Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശ്ശേരി ഇരട്ടക്കൊലപാതകം: പ്രതികളുടെ രാഷ്ട്രീയബന്ധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

തലശേരി:ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്ത വിരോധത്തില്‍ സിപിഐ എം പ്രവര്‍ത്തകരായ നെട്ടൂര്‍ ഇല്ലിക്കുന്ന് 'ത്രിവര്‍ണ'ത്തില്‍ പൂവനാഴി ഷെമീര്‍, കെ ഖാലിദ് എന്നിവരെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ആയുധം കണ്ടെടുത്തു. പിടിയോട് കൂടിയകത്തി പ്രതി പിണറായി കമ്പൗണ്ടര്‍ഷോപ്പിനടുത്ത പുതുക്കുടി ഹൗസില്‍ ഇ കെ സന്ദീപിന്റെ വീടിനടുത്ത് നിന്നാണ് കണ്ടെടുത്തത്. മുഖ്യപ്രതി പാറായി ബാബുവിനെ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പിനിടെയാണ് ചോരപുരണ്ട ആയുധം കസ്റ്റഡിയിലെടുത്തത്.

കൊലപാതകം നടത്തിയ കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് മുന്നിലെത്തിച്ചും തെളിവെടുത്തു. അന്വേഷണ ഉദ്യോഗസ്ഥന്‍ സി ഐ എം അനിലിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഇതിനിടെ സി.പി.എം പ്രവര്‍ത്തകരെ കുത്തി കൊന്ന കേസിലെ പ്രതിയുടെ രാഷ്ട്രീയ ബന്ധം പുറത്തുവന്നതോടെ സി.പി.എം പ്രതിരോധത്തിലായി.

kannur

തലശേരിയില്‍ രണ്ടു പേരെ കുത്തിക്കൊലപ്പെടു ത്തിയ കേസിലെ മുഖ്യപ്രതി ഡി വൈ എഫ് ഐയുടെ ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുത്തതായുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതാണ് വിവാദമായത്. ബുധനാഴ്ച വൈകിട്ട് നാലു മണിക്ക്തലശേരി സഹകരണ ആശുപത്രിക്കു സമീപം ലഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ ഖാലിദ്, ഷമീര്‍ എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ നെട്ടൂരിലെ പാറായി ബാബു ഈമാസം ആദ്യം കൊളശേരിയില്‍ നടന്ന ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതു സി.പി.എമ്മിനെ രാഷ്ട്രീയപരമായി പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

തലശേരിയിലെ കൊലപാതകം ലഹരി വില്‍പനയെ ജനങ്ങള്‍ ചോദ്യം ചെയ്യുന്നതില്‍ അസ്വസ്ഥരായിട്ടാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രതികരിച്ചത്. ലഹരി വിരുദ്ധ പ്രചാരണം ശക്തമായി നടക്കുന്നതിനിടെയാണ് കൊലപാതകമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെല്ലാം കടകവിരുദ്ധമാണ് ഡി.വൈ.എഫ്. ഐയുടെ ലഹരിവിരുദ്ധ പരിപാടിയിലെ ഇരട്ട കൊലക്കേസിലെ മുഖ്യപ്രതിയുടെ പങ്കാളിത്തത്തിന്റെ തെളിവുകള്‍. ബാബുപാറായിക്ക് പാര്‍ട്ടിയുമായി നിലവില്‍ ബന്ധമില്ലെന്ന് സി.പി.എം തലശേരി ഏരിയാ സെക്രട്ടറി സി.കെ രമേശന്‍ പറഞ്ഞു. മുഖ്യപ്രതിയുടെ ഡി.വൈ.എഫ്.ഐയുടെ ബന്ധം പുറത്തു വന്നതോടെ സി.പി.എമ്മിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. സി.പി.എം ക്രിമിനല്‍ സംഘമാണ് കൊലയ്ക്കു പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപണം.

ഇതിനിടെ തലശ്ശേരി ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളിലൊരാള്‍ക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന വാര്‍ത്തയും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവരുന്നുണ്ട്. മൂന്നാം പ്രതി നവീനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഒരുമിച്ചുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചു പേരില്‍ ഒരാളാണ് നവീന്‍. ജനരക്ഷാ യാത്രയുടെ പരിപാടിക്കിടെ പകര്‍ത്തിയ ചിത്രങ്ങളാണിത്. നവീന്‍ ആര്‍.എസ്.എസ്, ബി.ജെ.പി അനുഭാവി ആണെന്ന് തെളിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്ത് വന്നിട്ടുണ്ട്. പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ നവീനിന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ പൂര്‍ണമായും ഡിലീറ്റ് ചെയ്തിരുന്നു.

ആ ഡിലീറ്റ് ചെയ്ത പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.ഇന്നലെ വൈകിട്ട് നാലോടെ സഹകരണ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു കൊലപാതകം നടന്നത്. സിപിഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനാഴി ഷമീര്‍ (40), ബന്ധു തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ ഖാലിദ് (52) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരുക്കേറ്റ നെട്ടൂര്‍ സ്വദേശി ഷാനിബ് തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.അതേസമയം, പ്രതികളെല്ലാം സി.പി.എം പ്രവര്‍ത്തകരാണെന്നും ലഹരി മാഫിയ വളരുന്നത് പാര്‍ട്ടി തണലില്‍ ആണെന്നും കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചിരുന്നു. പ്രതികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും പറഞ്ഞു.

ലഹരി മാഫിയക്കെതിരെ പാര്‍ട്ടിയും സര്‍ക്കാരും നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ടവരാണ് തലശ്ശേരി ഇരട്ട കൊലപാതകത്തിന് പിന്നിലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെയും നിലപാട്. എന്നാല്‍ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പാറയി ബാബു അടക്കമുള്ളവരുടെ പാര്‍ട്ടി ബന്ധമാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കേരളത്തില്‍ ലഹരി മാഫിയ വളരുന്നത് സിപിഎമ്മിന്റെ തണലില്‍ആണന്നും ഇതിന്റെ തെളിവാണന്ന് പ്രതികളുടെ സിപിഎം ബന്ധമെന്നും കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് ആരോപിച്ചു. കേസിലെ ഒന്നാം പ്രതി ബാബു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+