തലശേരി ഇരട്ടക്കൊലപാതകം: ലഹരിവില്പനയെ ചോദ്യം ചെയ്ത വൈരാഗ്യം കാരണമായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
തലശേരി:തലശേരിള നഗരത്തിലെ കൊടുവള്ളിയിലെ സഹകരണാശുപത്രിക്ക് മുന്പില് നടന്ന നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിന് വിട്ടുകിട്ടുന്നതിനായി തലശേരി ടൗണ്‍ പൊലിസ് തലശേരി അഡീ.ജില്ലാസെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. ഇന്നലെ തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനാണ് പൊലിസ് കോടതിയില്‍ പ്രതികളെ വിട്ടുകിട്ടുന്നതിനായി അപേക്ഷ നല്‍കുക. സംഭവത്തില്‍ മുഖ്യപ്രതിയടക്കം ഏഴുപേരാണ് റിമാന്‍ഡിലായത്.
നെട്ടൂര്‍ വെള്ളാടത്ത് ഹൗസില്‍ സുരേഷ്ബാബുവെന്ന പാറായി ബാബു(47) നെട്ടൂര്‍ ചിറക്കക്കാവിന് സമീപം മുട്ടങ്ങല്‍ വീട്ടില്‍ ജാക്സണ് വിന്‍സെന്റ് (28) വടക്കുമ്പാട് പാറക്കെട്ടില്‍ മുഹമ്മദ്് ഫര്ഹാന്(29) പിണറായി പടന്നക്കരയിലെ വാഴയില്‍ വീട്ടില്‍ സുജിത്ത്കുമാര്‍(45) നെട്ടൂര്‍ വണ്ണത്താവീട്ടില്‍ നവീന്‍(32) പാറായി ബാബുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച വടക്കുമ്പാട്ടെ ചേരക്കാട്ടില്‍ വീട്ടില്‍ അരുണ്‍കുമാര്‍ (39) പിണറായി പുതുക്കുടി ഹൗസില്‍ ഇ.കെ സന്ദീപ്(38) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ബുധനാഴ്ച്ച വൈകുന്നേരം നാലുമണിയോടെ തലശേരി സഹകരണാശുപത്രിക്ക് സമീപം വെച്ചായിരുന്നു കൊലപാതകം നടന്നത്. ഇതിനിടെ ഇരട്ടക്കൊലപാതക കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടു പുറത്തുവന്നിട്ടുണ്ട്.തലശേരി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൊലയ്ക്കു കാരണം വാഹനകച്ചവടത്തിലെ തര്‍ക്കത്തിനിടെയുയായ വ്യക്തി വൈരാഗ്യവും കഞ്ചാവ് വില്പന ചോദ്യം ചെയ്തതുമാണെന്നതാണ് തലശേരി എ.സി.പി നിഥിന്‍രാജ് നടത്തിയ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കേസിലെ മുഖ്യപ്രതിയായ പാറായി ബാബുവിന് ക്രിമിനല്‍ പശ്ചാത്തലുമുണ്ടെന്ന് നേരത്തെ പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
കേസിലെ പ്രധാനപ്രതിയായ നെട്ടൂര്‍ ചിറക്കക്കാവിന് സമീപം മുട്ടങ്ങല്‍ വീട്ടില്‍ ജാക്സണ് വിന്‍സെന്റ് നടത്തിയ കഞ്ചാവ് വില്പനയെ ചോദ്യം ചെയ്ത വൈരാഗ്യമാണ് പ്രതികള്‍ ആസൂത്രിതമായി ഇരട്ടക്കൊല നടത്താന്‍ കാരണമായത്. ലഹരിമാഫിയ സംഘത്താല്‍ കൊല്ലപ്പെട്ട സി.പി. എം നെട്ടൂര്‍ ബ്രാഞ്ച് അംഗമായ പൂവനാഴി ഷമീറിന്റെ(40) മകന് ഷബീലിനെ(20) ബൈക്കിലെത്തിയ ജാക്സണ് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചിരുന്നു. ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകനായ ഷബീലാണ് തന്റെ വീട്ടില്‍ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന വിവരം പൊലിസിനെ അറിയിച്ചതാണെന്ന സംശയത്തെ തുടര്‍ന്നാണ് മര്‍ദ്ദിച്ചത്.
