കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശ്ശേരിയില്‍ ആശങ്ക തുടരുന്നു; നിരോധനാജ്ഞ രണ്ട് ദിവസം കൂടി നീട്ടി, കര്‍ശന നടപടിയെന്ന് കമ്മീഷ്ണര്‍

Google Oneindia Malayalam News

കണ്ണൂര്‍: തലശ്ശേരിയില്‍ നടന്ന ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണത്തോടനുബന്ധിച്ച് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ വിളിച്ച വിദ്വേഷമുദ്രാവാക്യത്തെ തുടര്‍ന്ന് നടക്കുന്ന പ്രശ്‌നങ്ങള്‍ അറുതിയില്ലാതെ തുടരുന്നു. സ്ഥലത്ത് ആശങ്കയുയര്‍ത്തുന്ന സാഹചര്യം തുടരുകയാണെന്ന് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോ പറഞ്ഞു.

5 വയസ്സിന് താഴെയുള്ള കുട്ടികളില്‍ കൊവിഡ് പടരുന്നു, ഞെട്ടി ദക്ഷിണാഫ്രിക്ക, ഒമൈക്രോണ്‍ ഭീതി5 വയസ്സിന് താഴെയുള്ള കുട്ടികളില്‍ കൊവിഡ് പടരുന്നു, ഞെട്ടി ദക്ഷിണാഫ്രിക്ക, ഒമൈക്രോണ്‍ ഭീതി

നിരോധനാജ്ഞ ലംഘിച്ച ബിജെപിക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നഗരത്തില്‍ എല്ലായിടത്തും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ സമാധാന യോഗം വിളിക്കുമെന്നും കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ തലശ്ശേരിയില്‍ രണ്ട് ദിവസം കൂടി നിരോധനാജ്ഞ തുടരു മെന്നും ആളുകള്‍ അനാവശ്യമായി നഗരത്തിലേക്ക് എത്തരുതെന്നും കൂട്ടം കൂടി നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നിരോധനാജ്ഞ ലംഘിച്ച് മാര്‍ച്ച് നടത്തിയതിന് ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പടെ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. എസ്ഡിപിഐ- ആര്‍എസ്എസ് സംഘര്‍ഷം ഒഴിവാക്കാന്‍ തലശ്ശേരി മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വാകസിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകരെ ഇന്നറിയാം; കര്‍ശന നടപടിയെന്ന് വിദ്യഭ്യാസ മന്ത്രിവാകസിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകരെ ഇന്നറിയാം; കര്‍ശന നടപടിയെന്ന് വിദ്യഭ്യാസ മന്ത്രി

2

നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയില്‍ ഇന്നലെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് സ്ഥലത്ത് ഇന്നലെ വൈകുന്നേരം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഏകദേശം മുന്നൂറോളം ബിജെപി പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. പത്ത് മിനിറ്റിനകം പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പൊലീസ് ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിന്നീട് പിരിഞ്ഞുപോകുകയായിരുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമായിരുന്നു നിലയുറപ്പിച്ചിരുന്നത്. ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം എസ്.ഡിപിഐ, യൂത്ത് ലീഗ്, സിപിഎം സംഘടനകള്‍ തലശ്ശേരി ടൗണില്‍ മുദ്രാവ്യം വിളിച്ചിരുന്നു.

3


എസ്ഡിപിഐ പ്രകടനത്തിനിടെ ഹിന്ദു വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് ബിജെപി രപ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തയത്. സംഘര്‍ഷം ഒഴിവാക്കാന്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത് മറികടന്നാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. മുന്നൂറോളം പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. നഗരത്തിന് 100 മീറ്റര്‍ അകലെ വച്ച് പൊലീസ് പ്രകടനം തടയുകയായിരുന്നു. തുടര്‍ന്ന് തടഞ്ഞിടത്ത് ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസും നേതാക്കളും നടത്തിയ ചര്‍ച്ചയില്‍ പ്രവര്‍ത്തകര്‍ ഒരു കാരണവശാലും പിരിഞ്ഞ് പോകില്ലെന്നാണ് അറിയിച്ചത്. പിന്നീട് പത്ത് മിനിറ്റ് കൂടി സമയം തരുമെന്നും അതിനുള്ളില്‍ പിരിഞ്ഞ് പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പിന്നീട് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകുകയായിരുന്നു. കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമാണ് പ്രകടനം നടത്തിയത്. ഡിവൈഎസ്പി മാരുടെയും, ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോയുടെയും നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുന്നു.

