കെഎസ്ആർടിസി ഡബിൾ ഡക്കറിൽ ആവേശം നിറയ്ക്കുന്ന യാത്രയുമായി സ്‍പീക്കറും സംഘവും; ഏറ്റെടുത്ത് നാട്ടുകാരും
തലശേരി: തലശേരി-മാഹി ബൈപ്പാസ് റോഡ് ഉദ്ഘാടനം നാടിന്റെ ഉത്‌സവമായി മാറി. പൊതുമരുമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്, സ്പീക്കര്‍ എ.എന്‍ ഷംസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസില്‍ ആദ്യയാത്ര നടത്തിയത് നാട്ടുകാരില്‍ ആവേശമുണ്ടാക്കി. ചോനാടത്തു നിന്നും മുഴപ്പിലങ്ങാട് വരെയാണ്തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയ്ക്കു മന്ത്രിയുടെ നേതൃത്വത്തില്‍ ആദ്യയാത്ര നടത്തിയത്.
തലശേരി മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ലൈവ് സ്ട്രീമിങിലൂടെ ഉദ്ഘാടനം ചെയതതിനു ശേഷം പ്രാദേശിക ഉദ്ഘാടനം നിര്‍വഹിച്ചതിനു ശേഷമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ തലശേരി ഡിപ്പോയിലെ കെ. എസ്. ആര്‍.ടി.സി ഡബിള്‍ ഡെക്കര്‍ ബസില്‍ ആദ്യയാത്ര നടത്തിയത്. പൗരപ്രമുഖരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ അന്‍പതോളം പേര്‍ ആദ്യയാത്രയില്‍ പങ്കെടുത്തു.

ഡബിള്‍ ഡെക്കര്‍ ബസിന് മുന്‍പിലായി ബൈക്ക് റൈഡിങും പിന്നിലായി നിരവധി വാഹനങ്ങളും സഞ്ചരിച്ചു. ബൈപ്പാസ് തുടങ്ങുന്ന മുഴപ്പിലങ്ങാടാണ് യാത്ര അവസാനിച്ചത്. ഇതിനുേേശഷം നാട്ടുകാര്‍ക്കായി പ്രത്യേക യാത്രയും കെ. എസ്. ആര്‍.ടി.സി ഡബിള്‍ ഡെക്കര്‍ നടത്തി. നാലരപതിറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം തലശേരി- മാഹി ബൈപ്പാസ് ആറുവരി പാത തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലൈവ് സ്ട്രീമിങിലൂടെ ഉദ്ഘാടനം ചെയ്തത്.
തലശേരി- മാഹി ബൈപ്പാസിന്റെ പ്രാദേശിക ഉദ്ഘാടനം തിങ്കളാഴ്്ച്ച ഉച്ചയ്ക്ക് ഒരുമണിക്ക് ചോനാടത്ത് ബൈപ്പാസ് റോഡിന്റ പാലത്തിന് അടിയില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ യില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഇതിനുശേഷമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ബൈപ്പാസ് റോഡിലൂടെ ആദ്യയാത്ര നടത്തിയത്.
സെല്‍ഫിയെടുത്തും കാണികളെ കൈവീശി അഭിവാദ്യം ചെയ്തുമായിരുന്നു മന്ത്രിയുടെയും സ്പീക്കറുടെയും ആദ്യയാത്ര.കടുത്ത വേനല്‍ചൂടിനെ അവഗണിച്ചുകൊണ്ടാണ് മന്ത്രിയും സ്പീക്കറും ഡെബിള്‍ ഡക്കറിന്റെ മുകള്‍ നിലയില്‍ നിന്നു കൊണ്ടു കൈവീശിയും അഭിവാദ്യമര്‍പ്പിച്ചും ആദ്യയാത്ര നടത്തി. ഇതിനായി കനത്ത പൊലിസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു












Click it and Unblock the Notifications