കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്നത് കോടതി വിധി വന്നിട്ട്: പി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: ഖാദി ബോര്‍ഡ് മുന്‍ താല്‍ക്കാലിക ജീവനക്കാരിയായ കുറ്റിയാട്ടൂരിലെ നിഷയ്ക്കു പണം ബോര്‍ഡ് കൊടുത്തത് കോടതി മുഖേനെയാണെന്നും നേരിട്ടു കൊടുക്കുകയല്ല ചെയ്തതെന്നും പി.ജയരാജന്‍. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ അവരടക്കമുള്ള താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നു ബോര്‍ഡ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇതു പരിഗണിച്ചു സിംഗിള്‍ ബെഞ്ചു നല്‍കിയ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുകയാണ്. നിലവില്‍ താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്ന കോടതി വിധി നിലവില്ല. ഞങ്ങള്‍ നല്‍കിയ എതിര്‍വാദം പരിഗണിച്ചാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. 144 താല്‍ക്കാലിക ജീവനക്കാരെയാണ് ബോര്‍ഡ് കാലാകാലങ്ങളായി എടുത്തവരെ പിരിച്ചുവിട്ടത്.

DSs

ഉത്സവസീസണുകളില്‍ അതത് സമയത്തു താല്‍ക്കാലികമായി എടുക്കുകയും പിന്നീട് പിരിച്ചുവിടുകയുമാണ് ചെയ്യുന്നത്. ഈ നടപടി നിഷയോടു മാത്രമായി ചെയ്തതല്ല. മറ്റുപലരെയും ഇതിനു സമാനമായി ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ പയ്യന്നൂരിലുള്ള സുരേഷിനെ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ സര്‍വീസില്‍ നിന്നും യു.ഡി.എഫ് ഭരണം വന്നപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. ഞാന്‍ അന്ന് ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്നില്ല. പ്രസീജയെന്ന യുവതിയെയും ബോര്‍ഡ് താല്‍ക്കാലികമായി എടുത്ത് പിന്നീട് ഒഴിവാക്കിയിട്ടുണ്ട്.

ചര്‍ച്ചയായി ഷൊയ്ബ് മാലിക്കിന്റെ ഇന്‍സ്റ്റഗ്രാം ബയോ..; സാനിയയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ..ചര്‍ച്ചയായി ഷൊയ്ബ് മാലിക്കിന്റെ ഇന്‍സ്റ്റഗ്രാം ബയോ..; സാനിയയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ..

ഇങ്ങനെ 144-പേരാണ് പുറത്തായത്. ഇക്കാര്യത്തില്‍ ഡിവിഷിന്‍ ബെഞ്ചിന്റെ വിധിയ്ക്കായി കാത്തു നില്‍ക്കുകയാണ്. കോടതിയുടെ തീര്‍പ്പുവരട്ടെയെന്നും അതുവരെ കാത്തിരിക്കാമെന്നും പി.ജയരാജന്‍ പറഞ്ഞു.ഖാദി മേഖലയ്ക്കു ഉണര്‍വേകി കൊണ്ടു ഡിസംബര്‍ 19 മുതല്‍ ജനുവരി അഞ്ചുവരെ ഖാദി ക്രിസ്തുമസ്, പുതുവത്സര റിബേറ്റ് മേള തുടങ്ങുമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ അറിയിച്ചു.

'തൂക്കുകയറില്‍ നിന്ന് ദൈവത്തെ പോലെ രക്ഷിച്ചത് യൂസഫലി സാര്‍'; കണ്ഠമിടറി ബെക്‌സ്, ചേര്‍ത്തുപിടിച്ച് യൂസഫലി'തൂക്കുകയറില്‍ നിന്ന് ദൈവത്തെ പോലെ രക്ഷിച്ചത് യൂസഫലി സാര്‍'; കണ്ഠമിടറി ബെക്‌സ്, ചേര്‍ത്തുപിടിച്ച് യൂസഫലി

ഈ സാമ്പത്തിക വര്‍ഷം 150 കോടിയുടെ ഖാദി വസ്ത്ര വില്‍പനയാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.ഡിസംബര്‍ 19ന് രാവിലെ പതിനൊന്നുമണിക്ക് കണ്ണൂര്‍ ഖാദി ഭവന്‍ അങ്കണത്തില്‍ കഥാകൃത്ത് ടി.പത്മനാഭന്‍ മേള ഉദ്ഘാടനം ചെയ്യും.1943- മുതല്‍ ദേശീയ സ്വാതന്ത്ര്യസമര കാലത്തു തന്നെ സ്ഥിരമായി ഖാദി ഉപയോഗിക്കുന്ന സാഹിത്യകാരനാണ് ടി.പത്മനാഭന്‍. അതുകൊണ്ടാണ് അദ്ദേഹത്തെ മേളയുടെ ഉദ്ഘാടകനായി തെരഞ്ഞെടുത്തത്.

വീണ്ടും നോട്ട് അസാധുവാക്കല്‍..? 2000 രൂപ നോട്ട് പിന്‍വലിക്കണമെന്ന് ബിജെപി എംപി, 'അച്ചടി നിര്‍ത്തി'വീണ്ടും നോട്ട് അസാധുവാക്കല്‍..? 2000 രൂപ നോട്ട് പിന്‍വലിക്കണമെന്ന് ബിജെപി എംപി, 'അച്ചടി നിര്‍ത്തി'

കഴിഞ്ഞ ഓണക്കാലത്ത് അന്‍പതു കോടിയുടെ വസ്ത്ര വില്‍പന ഖാദി സ്ഥാപനങ്ങളിലൂടെ നടന്നുവെന്നു പി.ജയരാജന്‍ അറിയിച്ചു. കേരളത്തിലെ ജനങ്ങളുടെ സഹകരണമാണ് ഈ നേട്ടത്തിനു പിന്നില്‍. ഇതില്‍ 2500 രൂപ ഓണത്തിന് അധിക സമാശ്വസമായി ഓരോ തൊഴിലാളികള്‍ക്കും നല്‍കിയിട്ടുണ്ട്. ഇങ്ങനെ 32 ലക്ഷം രൂപയാണ് ബോര്‍ഡ് വിതരണം ചെയ്തത്. ഇതുകൂടാതെ ഓണക്കാലത്ത് ഏര്‍പ്പെടുത്തിയ സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പും കഴിഞ്ഞ ദിവസം നടത്തുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

English summary
Temporary employees will be taken back after the court verdict: P Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X