Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടുമുറ്റത്ത് വച്ചാണ് കൊലപ്പെടുത്തിയത്; അക്രമികള്‍ കണ്ടാലറിയുന്ന ആര്‍എസ്എസ്-ബിജെപിക്കാര്‍: സഹോദരന്‍

കണ്ണൂര്‍: തലശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നെന്ന് സഹോദരന്‍ സുരേന്ദ്രന്‍. വീട്ടുമുറ്റത്ത് വച്ചാണ് കൊലപാതകം നടന്നത്. എല്ലാവരും കണ്ടാല്‍ അറിയുന്ന ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകരാണ്. ബഹളം കേട്ട് എത്തിയപ്പോള്‍ ആയുധം വീശി ആക്രമികള്‍ രക്ഷപ്പെട്ടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ക്ഷേത്രവുമായി ബന്ധപ്പെട്ട ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും ഭീഷണിയുണ്ടായിരുന്നു. രാത്രി താമസിച്ചിട്ടും ചേട്ടന്‍ വരാത്തത് കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ വിളിച്ചത് കൊണ്ടാണ് വീട്ടിലേക്ക് പോയത്. ഇടയ്ക്ക് ഞങ്ങള്‍ മയങ്ങിപ്പോയി. പിന്നീട് പുലര്‍ച്ചെ ഒന്നര ആയപ്പോള്‍ ബഹളം കേട്ടാണ് ഏഴുന്നേറ്റത്. ഓടിച്ചെന്നപ്പോള്‍ ആയുധം വീശി അവര്‍ രക്ഷപ്പെടുകയായിരുന്നെന്ന് സഹോദരന്‍ പറഞ്ഞു.

cpm

ഇന്ന് പുലര്‍ച്ചയോടെയാണ് പുന്നോല്‍ സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് സൂചന. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞു മടങ്ങവെ വീടിന് സമീപത്ത് വച്ചായിരുന്നു കൊലപാതകം നടന്നത്. കൊലയ്ക്ക് പിന്നില്‍ ആര്‍ എസ് എസ് ആണെന്നാണ് സി പി എം ആരോപിക്കുന്നത്.

അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. തലശ്ശേരി പുന്നോലില്‍ സി പി ഐ ( എം) പ്രവര്‍ത്തകനായ ഹരിദാസിനെ ആര്‍ എസ് എസ് ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന പൈശാചികമായ കൊലപാതകമാണ് തലശേരിയില്‍ നടന്നിട്ടുള്ളത്. മത്സ്യതൊഴിലാളിയായ ഹരിദാസിനെ ജോലി കഴിഞ്ഞ് മടങ്ങവെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് വീട്ടുകാരുടെ മുന്നില്‍വെച്ച് വെട്ടിനുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ഈ കൊലപാതകം ആര്‍ എസ് എസ് -ബി ജെ പി നേതൃത്വത്തിന്റെ അറിവോടെയാണ്. പ്രദേശത്തെ ബിജെപി നേതാവിന്റെ ഭീഷണി പ്രസംഗം ഇതിനോടകംതന്നെ പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ആര്‍എസ്എസ്. അക്രമവും കൊലപാതകവും നടത്തി സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. രക്തംകുടിക്കുന്ന ഡ്രാക്കുളയായി ബി ജെ പി- ആര്‍ എസ് എസ് നേതൃത്വം മാറിയിരിക്കുന്നു. മനുഷ്യസ്നേഹത്തിന്റെ രാഷ്ട്രീയത്തെ ആയുധങ്ങളാല്‍ ഇല്ലാതാക്കാന്‍ തുനിയുന്ന ആര്‍എസ്എസ് സംസ്‌കാരം പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ല. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആയുധം താഴെവയ്ക്കാന്‍ തയ്യാറാകണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ആര്‍ എസ് എസുകാര്‍ നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിച്ചിട്ടും അതിന് വഴങ്ങാതെ നാട്ടിലെ സമാധാനം സംരക്ഷിക്കുകയായിരുന്നു കണ്ണൂരിലെ കമ്യൂണിസ്റ്റുകാര്‍. എന്നിട്ടും, ഒരു കമ്യൂണിസ്റ്റുകാരന്‍ കൊല്ലപ്പെട്ടിരിക്കുകയാണെന്ന് ശിവദാസന്‍ എംപി പ്രതികരിച്ചു. മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. രാത്രി ഏറെ വൈകിയും അധ്വാനിക്കേണ്ടി വരുന്നവര്‍. രക്തദാഹികളുടെ ആയുധങ്ങള്‍ തങ്ങളുടെ വഴിയില്‍ വെറി പൂണ്ട് കാത്തിരിക്കുന്നുണ്ടെന്ന് അവര്‍ കരുതില്ല. എന്നാല്‍ ഇന്നലെ രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ ഹരിദാസനെ കാത്തിരുന്നത് കൊടും പകയുടെ സംഘപരിവാര തീവ്രവാദികള്‍ ഒരുക്കിയ മരണവാറണ്ട് ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ സമാധാനം നിലനില്‍ക്കണമെന്ന് ആര്‍ എസ് എസ് ആഗ്രഹിക്കുന്നില്ല. അവര്‍ ഭരിക്കുന്ന നാടുകള്‍ പോലെ നിത്യമായ അശാന്തിയും അക്രമവും പുലരണമെന്നാണ് അവര്‍ കൊതിക്കുന്നത്. അതിനെ ജനങ്ങളുടെ ഐക്യത്തിലൂടെ നമുക്ക് ചെറുക്കാനാവണം. ഈ നരാധമ ഫാസിസ്റ്റ് ഭീകരന്മാരെ ഒറ്റപ്പെടുത്തുന്നതില്‍ നാടൊന്നാകെ ഒന്നിച്ച് നില്‍ക്കണം. കമ്യൂണിസ്റ്റുകാരുടെ ജീവന്‍ കാക്കാന്‍ വേണ്ടി മാത്രം അല്ലത്, ഈ നാടിന്റെ തന്നെ ജീവന്‍ കാക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+