തലശ്ശേരി-മാഹി ബൈപാസ്; റോഡ് ഷോ നടത്തി ബിജെപി, പ്രധാനമന്ത്രിക്ക് അഭിവാദ്യം അറിയിച്ച് ഫ്ലക്‌സും
തലശേരി:തലശ്ശേരി: തലശ്ശേരി-മാഹി ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്ത നരേന്ദ്ര മോദി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ചു കൊണ്ടു ബി.ജെ.പി കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴപ്പിലങ്ങാട് മുതല്‍ വടക്കുമ്പാട് ടോള്‍ ഗേറ്റ് വരെ റോഡു ഷോ സംഘടിപ്പിച്ചു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് നടത്തിയ റോഡ്ഷോവിന് കണ്ണൂര്‍ പാര്‍മന്റെ് മണ്ഡലം സ്ഥാനാര്‍ത്ഥി സി. രഘുനാഥ് നേതൃത്വം നല്‍കി. ബി.ജെ.പി ജില്ലാപ്രസിഡന്റ് എന്‍. ഹരിദാസന്‍, നേതാക്കളായ എം.സുരേഷ് കുമാര്‍,ബിജു ഏളക്കുഴി, എസ് ഹരീഷ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുറന്ന വാഹനത്തിലാണ് റോഡ് ഷോ നടത്തിയത്.
നൂറുകണക്കിന് ബൈക്കുകളും മറ്റുവാഹനങ്ങളും റോഡ് ഷോയില്‍ പങ്കെടുത്തു. തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്താണ് സി.രഘുനാഥിന്റെ റോഡ് ഷോ മുന്നേറിയത്. എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി എം.വി ജയരാജനും തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ദേശീയ പാത ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കിയ പിണറായി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ചു കൊണ്ടു റോഡ് ഷോ നടത്തിയിരുന്നു.

മുഴപ്പിലങ്ങാട് മുതല്‍ മുക്കാളി വരെ ദേശീയ പാത ആറുവരി ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കിയ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും അഭിവാദ്യമര്‍പ്പിച്ചു കൊണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വടകര മുക്കാളിയില്‍ നിന്നും ഉദ്ഘാടനദിവസം റോഡ് ഷോ നടത്തി ദേശീയപാത ബൈപ്പാസ് കേന്ദ്രസര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയതിന്റെ സന്തോഷം പ്രകടിപ്പിച്ചു.
കണ്ണൂര്‍, വടകര പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ തലശേരി-മാഹി ദേശീയപാത ബൈപ്പാസ് ഉദ്ഘാടനം രാഷ്ട്രീയ നേട്ടമുണ്ടാക്കാനുളള ഒരുക്കത്തിലാണ് എല്‍.ഡി. എഫും എന്‍.ഡി. എയും. കേന്ദ്രസര്‍ക്കാരിന്റെ വികസനനേട്ടമാണ് ഇതെന്നും പറഞ്ഞാല്‍ പറഞ്ഞതു പോലെ പ്രവര്‍ത്തിക്കുന്ന ഭരണകര്‍ത്താവാണ് നരേന്ദ്ര മോദിയെന്നും എന്‍.ഡി. എ സ്ഥാനാര്‍ത്ഥി റോഡു ഷോയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന എല്‍.ഡി. എഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് ആറുവരി പാതയെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അവകാശപ്പെട്ടത്.












Click it and Unblock the Notifications