കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

97 കോടിയുടെ പദ്ധതിയുമായി ബ്രണ്ണന്‍ കോളേജ് മികവിന്‍റെ കേന്ദ്രമാകുന്നു: മുഖ്യമന്ത്രിയുടെ അംഗീകാരം!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തലശേരി ബ്രണ്ണല്‍ കോളേജിനെ മികവിന്‍റെ കേന്ദ്രമാക്കാനുള്ള 97 കോടി രൂപ ചെലവിട്ടുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരമായി. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തുപുരത്ത് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്.കെറ്റി( കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍) മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് ചുമതല.

ആദ്യഘട്ടത്തില്‍ കഴിഞ്ഞ ബജറ്റില്‍ പൈതൃക കലാലയം

എന്ന നിലയില്‍ വകയിരുത്തിയ 30 കോടി രൂപയാണ് ചെലവഴിക്കുക . അക്കാദമിക് ബ്ലോക്ക്,സെന്‍റ്ര്‍ ഓഫ് കണ്‍വേര്‍ജന്‍റ് സ്റ്റഡീസ്,ലാംഗ്ലേജ് ബ്ലോക്ക്,സ്റ്റാഫ് കോര്‍ട്ടേഴ്സ്,ലേഡീസ് ഹോസ്റ്റല്‍,യാര്‍ഡ് വികസനം എന്നിവയാണ് നടപ്പിലാക്കുക.പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍,പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉഷ ടൈറ്റസ്,ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീന എന്നിവര്‍ പങ്കെടുത്തു.

kerala-cm-

ഇന്‍ട്ര യൂണിവേഴിസിറ്റി സെന്‍റ്ര്‍ ഫോര്‍ കണ്‍വെര്‍ജന്‍റ് സ്റ്റഡീസ് ഇന്‍ ഹ്യൂമണ്‍ സയന്‍സ് പ്രവര്‍ത്തനമാരംഭിച്ചു.ആധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയുടെയും വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെയും ഉദ്ഘാടനം നിര്‍വഹിച്ചുകഴിഞ്ഞതാണ് 42 കോടി ചെലവിട്ട് സ്പോര്‍ട്ട്അതോറിറ്റി ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന സിന്തററിക് ട്രാക്ക് നിര്‍മാണവും പുരോഗമിക്കുകയാണ് .

ഭൗതിക സാഹചര്യങ്ങളോടൊപ്പം അകേകാദമിക നിലവാരവും ഉയരുന്നത് മലബാറിന്‍റെ സമഗ്രവികസനത്തിന് വഴിതെളിക്കും.പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും മറ്റ് സാമൂഹ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമേകുന്ന തരത്തിലാണ് ബ്രണ്ണനിലെ മികവിന്‍റെ കേന്ദ്രമൊരുങ്ങുന്നത്.

English summary
halaseri Brennen college got aproval from CM Pinarayi Vijayan for the infrastructure development of 97 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X