കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: രണ്ടു ദിവസത്തിനകം 260 താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങി,

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം ഒറ്റപ്പെട്ടുപോയതും മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമല്ലാത്തതുമായ പ്രദേശങ്ങളില്‍ അടിയന്തരമായി 260 താല്‍ക്കാലിക ആശുപത്രികള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. രണ്ടു ദിവസം കൊണ്ടാണ് ഈ ശ്രമകരമായ ദൗത്യം നിര്‍വഹിച്ചത്. വാടകക്കെട്ടിടങ്ങളിലും മറ്റുമായി 30 ദിവസത്തേക്കാണ് ഇവ പ്രവര്‍ത്തനമാരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. താല്‍ക്കാലിക സൗകര്യങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഏതാനും ചിലയിടങ്ങളില്‍ കൂടി രണ്ടു ദിവസത്തിനകം താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങും.

പ്രളയക്കെടുതി വേളയില്‍ കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിന്റെയും ആരോഗ്യ മേഖലയില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. 10 ലക്ഷത്തിലേറെ പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞിരുന്ന സമയത്ത് അവര്‍ക്ക് വൈദ്യസേവനങ്ങളെത്തിക്കാന്‍ കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരും നഴ്‌സുമാരും മാത്രം പര്യാപ്തമായിരുന്നില്ല. മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള പിജി വിദ്യാര്‍ഥികളെയും സീനിയര്‍ റസിഡന്റുമാരെയും ഇവിടങ്ങളില്‍ വിന്യസിച്ചു. അതോടൊപ്പം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വകാര്യമേഖലയിലെ നിരവധി ആരോഗ്യ പ്രവര്‍ത്തകരുടെ പിന്തുണ സര്‍ക്കാരിന് ലഭിച്ചു.

1hospital-15

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ഇടുക്കി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് സേവനവും മരുന്നുകളും ലഭ്യമാക്കിയത്. കേന്ദ്രത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഉള്‍പ്പെടെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘങ്ങള്‍ അത്യാവശ്യം വേണ്ട മരുന്നുകള്‍ സഹിതം കേരളത്തിലെത്തി. മഹാരാഷ്ട്രയില്‍ നിന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന 90 അംഗ സംഘമാണ് ഇവിടെയെത്തിയത്. ഇവരുടെയൊക്കെ സേവനംഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ആരോഗ്യ വകുപ്പിന് സാധിച്ചതായും മന്ത്രി അറിയിച്ചു.

പ്രളയത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്തുതന്നെ കൂടുതല്‍ മരുന്ന് ശേഖരിക്കാനുള്ള സംവിധാനം ആരോഗ്യവകുപ്പ് ഒരുക്കിയിരുന്നു. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വഴി 50 ലക്ഷം രൂപയുടെ മരുന്നുകളാണ് കേരളം അധികമായി വാങ്ങിയത്. കേന്ദ്രസര്‍ക്കാരുമായും മറ്റ് സംസ്ഥാന സര്‍ക്കാരുമായും ബന്ധപ്പെട്ട് കൂടുതല്‍ മരുന്നുകള്‍ എത്തിക്കാനും നമുക്കായി. ഇതുകാരണം മരുന്നുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

നിപ്പ വൈറസിനെ വിജയകരമായി നേരിട്ട സംസ്ഥാനം എന്ന നിലയ്ക്ക് അമേരിക്കയിലെ കമ്മ്യൂണിക്കബ്ള്‍ ഡിസീസ് സെന്ററില്‍ പകര്‍ച്ചവ്യാധികളെ കുറിച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് ഡയരക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഡോ. ആര്‍ എല്‍ സരിത വിദേശയാത്ര നടത്തിയത്. കേരളത്തെ സംബന്ധിച്ചിടത്തോളം അപൂര്‍വമായി കിട്ടുന്ന അവസരമാണിത്. പകരം മതിയായ സംവിധാനമേര്‍പ്പെടുത്തിയ ശേഷമാണ് നാലു ദിവസത്തെ അവധിക്ക് അവരെ സെമിനാറിലേക്ക് അയക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

English summary
Kerala health minister said that more than 260 temporary hospitals were set up in flood hit areas according to the necessity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X