തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി ആര് ഭരിക്കും; സുധാകരനോ മമ്പറം ദിവാകരനോ, ഇന്നറിയാം
കണ്ണൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ തലശ്ശേരി ഇന്ധിരാഗാന്ധി ആശുപത്രി ഭരണ സമിതി തെരഞ്ഞെടുപ്പ് ഇന്ന്. കഴിഞ്ഞ മുപ്പത് വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ സുധാകരന്‍ മുന്‍കൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇത്തവണ ഇറക്കിയിരിക്കുന്നത്.
അയ്യായിരത്തി ഇരുന്നൂറ് വോട്ടര്‍മാരുള്ള സംഘത്തില്‍ ഡയറക്ടര്‍മാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിക്കുക. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി കെ സുധാകരന്‍ ഗുണ്ടകളെയിറക്കുമെന്ന് മമ്പറം ദിവാകരന്‍ പരാതി ഉന്നയിച്ചിരുന്നു ഇകതിനെ തുടര്‍ന്ന് കര്‍ശന സുരക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളില്‍ രാവിലെ പത്തുമണിമുതല്‍ വൈകിട്ട് നാലുവരെ വോട്ടിംഗ് നടക്കും.

ഇരുന്നൂറോളം വോട്ടര്‍മാരുള്ള സിപിഎം ഇതുവരെ ആരെ പിന്തുണയ്ക്കുമെന്ന് വ്യക്തമായിട്ടില്ല. മമ്പറം ദിവാകരനും കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി ഒരു പതിറ്റാണ്ടിലേറെയായി തര്‍ക്കം തുടരുകയായിരുന്നു. ഈ പശ്ചാതലത്തിലാണ് മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് സുധാകരനെതിരെ ഗുരുതര ആരോപണവുമായി മമ്പറം ദിവാകരന്‍ രംഗത്ത് വന്നിരുന്നു. കണ്ണൂരില്‍ അക്രമ രാഷ്ട്രീയം ആരംഭിച്ചത് സുധാകരന്‍ ഡിസിസി പ്രസിഡന്റായതിന് ശേഷമാണെന്ന് മമ്പറം ദിവാകരന്‍ ആരോപിച്ചിരുന്നു. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളതെന്നും ഇത് വച്ച്‌കൊണ്ട് പ്രവര്‍ത്തകരെ ബലിയാടാക്കരുതെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.കണ്ണൂരില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിരുന്നത് അവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ചുമതലയുള്ള കെ സുധാകരന്‍ ഏത് കുടുംബത്തെയാണ് സംരക്ഷിച്ചിരുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

1992 ല്‍ എന്‍ രാമകൃഷ്ണനെ തഴെയിറക്കി ഡിസിസി പിടിക്കാന്‍ സുധാകരന്റെ വലം കൈയായി നിന്ന് ദിവാകരനായിരുന്നു. ഇത് തികച്ചും ജനാധിപത്യമായ വിരുദ്ധ തെരഞ്ഞെടുപ്പായിരുന്നുവെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞിരുന്നു. അന്ന് 22 വോട്ട് കെ സുധാകരന് കുറവായിരുന്നുവെന്നും. ജനാധിപത്യ വിരുദ്ധ അക്രമണത്തിലൂടെയാണ് സുധാകരന്‍ ഭരണം പിടിച്ച് കണ്ണൂരില്‍ ഡിസിസി പ്രസിഡന്റായതെന്നും ദിവാകരന്‍ ആരോപിച്ചു. അതിനു ശേഷമാണ് കണ്ണൂരില്‍ ക്രൂരമായ അക്രമ രാഷ്ട്രീയം അരങ്ങേറുന്നതെന്നും നിരവധി പ്രവര്‍ത്തകരെയാണ് അന്ന് നഷ്ടമായതെന്നും അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം വെച്ചുകൊണ്ട് കണ്ണൂരിലെ പ്രവര്‍ത്തകരെ ഇനിയും ബലിയാടാക്കരുതെന്നും ദിവകാരന്‍ പറഞ്ഞിരുന്നു. ഇന്ത്യന് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ എവിടെയാണ് കേഡര്‍ പാര്‍ട്ടിയെന്നും എവിടെയാണ് സെമി കേഡര്‍. കോണ്‍ഗ്രസില്‍ ആളുകള്‍ വരികയും പോകുകയും ചെയ്യുമെന്നും വിശാലമായ ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ദിവകാരന്‍ പറഞ്ഞു.

ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം പയ്യാമ്പലത്ത് ഒഴുക്കിയാല്‍ കടല്‍ അശുദ്ധമാകുമെന്ന് പറഞ്ഞയാളാണ് കെസുധാകരന്നെും അദ്ദേഹം ആരോപിച്ചിരുന്നു. അന്ന് ചിതാഭസ്മം പയ്യാമ്പലത്ത് ഒഴുക്കുമ്പോള്‍ താനുമുണ്ടായിരുന്നു ഇന്ദിരാഗാന്ധി മരിച്ചതിനു ശേഷം 1987ലാണ് സുധാകരന്‍ കോണ്‍ഗ്രസിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണനെതിരെ മത്സരിക്കുമ്പോള്‍ സുധാകരന്റെ ചിഹ്നം മയില്‍ ആയിരുന്നു. അത് മാറ്റി കൈ ചിഹ്നം നല്‍കാന്‍ അന്ന് തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്ന ആര്‍ രാമചന്ദ്രന്‍ നായരെസമീപിച്ചത് താനായിരുന്നുവെന്നും അങ്ങനെയാണ് സുധാകരന്‍ കോണ്‍ഗ്രസിലേക്ക് എത്തിയതെന്നും ദിവാകരന്‍ പറഞ്ഞിരുന്നു. 1969ല്‍ കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളജില്‍ പഠിക്കുന്ന സമയത്ത് താന്‍ കെഎസ്യുവിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നുവെന്നും, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ തന്നെയാണ് താന്‍ കടന്ന് വന്നതെന്നും അപ്പോഴൊന്നും കെ സുധാകരന്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാ ഗാന്ധി ക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ താന്‍ കണ്ണൂര്‍ ജയിലിലെ ഒമ്പതാം ബ്ലോക്കിലെ അഞ്ചാം സെല്ലില്‍ തടവില്‍ കഴിഞ്ഞ ആളാണെന്നും ഒരിക്കല്‍ പോലും കോണ്‍ഗ്രസില്‍ നിന്നു പുറത്തു പോകുകയോ ഇന്ദിരാ ഗാന്ധിയെ തള്ളിപ്പറയുകയോ ചെയ്യാത്ത പ്രവര്‍ത്തകനാണ് താമെന്നും മമ്പറം ദിവാകരന്‍ പറഞ്ഞിരുന്നു.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണസമിതിയില്‍ പുതിയ അംഗങ്ങള്‍ വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. 30 വര്‍ഷത്തോളമായി പ്രസിഡന്റായി തുടരുന്ന മമ്പറം ദിവാകരനുമായി സംസാരിച്ച് പാനല്‍ തയ്യാറാക്കാന്‍ രണ്ടംഗസമിതിയെ ഡി.സി.സി. നിയമിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിനിര്‍ദേശവുമായി സഹകരിക്കാന്‍ ദിവാകരന്‍ തയ്യാറായരുന്നില്ല. ജില്ലാ നേതൃത്വവുമായി ആലോചിക്കാതെ പുതിയ പാനല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ കാരണവും ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ കാരണമായി.

ഒരു ഡി.സി.സി. സെക്രട്ടറി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ബാക്കിയുള്ളവര്‍ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തനത്തിലുള്ളവര്‍ അല്ലെന്നാണ് ഡി.സി.സി. നല്‍കിയ വിശദീകരണം. ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. സാജുവിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗികപാനല്‍ കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഔദ്യോഗികപാനലിനെതിരേ ബദല്‍പാനലില്‍ മത്സരിക്കുന്ന മമ്പറം ദിവാകരന്‍ ഗുരുതര അച്ചടക്കലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് പുറത്താക്കുന്നതെന്നും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ വാര്ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

2016-ല്‍ ധര്‍മടത്ത് പിണറായി വിജയനെതിരേ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച ആളായിരുന്നു മമ്പറം ദിവാകരന്‍. കെ. സുധാകരന്‍ കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റായിരുന്നപ്പോള്‍ ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. കുറച്ചുകാലമായി ഇരുവരും തമ്മില്‍ അസ്വാരസ്യമുണ്ട്. സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റായി ചുമതലയേറ്റതിനുപിന്നാലെയുണ്ടായ പിണറായി-സുധാകരന്‍ പോരില്‍, ദിവാകരന്‍ പിണറായിയെ പിന്തുണച്ച് സംസാരിച്ചിരുന്നു. റിബല്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക കൊടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രാദേശികനേതാവായ ഇ.ജി. ശാന്ത, മമ്പറം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.കെ. പ്രസാദ് എന്നിവരെയും തത്സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്.

സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ്സില്‍നിന്ന് തന്നെ പടിയിറക്കാന്‍ ആര്‍ക്കുമാവില്ലെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞിരുന്നു. പുറത്താക്കലിനെ സംബന്ധിച്ച് നല്‍കിയ മറുപടിയിലാണഅ അദ്ദേഹം പറഞ്ഞത്. അവസാനനിമിഷംവരെ കോണ്‍ഗ്രസുകാരനായി തുടരുമെന്നും കോണ്‍ഗ്രസിനെ മലിനമാക്കുന്നത് ആരെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആശുപത്രിയുടെ വളര്‍ച്ചയ്ക്കുപിന്നില്‍ ഒരുപാട് കോണ്‍ഗ്രസുകാരുടെ ചോരയും നീരുമുണ്ടെന്നും അവര്‍ അര്‍പ്പിച്ച വിശ്വാസമാണ് തന്റെ കൈമുതല്‍ മമ്പറം ദിവാകരന്‍ പറഞ്ഞു. രോഗബാധയെതുടര്‍ന്ന് ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അപ്പോഴാണ് തന്നെ പുറത്താക്കിയ കാര്യം അദ്ദേഹം അറിയുന്നത്.












Click it and Unblock the Notifications