കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശേരി കോടതി മുത്തശ്ശി സ്മാര്‍ട്ടാകുന്നു ... ജലസംഭരണി... അണ്ടര്‍ ഗ്രൗണ്ട് സംവിധാനം!!

  • By Desk
Google Oneindia Malayalam News

തലശേരി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള തലശേരി കോടതി ആധുനികവത്കരിക്കുന്നു. എല്ലാ വിധ നവീന സംവിധാനങ്ങളുമുള്ള എട്ടുനില കെട്ടിടസമുച്ചയമാണ് തലശേരി കോടതി വളപ്പില്‍ ഉയരുക. ഇതിനായി സര്‍ക്കാര്‍ 56 കോടി അനുവദിച്ചു. ജില്ലാകോടതിയും മുന്‍സിഫ് കോടതിയടക്കമുള്ള പൈതൃകകോടതികള്‍ അതേ പടിനിലനിര്‍ത്തി മറ്റു കോടതികളെല്ലാം പുതിയ സമുച്ചയത്തിലേക്ക് മാറ്റും.

<strong>300 മൈാബൈല്‍ ഫോണുകള്‍ സജീവം... വ്യോമസേന ഭീകരരുടെ സാന്നിധ്യം ഉറപ്പിച്ചത് ഇങ്ങനെ</strong>300 മൈാബൈല്‍ ഫോണുകള്‍ സജീവം... വ്യോമസേന ഭീകരരുടെ സാന്നിധ്യം ഉറപ്പിച്ചത് ഇങ്ങനെ

കോടതി ഹാളുകള്‍, അഭിഭാഷകര്‍ക്കാവശ്യമായ ലൈബ്രറി, വിശ്രമമുറികള്‍, വനിതാഅഭിഭാഷകര്‍ക്കുള്ള മുറി എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും. സാക്ഷികള്‍ക്കും പ്രതികള്‍ക്കുമുള്ള മുറികള്‍, ആധുനിക സ്മാര്‍ട്ട് കാന്റീന്‍ എന്നിവയും ഒരുക്കും.നിര്‍മാണം പുര്‍ത്തിയാകുന്നതോടെ സ്ത്രീകളുടെയും പ്രത്യേക കോടതി കൂടി തലശേരിയിലാരംഭിക്കും. സോളാര്‍ വൈദ്യുതി സംവിധാനവും ജലസംഭരണിയും വാഹനപാര്‍ക്കിങ്ങിനുള്ള അണ്ടര്‍ ഗ്രൗണ്ട് സംവിധാനവും പുതിയ കോടതി സമുച്ചയത്തിന്റെ പ്രത്യേകതകളിലൊന്നാണ്.

Court

ലോയേങ്‌സ് യുനിയന്‍ മുന്‍ ജില്ലാ പ്രസിഡന്റ് കെ. അജിത്കുമാര്‍ 2017-ല്‍ മുഖ്യമന്ത്രിക്കും സ്ഥലം എം.എല്‍.എയ്ക്കും ഈ വിഷയത്തില്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പുതിയ കെട്ടിടസമുച്ചയത്തിനായുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയത്. ജില്ലാകോടതി ബാര്‍ അസോസിയേഷനും ഈ സ്വപ്‌ന പദ്ധതിക്കായി പരിശ്രമിച്ചു. വിജിലന്‍സ്,കണ്‍സ്യുമര്‍, കോടതികള്‍, മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിങ്ങ് എന്നിവയ്‌ക്കൊന്നും നിലവിലുള്ള കോടതിയില്‍ സ്ഥലമില്ല.

English summary
Thalassery munsifcourt court developmnet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X