കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ ജില്ലാ ആശുപത്രി മാസ്റ്റര്‍ പ്ലാനിന് ടെന്‍ഡര്‍ സമര്‍പ്പിച്ചു: 3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രി മാസ്റ്റര്‍ പ്ലാനിന് കരാറിനായി മൂനു കമ്പനികള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചു.ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷാലിറ്റിആയി മാറ്റാനുള്ള ഡെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതോടെ കണ്ണൂരിന്റെ വികസന സ്വപനങ്ങള്‍ക്ക് പുത്തന്‍ കുതിപ്പ് നേടുകയാണ്.

<strong>ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വം ബോർഡ് തിങ്കളാഴ്ച സാവകാശ ഹർജി നൽകും</strong>ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വം ബോർഡ് തിങ്കളാഴ്ച സാവകാശ ഹർജി നൽകും

കിഫ്ബിയുടെ 57കോടി രൂപ നീക്കിവച്ചിരിക്കുന്ന ആശുപത്രിക്ക് കണ്‍സല്‍റ്റന്‍സി കരാര്‍ ഏറ്റെടുത്ത ബിഎസ്എസ്എലാണ് ടെന്‍ഡര്‍ വിളിച്ചത്. 55.94 കോടിക്കാണ് കരാര്‍ വിളിച്ചിരിക്കുന്നത്. 2016ലാണ് ജില്ല പഞ്ചായത്തിന്റെ മാസ്റ്റര്‍ പ്ലാനില്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷാലിറ്റിയായി ഉയര്‍ത്താന്‍ തീരുമാനിച്ചത്.

kannurmaponeindia-

3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് 2016ല്‍ പദ്ധതിപ്രഖ്യാപന വേളയില്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞിരുന്നു. ആരോഗ്യവകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയോജിത പ്രൊജക്ടാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷാലിറ്റി ആക്കുന്നത്. സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക്,സര്‍ജിക്കല്‍ ബ്ലോക്ക്,അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയും പദ്ധതിയുടെ ഭാഗമാണ്.സമഗ്ര പ്രാഥമികാരോഗ്യ സംരക്ഷണ സംരക്ഷണ പദ്ധതിയിലാണ് ഇത് ഉള്‍പ്പെടുന്നത്.

English summary
tender process started in kannur district hospital super speciality master plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X