തലശേരി നഗരസഭാ വൈസ് ചെയർമാൻ വാഴയില്‍ ശശിക്ക് നാടിന്റെ അന്ത്യാഞ്ജലി
തലശേരി: നഗരസഭാ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശിക്ക് നാടിന്റെ അന്ത്യാഞ്ജലി. പരേതൻ്റെ ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിക്കാൻ നൂറുകണക്കിനാളുകളാണ് തലശേരി നഗരത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ എത്തിയത്.സി.പി.എം തലശേരി ഏരിയ കമ്മിറ്റി ഓഫിസിലും നഗരസഭ ഓഫിസിലും വീട്ടിലും പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം കണ്ടിക്കല്‍ നിദ്രാതീരത്ത് സംസ്‌കരിച്ചു. ദു:ഖസൂചകമായി നഗരസഭാ പരിധിയില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ നാലു മണിവരേ ഹര്‍ത്താലാചരിച്ചു.
ബീഡി തൊഴിലാളിയായി ജീവിതം ആരംഭിച്ച് ബാലസംഘത്തില്‍ കൂടി സംഘടനാ രംഗത്തേക്ക് കടന്നുവന്ന് ഡി.വൈ.എഫ്.ഐയുടെ തിരുവങ്ങാട് വില്ലേജ് സെക്രട്ടറിയായും തലശേരി ബ്ലോക്ക് ഭാരവാഹിയായും പ്രവര്‍ത്തിച്ച പൊതു പ്രവർത്തകനാണ് വാഴയിൽ ശശി. 1977ല്‍ സി.പി.എം അംഗമായി. സി.പി.എം തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. നിലവില്‍ സി.പി.എ ഏരിയാ കമ്മിറ്റിയംഗമാണ്. ഈ കാലയളവിലാണ് അദ്ദേഹത്തിന്റെ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. തലശേരിയിലെ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വി ജയരാജന്‍, പി.ജയരാജന്‍, ടി.വി രാജേഷ്, ഡോ.വി. ശിവദാസന്‍ എം.പി, വത്സന്‍ പനോളി, എന്‍.ചന്ദ്രന്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കെ.പി സഹദേവന്‍, കെ.പി മോഹനന്‍ എം.എല്‍.എ, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.എന്‍. ചന്ദ്രന്‍, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം വി.എ നാരായണന്‍, ബി.ജെ.പി ദേശീയകൗണ്‍സില്‍ അംഗം പി.കെ കൃഷ്ണദാസ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
തലശേരി നഗരസഭാ വൈസ് ചെയര്‍മാനും സി.പി.എം തലശേരി ഏരിയാ കമ്മിറ്റിയംഗവുമായ വാഴയില്‍ ശശി തലശേരിയിലെ വിവിധ വികസന പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ച ജനപ്രതിനിധിയാണ്. തലശേരി കാർണിവൽ, നഗരസഭാ സ്റ്റേഡിയം നവീകരണം തുടങ്ങി ജനറൽ ആശുപത്രി വിപുലീകരണം, റോഡ് വികസനം തുടങ്ങി ഒട്ടേറെ വികസന പ്രവർത്തനങ്ങളിൽ അദ്ദേഹം മുൻനിരയിൽ നിന്നിരുന്നു. രോഗബാധിതനായതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ചികിത്സയ്ക്കിടെ മരിച്ചത്. അര നൂറ്റാണ്ട് കാലം തലശേരിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്നു.
ബീഡി തൊഴിലാളിയായി ജീവിതം ആരംഭിച്ച് ബാലസംഘത്തില്‍ കൂടി സംഘടനാ രംഗത്തേക്ക് കടന്നുവന്ന് ഡിവൈഎഫ്ഐയുടെ തിരുവങ്ങാട് വില്ലേജ് സെക്രട്ടറിയായും തലശേരി ബ്ലോക്ക് ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. പരേതരായ വാഴയില്‍ പൈതലിന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: കെ. സുജയ (തലശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റല്‍, കേരള കോ-ഓപറേറ്റിവ് എംപ്ലോയിസ് യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്). മക്കള്‍: സിജിന്‍ (പുന്നോല്‍ സര്‍വിസ് സഹകരണ ബാങ്ക്), സിന്‍സി (ട്യൂട്ടര്‍, കോ-ഓപ്പറേറ്റിവ് ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ഹെല്‍ത്ത് സയന്‍സസ്). മരുമക്കള്‍: ദിന്‍ഷ സിജിന്‍ (പാറാല്‍), മിഥുന്‍ (ഖത്തര്‍). സഹോദരങ്ങള്‍: പവിത്രന്‍, രാജി, രമേശന്‍.












Click it and Unblock the Notifications