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ നേതൃത്വം ഇടപെടണം: എ.ഐ.വൈ.എഫ് സമ്മേളനംസംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ നേതൃത്വം ഇടപെടണം: എ.ഐ.വൈ.എഫ് സമ്മേളനം

4

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്നലെ മുതല്‍ ആറാം തിയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇത് രണ്ട് ദിവസം കൂടി നീട്ടിയിരിക്കുകയാണ് നിലവില്‍. തലശേരി പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എസിഡിപിഐക്ക് ഡിവൈഎഫ്‌ഐ യുവതയു, മുസ്്‌ലിം ലീഗ് എന്നിവരും പ്രകടനം നടത്തിയിരുന്നു. 'അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ലെന്നും ബാങ്ക് വിളികളും കേള്‍ക്കില്ല തുടങ്ങിയ മുദ്രാവാക്യമാണ് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞത്.

5

സംഭവത്തില്‍ കണ്ടാലറിയാവുന്ന 25ല്‍ അധികം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. ഐപിസി 143, 147, 153എ, 149 വകുപ്പുകള്‍ പ്രകാരമാണ് കേസ്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം സ്വാഭാവികമാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. അതൊന്നും വലിയ സംഭവമല്ല. രണ്ട് ബിജെപി പ്രവര്‍ത്തകരെ പോപ്പുലര്‍ഫ്രണ്ട് ക്രൂരമായി കൊലപ്പെടുത്തി. ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. അതിലുള്ള സ്വാഭാവിക പ്രതിഷേധമായി മുദ്രാവാക്യം വിളിയെ കണ്ടാല്‍ മതിയെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

കോൺഗ്രസ് വിമത നേതാവ് മമ്പറം ദിവാകരന് പൊലീസ് സംരക്ഷണം; തെരഞ്ഞെടുപ്പും വോട്ടെണ്ണലും ചിത്രീകരിക്കുംകോൺഗ്രസ് വിമത നേതാവ് മമ്പറം ദിവാകരന് പൊലീസ് സംരക്ഷണം; തെരഞ്ഞെടുപ്പും വോട്ടെണ്ണലും ചിത്രീകരിക്കും

6

ബിജെപി പ്രവര്‍ത്തകരുടെ വിദ്വേഷമുദ്രാവാക്യങ്ങള്‍ക്കെതിരെ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തലശ്ശേരി എംഎല്‍എ എന്‍ ഷംസീര്‍, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എഎ റഹീം, സിപിഎം നേതാവ് പി ജയരാജന്‍ എന്നിവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരും സിപിഐഎമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം സംഘ പരിവാരത്തിന്റെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ലെന്ന് പി ജയരാജന്‍ പ്രഞ്ഞു. കഴിഞ്ഞ ദിവസം ബി.ജെ.പി തലശ്ശേരിയില്‍ നടത്തിയ പ്രകടനത്തില്‍ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് വിളിച്ചതെന്നും അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികള്‍ ഉണ്ടാവില്ലെന്നും അത് തങ്ങള്‍ തകര്‍ക്കുമെന്നാണ് അവരുടെ ഭീഷണിയെന്നും തലശ്ശേരിക്ക് ഒരു പ്രേത്യേക ചരിത്രമുണ്ടെന്ന് ബിജെപിക്കാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Recommended Video

cmsvideo
Omicron scare in Kerala, man from uk tested positive | Oneindia Malayalam
7

സര്‍ക്കാരും സിപിഎമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം സംഘപരിവാരത്തിന്റെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ലെന്നും അത് ബിജെപിക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും കേരളത്തില്‍ ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ സിപിഎമ്മിനും മത നിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പള്ളികള്‍ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ദുരുപയോഗം ചെയ്യാനുള്ള ലീഗ് ശ്രമമാണ് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമുണ്ടാക്കി കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും കേരളത്തിലെമ്പാടുമുള്ള മതനിരപേക്ഷ വാദികള്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം തന്റെ ഫേസ്‌കുറിപ്പില്‍ വ്യക്തമാക്കി.

കൊവിഡില്‍ സര്‍ക്കാരിന്റെ പൊങ്ങച്ചത്തിനേറ്റ കനത്ത തിരിച്ചടി; തുറന്നടിച്ച് രമേശ് ചെന്നിത്തലകൊവിഡില്‍ സര്‍ക്കാരിന്റെ പൊങ്ങച്ചത്തിനേറ്റ കനത്ത തിരിച്ചടി; തുറന്നടിച്ച് രമേശ് ചെന്നിത്തല

English summary
Tensions remain high in Kannur Thalassery; 144 ban has been extended for two more days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X