സംഭവത്തിനു മുന്‍പായി പൊലിസ് ജാക്സന്റെ ചിറക്കക്കാവ് വീട്ടില്‍ പരാതിയെ തുടര്‍ന്ന് റെയ്ഡു നടത്തിയിരുന്നു. എന്നാല്‍ വിവരം മുന്‍കൂട്ടി ചോര്‍ന്നു കിട്ടിയതിനാല്‍ ഇവിടെ നിന്നും മറ്റൊന്നും കണ്ടെത്തിയില്ല. ഈ സംഭവത്തില്‍ വ്യാജപരാതി നല്കിയെന്നു ആരോപിച്ചാണ് ജാക്സണ് ഷബീലിനെ മര്‍ദ്ദിച്ചത്. സംഭവത്തിനു ശേഷം തലശേരി സഹകരണാ ആശുപത്രിയില്‍ പരുക്കേറ്റ ഷബീലിനെ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതു പൊലിസ് കേസിലെത്തുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ജാക്സനും സഹോദരി ഭര്‍ത്താവ് പാറായി ബാബുവും സംഘവും അനുരഞ്ജന ചര്‍ച്ചകള്‍ക്കെത്തിയത്. തലശേരി സഹകരണാശുപത്രിയില്‍ ഷബീലിനൊപ്പം നിന്ന പിതാവ് പൂവനാഴി ഷമീറിനെയും സഹോദരി ഭര്‍ത്താവും നെട്ടൂര്‍ ഇല്ലിക്കുന്ന് കെ. ഖാലിദിനെയും(52) പുറത്തേക്ക് വിളിച്ചു വരുത്തുന്നത്.
തലശേരി കോംട്രേസ്റ്റ് ആശുപത്രി കോംപൗണ്ടില്‍ നടന്ന അനുരഞജന ചര്‍ച്ചയ്ക്കിടെ ഇരുവിഭാഗവും പ്രകോപിതരാവുകയും പാറായി ബാബു കൈയ്യില്‍ കരുതിയ കത്തിക്കൊണ്ടു ഷമീറിനെ കുത്തുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് ഖാലിദിന് കഴുത്തിന് കുത്തേല്‍ക്കുന്നത്. ഖാലിദ് തൊട്ടടുത്ത തലശേരി സഹകരണ ആശുപത്രിയില്‍ വെച്ചും ഷമീര്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രില്‍ വെച്ചുമാണ് മരണമടയുന്നത്. ഈ കേസില്‍ അറസ്റ്റിലായ ഏഴുപ്രതികളെ കോടതി ഇന്നലെ തെളിവെടുപ്പിനും വൈദ്യപരിശോധനയ്ക്കും ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൂടുതല്‍ ചോദ്യം ചെയ്യലിനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടാന്‍ ഇന്ന് ഹരജി നല്കുമെന്നു തലശേരി എ.സി.പി നിഥിന്‍രാജ് അറിയിച്ചു. തലശേരി ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ ലഹരിമാഫിയയുടെ വില്പന തടഞ്ഞതിനെ തുടര്‍ന്നാണെന്ന് സി.പി. എം ജില്ലാനേതൃത്വം ആരോപിച്ചു. ലഹരിവില്പന തടഞ്ഞതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലെത്തിയതെന്ന് സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന് ആരോപിച്ചിരുന്നു. എന്നാല്‍ പ്രതികളിലൊരാളായ പാറായി സത്യന് സി.പി. എമ്മുമായി ബന്ധമില്ലെന്നാണ് പാര്‍ട്ടി നിലപാട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications