സ്ഫോടനത്തില്‍ വയോധികന് കൊല്ലപ്പെട്ട സംഭവം; തലശ്ശേരിയില്‍ വ്യാപക പോലീസ് റെയ്ഡ്
തലശേരി: ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തുടര്‍ന്ന് എരഞ്ഞോളി മേഖലയില്‍ പൊലിസ് റെയ്ഡ് ശക്തമാക്കി. എരഞ്ഞോളി കുടക്കളത്ത് വീട്ടുപറമ്പില്‍ നിന്നും തേങ്ങയെടുക്കാന്‍ പോയ അയല്‍വാസിയായ വേലായുധനാ(85)ണ് ബോംബ്് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത. വീട്ടുപറമ്പില്‍ നിന്നും കണ്ടെത്തിയ സ്റ്റീല്‍ ബോംബു മറ്റുവസ്തുവെന്താണോയെന്നു കരുതി വരാന്തയിലിരുന്ന് തുറക്കാന്‍ ശ്രമിക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്.
വലതുകൈപ്പത്തി ചിന്നിചിതറുകയും ദേഹമാസകലെ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നാട്ടുകാര്‍ ഇയാളെ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലം മരണമടയുകയായിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെ മുതല്‍ എരഞ്ഞോളിയുള്പ്പെടെ തലശേരി മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷ സംഘര്‍ഷമേഖലകളിലാണ് പൊലിസ് റെയ്ഡു നടത്തിയത്.

കോഴിക്കോട്, വയനാട്, കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രത്യേക പൊലിസ് സംഘമാണ് തലശേരി, കതിരൂര്‍, ന്യൂമാഹി, ധര്‍മടം, പാനൂര്‍, കൊളവല്ലൂര്‍ പൊലിസ് സ്റ്റേഷന് പരിധികളിലെ വിജനപ്രദേശങ്ങളിലും ആളൊഴിഞ്ഞ വീടുകളിലും റെയ്ഡു നടന്നത്.
ബോംബ്, ഡോഗ് സ്ക്വാഡുകള്‍ പൊലിസിനൊപ്പം റെയ്ഡില്‍ പങ്കെടുത്തു. കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ചും ആള്‍പാര്‍പ്പില്ലാത്ത വീടുകള്‍,ആളൊഴിഞ്ഞ വീടുകള്‍ , തെങ്ങിന്തോപ്പുകള്, എന്നിവടങ്ങളിലാണ് പരിശോധന ആനടത്തിയത്. തലശേരി എ.സി.പി ഷഹന്‍ഷായുടെ നേതൃത്വത്തിലാണ് പൊലിസ് പരിശോധന നടത്തിയത്. പാനൂരില്‍ ചെണ്ടയാട്, വളളങ്ങാട്, മൂളിയത്തോട് ഭാഗങ്ങളിലാണ് റെയ്ഡ് നടത്തിയത്. പൂട്ടിയിട്ട വീടുകളുടെ പരിസരം, ഒഴിഞ്ഞ പറമ്പുകള്‍ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്.
കനത്തമഴയെ അവഗണിച്ചായിരുന്നു ബോംബുകള്ക്കായുളള തെരച്ചില്‍ നടത്തിയത്. പാനൂര്‍ സി. ഐ പ്രദീപ് കുമാര്‍, എസ്. ഐ രാംജിത്ത് എന്നിവര്‍ നേതൃത്വം നല്കി.കൂത്തുപറമ്പ്, മട്ടന്നൂര്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ രാഷ്ട്രീയ സംഘര്‍ഷ മേഖലകളിലും റെയ്ഡു നടന്നു. ബോംബ് ഡിസ്പോസല്‍ ആന്ഡക ഡിറ്റക്ഷന്‍സ് സ്ക്വാഡ്, ഡോഗ് സ്ക്വാസഡ് എന്നിവയുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. എന്നാല്‍ ഒരിടത്തു നിന്നും ബോംബുകള്‍ കണ്ടെത്താനായിട്ടില്ല. വരുംദിവസങ്ങളിലും തലശേരി താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ റെയ്ഡു തുടരുമെന്ന് പൊലിസ് അറിയിച്ചു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications