തലശ്ശേരി: ബോംബുകള്‍ക്കായി അരിച്ചു പൊറുക്കി പൊലീസ്, വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കും
തലശ്ശേരി: കൂത്തുപറമ്പ് പൊലിസ് സ്‌റ്റേഷന്‍പരിധിയിലെ ആമ്പിലാടെന്ന സ്ഥലത്ത് നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയതോടെ വരും ദിവസങ്ങളിലും തലശേരി താലൂക്കിലെ പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ റെയ്ഡ് ശക്തമാക്കാന്‍ പൊലീസ് തീരുമാനം. കൂത്തുപറമ്പ് പൊലീസും കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രണ്ട് സ്റ്റീല്‍ ബോംബുകള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ആളൊഴിഞ്ഞ പറമ്പില്‍നിന്ന് കണ്ടെത്തിയത്.
തുടര്‍ന്നുള്ള പരിശോധനയില്‍ ഇത് ഉഗ്രസ്‌ഫോടക ശേഷിയുളള സ്റ്റീല്‍ ബോംബാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍വീര്യമാക്കുകയായിരുന്നു. എരഞ്ഞോളി കുടക്കടവില്‍ വീട്ടുപറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയ വയോധികന്‍ ബോംബ് ൊട്ടി കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് നടത്തിവരുന്ന തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്. കതിരൂര്‍, പാനൂര്‍, ന്യൂമാഹി, ധര്‍മടം, തലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പൊലിസ് വ്യാപക പരിശോധന നടത്തിവരുന്നുണ്ട്. അതത് സ്റ്റേഷന്‍ പരിധികളിലെ ആളൊഴിഞ്ഞ വീടുകള്‍, പറമ്പുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്. വയനാട് ജില്ലയില്‍ നിന്ന് എത്തിയ ബോംബ് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തി വരുന്നത്.

കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍ അജിത്ത് കുമാറിന്റെ മേല്‍നോട്ടത്തിലാണ് കണ്ണൂരില്‍ ബോംബുകള്‍ക്കായി തെരച്ചില്‍ നടത്തുന്നത്. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. തലശേരി താലൂക്കില്‍ ജനവാസ കേന്ദ്രങ്ങളില്‍ ബോംബുകള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്. ബോംബുകള്‍ കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്ന വെളിപ്പെടുത്തലുമായി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ രംഗത്തുവന്ന എരഞ്ഞോളിയെന്ന സീനയെന്ന യുവതിക്കെതിരെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവരുടെ വീടിന് സുരക്ഷ നല്‍കിയിട്ടുണ്ട്.
എരഞ്ഞോളി ബോംബ് സഫോടനത്തില്‍ സി പി ഐ ബ്രാഞ്ച് സെക്രട്ടറിയുടെ പിതാവ് വേലായുധനെന്ന(85)യാളാണ് കൊല്ലപ്പെട്ടത്. വീടിന് അടുത്തുളള ആള്‍പാര്‍പ്പില്ലാത്ത പുരയിടത്തില്‍ തേങ്ങപൊറുക്കാനായി പോയ വേലായുധന് സ്റ്റീല്‍ വസ്തുക്കള്‍ കിട്ടുകയും വരാന്തയിലിരുന്ന് അതു തറയിലിടിച്ചു തുറയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. വലതു കൈ അറ്റു തൂങ്ങിയ വേലായുധന് ദേഹാമാസകലം പരുക്കേറ്റു. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തിലാണ് ഗുരുതരമായി പരുക്കേറ്റ വയോധികനെ തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്‌സയ്ക്കിടെ ഇയാള്‍ മരണമടയുകയായിരുന്നു.












Click it and Unblock the Notifications