കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശ്ശേരി റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവും നാളെ ആരംഭിക്കും

Google Oneindia Malayalam News

തലശ്ശേരി; റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ബുധനാഴ്ച മുതല്‍ തലശേരിയില്‍.28 മുതല്‍ നവംവര്‍ 30 വരെയാണ് കലോത്സവം.15 സബ് ജില്ലകളില്‍ നിന്നായി 5798 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.രചനാ മത്സരങ്ങള്‍ നവംബര്‍ 13 മുതല്‍ 15 വരെ തലശ്ശേരിയില്‍ നടന്നിരുന്നു.തലശേരിയിലും പരിസരത്തുമുള്ള എട്ട് വിദ്യാലയങ്ങളാണ് മത്സരത്തിന്റെ വേദി.ഉദ്ഘാടന സമാപന ചടങ്ങുകള്‍ ഉണ്ടാകുകയില്ല.

ശബരിമലയില്‍ കണ്ട 'കണ്ണില്‍ കൊത്തുന്ന അതിമാരക വിഷമുള്ള പാമ്പ്'; വാര്‍ത്തയിലെ സത്യാവസ്ഥ ഇതാണ്‌ ശബരിമലയില്‍ കണ്ട 'കണ്ണില്‍ കൊത്തുന്ന അതിമാരക വിഷമുള്ള പാമ്പ്'; വാര്‍ത്തയിലെ സത്യാവസ്ഥ ഇതാണ്‌

ആദ്യദിനം 18 വേദികളിലും രണ്ടാം ദിനം 17 വേദികളിലും മൂനാം ദിനം 15 വേദികളിലുമാണ് മത്സരങ്ങള്‍ നടക്കുക.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 95 ഇനങ്ങളിലും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 105 ഇനങ്ങളിലും ആണ് മത്സരം.അറബിക് സംസ്‌കൃത മേളകള്‍ 19 ഇനങ്ങളിലും നടക്കും.മുബാറക് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് മാപ്പിളകലകളുടെ അവതരണം.ചിറക്കര ഗവ.എച്ച്എസ്എസില്‍് നാടകം,ചെണ്ടമേളം,പൂരക്കളി എന്നിവ വലിയമാടാവില്‍ യുപി സ്‌കൂളിലും നടക്കും.

kannur

പ്രളയത്തെ തുടര്‍ന്നുള്ള ചെലവുചുരുക്കലിന്റെ ഭാഗമായി ആര്‍ഭാടമൊഴിവാക്കിയാണ് ഇത്തവണ കലോത്സവങ്ങള്‍.മത്സര ഫലങ്ങള്‍ അറിയാന്‍ കലോത്സവവേദിയില്‍ പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും.ഐടി കോര്‍ണര്‍ കണ്ണൂര്‍ ബ്ലോഗിലും,എഇഒ തലശ്ശേരി സൗത്തിന്റെ ബ്ലോഗിലും മത്സരം ഫലം അറിയാം.രാവിലം 9.30 മുതല്‍ 7 വരെയാണ് മത്സരസമയം.കുട്ടികള്‍ക്ക് താമസസൗകര്യം ടൗണിലെ വിവിധ സ്‌കൂളുകളില്‍ ഒരുക്കും.കുട്ടികള്‍ക്ക മൂന് നേരം ഭക്ഷണസൗകര്യം ഉണ്ടായിരിക്കും.

English summary
Revenue district youth festival begins on Wednesday in thalasseri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X