കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശേരി എന്‍ജിനിയിറങ് കോളേജ് അടിച്ചു തകര്‍ത്ത സംഭവം: 12 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Google Oneindia Malayalam News

കണ്ണൂര്‍: തലശേരി എന്‍ജിനിയറിങ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി വന്‍നാശനഷ്ടമുണ്ടാക്കിയ സംഭവത്തില്‍ 12 പേര്‍ക്കെതിരെ തലശേരി ടൗണ്‍ പൊലിസ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കേസെടുത്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. എരഞ്ഞോളി കുണ്ടൂര്‍ മലയിലുള്ള തലശേരി എന്‍ജിനിയറിങ് കോളേജില്‍ സീനിയര്‍,ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.

സംഘര്‍ഷത്തില്‍ കോളേജ് ഓഫീസിന്റെ വാതില്‍ തകര്‍ത്തു. എസ്. എഫ്.ഐ, ക്യാംപസ് ഫ്രണ്ട് അനുകൂലികളായ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു..ഇവര്‍ തലശേരി ജനറല്‍ ആശുപത്രി, വീനസിലെ സഹകരണ ആശുപത്രി, മഞ്ഞോടി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി എന്നിവടങ്ങളില്‍ ചികിത്സ തേടി.

kanu

ഏതാനും വിദ്യാര്‍ത്ഥികള്‍ പ്രഥമ ശൂശ്രൂഷ നേടിയ ശേഷംആശുപത്രി വിട്ടു.ബുധനാഴ്ച്ച ഉച്ചയ്ക്കു മുതലാണ് കോളേജില്‍ സംഘര്‍ഷം തുടങ്ങിയത്. വൈകുന്നേരത്തോടെ ഇതുകൂട്ടയടിയില്‍ കലാശിച്ചു. ഫൈന്‍ ആര്‍ട്‌സ് ഓഫ് സ്റ്റേജ് മത്സരങ്ങളില്‍ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളില്‍ കഴിവുള്ളവരെ ഒഴിവാക്കിയെന്നു ആരോപിച്ചു നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ വാക്കേറ്റം നടത്തുകയായിരുന്നു.

തുടര്‍ന്ന് ഏറ്റുമുട്ടലില്‍ കലാശിച്ചു. ക്രിക്കറ്റ് ബാറ്റ്, സ്റ്റംപ് എന്നിവ ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍.ക്രിക്കറ്റ്ബാറ്റുകൊണ്ടുള്ള അടിയേറ്റാണ് പലര്‍ക്കും പരുക്കേറ്റത്. ബാറ്റുകൊണ്ടു തലയ്ക്കു അടികിട്ടിയ ക്യാംപസ് ഫ്രണ്ട് അനുകൂല വിദ്യാര്‍ത്ഥി തബാബിനെ(22ൂ) തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും എസ. എഫ്. ഐ അനുകൂല വിദ്യാര്‍ത്ഥികളായ അനഘ്, അഭിരാം, അഥര്‍വ്വ്, ആകാശ്, ആദര്‍ശ്, അര്‍ജുന്‍ എന്നിവരെ സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇരുവിഭാഗത്തിന്റെ പരാതിയിലും പൊലിസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ സംഘര്‍ഷമൊഴിവാക്കുന്നതിനായി സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.

Recommended Video

cmsvideo
പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview

English summary
Thalassery Engineering College smashed: Police file case against 12 students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X