള്‍ അവിടെ നിന്നും ലഭിച്ചതാണ്കേസിലെ വഴിത്തിരിവായത്. ഇതേ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍വലയിലായത്.ഇവരെചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി, എസ്‌ഐ മാരായ അബൂബക്കര്‍ സിദ്ദിഖ്, അബ്ദുള്‍റഹ്‌മാന്‍, ക്രൈം സ്‌ക്വാഡ്അംഗങ്ങളായ സ്നേഹേഷ്, ഷാജി, സി.പി.ഒമാരായ വിനീത്, പ്രദീപ്, സഹജ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഒളിവില്‍ പോയ പ്രതികള്‍കണ്ണൂര്‍ ജില്ലവിട്ടിരിക്കാമെന്നാണ് പൊലിസ് പറയുന്നത്. ഇവര്‍ക്കായി തെരച്ചില്‍ശക്തമാക്കിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.












Click it and Unblock the Notifications