തലശ്ശേരി കേന്ദ്രീയ വിദ്യാലയം: സ്ഥലപരിശോധനയ്ക്കായി ഉന്നത സംഘമെത്തി
തലശ്ശേരി: തലശ്ശേരി കേന്ദ്രീയ വിദ്യാലയ വികസനത്തിന്റെ ഭാഗമായി പുതുതായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ പരിശോധനക്കായി ഉന്നതതല സംഘം പര്യടനം നടത്തി. കുണ്ടൂര്‍ മലയിലെ ഏഴരഏക്കര്‍ സ്ഥലമാണ് പരിശോധിച്ചത്. സ്ഥലത്തിന്റെ ഭൂപ്രകൃതി, ശുദ്ധജല സംവിധാനം എന്നീ കാര്യങ്ങളും സംഘം ചര്‍ച്ച ചെയ്തു. സ്ഥലം മെയ് മാസത്തോടെ കേന്ദ്രീയ വിദ്യാലയത്തിന് കൈമാറാന്‍ കഴിയുമെന്ന് തലശേരി സബ് കലക്ടര്‍ പറഞ്ഞു.
സ്ഥലം ലഭ്യമായാല്‍ ഉടന്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങുമെന്ന് കേന്ദ്രീയ വിദ്യാലയം റീജിണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. 10 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ 2011-ല്‍ ആരംഭിച്ചത് കുണ്ടൂര്‍ മലയിലെ വാടക കെട്ടിടത്തില്‍ നിന്നും മാറി ഇപ്പോള്‍ ധര്‍മ്മടത്താണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റവും ആധുനിക രീതിയില്‍ കെട്ടിടം പണിയാനാണ് ആലോചിക്കുന്നത്.

കേന്ദ്രീയ വിദ്യാലയം വരുന്നതോടു കൂടി ഈ പ്രദേശത്ത് കാതലായ മാറ്റമുണ്ടാകും. സംഘത്തില്‍ സബ് കലക്ടര്‍ ആസിഫ് കെ. യൂസഫ്, കെ വി റീജിയണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കരുണാകരന്‍, സെന്‍ട്രല്‍ പിഡബ്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിപുന്‍ ഗുപ്ത, പ്രിന്‍സിപ്പാള്‍ അമൃത ബാല, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ സാദിക്ക് പി ഒ, പഞ്ചായത്ത് പ്രസിഡന്റ് എംഷീബ, വൈസ് പ്രസിഡന്റ് സനല്‍ പി പി, കെഎസ്ഇബി എഞ്ചിനീയര്‍ വിഷ്ണുപ്രഭു, എഞ്ചിനീയര്‍ സുനില്‍ പ്രദീപ്, എംപിയുടെ പ്രതിനിധി എംപി അരവിന്ദാക്ഷന്‍. കെവി വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ സുശീല്‍ ചന്ദ്രോത്. പി എ രാജീവ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി പവിത്രന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
സ്ഥലപരിമിതികരണം വിദ്യാർത്ഥികൾ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രീയ വിദ്യാലയത്തിനായി സംസ്ഥാന സർക്കാർ കുണ്ടൂർ മലയിൽ ഏഴര ഏക്കർ ഭൂമി വിട്ടുകൊടുത്തത്.












Click it and Unblock the Notifications