കണ്ണൂരിന്റെ സ്വപ്‌നയാത്രയ്ക്ക് തുടക്കം; നിധിന്‍ ഗഡ്‌കരിയെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂര്‍: തലശേരി-മാഹി ബൈപ്പാസിന്റെ പ്രാദേശിക ഉദ്ഘാടനം തിങ്കളാഴ്‌ച ഉച്ചയ്ക്ക് ചോനാടത്ത് ബൈപ്പാസ് റോഡിന്റ പാലത്തിന് അടിയില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ യില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സ്പീക്കര്‍ എഎന്‍ ഷംസീര്‍ അധ്യക്ഷനായി. ആയിരത്തിലേറെ പേര്‍ ചോനാടം പാലത്തിന് അടിയില്‍ ഒരുക്കിയ ഉദ്ഘാടനവേദിയിലെത്തി. ഇതിനു മുന്‍പായി വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. ബൈപ്പാസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹായിച്ച പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞുപറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കാനും ഇടയാക്കിയതെന്നു മന്ത്രി പറഞ്ഞു.
തലശേരി -മാഹി ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതിന്റെ ആശ്വാസം നാട്ടുകാര്‍ക്ക് മാത്രമല്ല കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കാണെന്നും മന്ത്രി പറഞ്ഞു. 2013-ല്‍ ദേശീയപാത അതോറിറ്റി ഇവിടെ ഈപദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലെന്നു പറഞ്ഞാണ്. 2014-ലെ എല്‍.ഡി. എഫ് പ്രകടനപത്രികയില്‍ ദേശീയപാതാ യാഥാര്‍ത്ഥ്യമാക്കുമെന്ന് പറഞ്ഞതാണ്. അന്ന് അധികാരത്തില്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായും ഗതാഗതവകുപ്പ് മന്ത്രിയുമായും ഡല്‍ഹിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്തു.

ഭൂമി ഏറ്റെടുക്കലിന് പണം നല്‍കാനാവില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. നേരത്തെ യു.ഡി. എഫ് ഭരിച്ചപ്പോള്‍ ഇതിനു താല്‍പര്യം കാണിച്ചിരുന്നില്ല. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സംസ്ഥാനസര്‍ക്കാര്‍ ദേശീയപാത വികസനത്തിന് പണം അനുവദിച്ചു. അയ്യായിരത്തി അറനൂറ് കോടിരൂപയാണ് ഇതിന് നമ്മുടെ രാജ്യത്ത് ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചു അങ്ങനെയാണ് ഈ പദ്ധതിയാഥാര്‍ത്ഥ്യമായതെന്നും മന്ത്രി മുഹമ്മദ്‌റിയാസ് ചൂണ്ടിക്കാട്ടി.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടന്നത്. എന്നാല്‍ ഇപ്പോഴും ചിലര്‍ ഞങ്ങളുടെ മാത്രമാണെന്ന പദ്ധതിയാണെന്നു പ്രചരിപ്പിക്കുകയാണ്. ഞാന്‍ അതിനൊന്നും മറുപടി പറയുന്നില്ല. വികസന പ്രവര്‍ത്തനം എല്ലാവരും കൂടി നടത്തേണ്ടതാണ്.
വളരെ ക്രിയാത്മകമായാണ് നിധിന്‍ ഗഡ്‌കരി ഈ വിഷയത്തില്‍ ഇടപെട്ടത്. ദേശീയപാതാവികസനത്തിന്റെ ഭാഗമായിമരങ്ങള്‍ മുറിച്ചു മാറ്റുന്നതും വൈദ്യുതിതൂണുകള്‍ മാറ്റുന്നതുമൊക്കെ ഡല്‍ഹിയില്‍ നിന്നുവരുന്നവരല്ല. കേരള സംസ്ഥാനസര്‍ക്കാരാണ്. ഞങ്ങള്‍ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരിയെ അഭിനന്ദിച്ചിട്ടുണ്ട്. അതു പോലെ സംസ്ഥാനസര്‍ക്കാരിനെയും അഭിനന്ദിക്കാന്‍ ഇത്രമടിയെന്നും റിയാസ് ചോദിച്ചു.
കാസര്‍കോട് - തിരുവനന്തപുരം വരെയുളള ആറുവരി ദേശീയപാതയും വേഗം പൂര്‍ത്തീകരിക്കാന്‍ കഴിയും. ചടങ്ങില്‍ സ്പീക്കര്‍ എ. എന്‍ ഷംസീര്‍ അധ്യക്ഷനായി. മാഹി ബൈപ്പാസിന്റെ പാലത്തിനടിയില്‍ ഒരു പാട് സൗകര്യങ്ങളുണ്ട്. ഇവ പൊതുപരിപാടികള്‍ നടത്താനുളള കേന്ദ്രങ്ങളാക്കി മാറ്റണമെന്നും സ്പീക്കര്‍ ഷംസീര്‍ പറഞ്ഞു. തലശേരി - മാഹി ബൈപ്പാസിന്റെ പേരു മാറ്റാന്‍ ശ്രമിക്കുകയാണെന്നും ഇതിന്റെ രേഖാമൂലമുളള പേര് ഇതുതന്നെയാണെന്നും ഷംസീര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications