Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരിയിലെ സബ് ജയിലിന് മുന്‍പില്‍ ജയില്‍ കരാറുകാരനെയും പൊലീസിനെയും അക്രമിച്ച കൊലക്കേസ് പ്രതി അറസ്റ്റില്‍

കണ്ണൂര്‍: ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് ജാമ്യത്തില്‍ പുറത്തിറങ്ങുന്ന സുഹൃത്തുക്കളെ സ്വീകരിക്കാന്‍ തലശേരി പാലിശേരിയിലെ സ്‌പെഷല്‍ സബ്ബ് ജയിലിന് മുന്‍പിലെത്തിയ രണ്ടു കൊലക്കേസിലെ പ്രതിയായ യുവാവ് ജയില്‍ കിച്ചണ്‍ കരാറുകാരനെ കുത്തിപരുക്കേല്‍പ്പിക്കുകയും ഇതുതടയാനെത്തിയ പൊലിസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയും ചെയ്തു. തലശേരിയിലെ രാഷ്ട്രീയ ക്വട്ടേഷന്‍സംഘാംഗമായ പ്രതിയാണ് സബ് ജയിലിനു മുന്‍പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

തലശേരി പാലിശേരി സബ് ജയിലിലെ കിച്ചണ്‍ കരാര്‍ പണിക്കാരനായ പ്രസാദാണ് വ്യാഴാഴ്ച്ചഉച്ചയ്ക്ക് ഒരുമണിയോടെ ആക്രമിക്കപ്പെട്ടത്. രണ്ട് കൊലപാതകക്കേസുകള്‍ ഉള്‍പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ കൂറ്റാരോപിതനായ ചമ്പാട് അരയാക്കൂലിലെജമ്മിന്റവിട ബിജു(44)വിനെതിരെയാണ് പൊലിസ്‌കേസെടുത്തത്.

Kannur

ഈക്കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഭക്ഷണമെത്തിക്കുന്ന ജോലിക്കായി ജയിലിനകത്തേക്ക് കടക്കുന്നതിനിടയിലാണ് പ്രസാദിനെ കഴുത്തിന് കുത്തിപ്പിടിച്ച് ബിജു മുഖത്ത് കുത്തിയതത്രെ. ജയില്‍ കവാടത്തില്‍അടി നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തൊട്ടടുത്ത തലശേരി ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും എ.എസ്.ഐ. ജയകൃഷ്ണനും പൊലിസുകാര്‍ക്കുമെതിരെ ബിജുതിരിഞ്ഞു. എ. എസ്. ഐ ജയകൃഷ്ണനെ മുഖത്തടിക്കുകയും ചുമലില്‍ ഇടിച്ചുവെന്നുമാണ്പരാതി.


കുത്തേറ്റ പ്രസാദിന്റെ പരാതിയിലും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നതിന് എ.എസ്.ഐ.യുടെ പരാതിയിലും തലശേരി പോലിസ് ബിജുവിന്റെ പേരില്‍ കേസെടുത്തു അറസ്റ്റു ചെയ്തു തലശേരി കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാനൂരിലെ ബി. എം. എസ് പ്രവര്‍ത്തകനായ വിനയന്‍, കുന്നോത്ത് പറമ്പിലെ യേശു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബിജു.

അടുത്ത കാലത്താണ് ഇയാള്‍ ജയില്‍മോചിതനായത്. ജയിലില്‍ ഇയാളുടെ കൂട്ടാളികള്‍ക്ക് പ്രത്യേകഭക്ഷണമെത്തിച്ചുകൊടുക്കണമെന്നു ബിജു ജയില്‍ഭക്ഷണകരാറുകാരനോട് ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാല്‍ ഇയാള്‍ ഇതു അനുസരിച്ചില്ല. ജയില്‍ നിയമമനുസരിച്ചുളളള പതിവു മെനുവിലെ ഭക്ഷണംമാത്രമേ കൊടുക്കാന്‍ പറ്റുകയുളളൂവെന്നു പ്രസാദ് അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ആക്രമിച്ചതെന്നാണ് പൊലിസ് പറയുന്നത്.

പാനൂരില്‍ നിരവധി അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ ബിജുവിന്റെ നേതൃത്വത്തിലുളള സംഘമാണെന്ന വിവരം നേരത്തെ പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പാനൂരില്‍ നിരവധി കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ പൊലിസ് കാപ്പചുമത്തി ജയിലില്‍ നടക്കുന്ന നടപടി സ്വീകരിച്ചുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+