കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിങ്ങളെന്തിന് നോട്ടയ്ക്ക് വോട്ട് ചെയ്യണം; ഞാന്‍ ബിജെപിക്കാരോട് ചോദിച്ചുവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി

Google Oneindia Malayalam News

കണ്ണൂര്‍: തലശേരിയില്‍ നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ബിജെപി ആവശ്യപ്പെട്ടുവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എംപി അരവിന്ദാക്ഷന്‍. ഇക്കാര്യം തനിക്ക് അടുപ്പമുള്ള ബിജെപി പ്രവര്‍ത്തകരോട് താന്‍ ചോദിച്ചുവെന്നും രാജ്യം ഭരിക്കുന്ന പാര്‍ട്ടി നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ പറയേണ്ടി വരുന്നത് രാഷ്ട്രീയ അപചയമാണെന്നും ജനാധിപത്യത്തില്‍ യോജിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വോട്ട് യുഡിഎഫിന് ലഭിച്ചിട്ടില്ല. അവര്‍ നോട്ടയ്ക്ക് വോട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടത്. ചില പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ വന്നില്ല. അനുഭാവികളുടെ വോട്ട് യുഡിഎഫിന് ലഭിച്ചോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു.

c

ബിജെപി പ്രവര്‍ത്തകര്‍ പലയിടത്തും വോട്ട് ചെയ്യാന്‍ പോയിട്ടില്ല. നാട്ടുകാരനയാതു കൊണ്ടുതന്നെ പ്രചാരണ രംഗത്ത് തനിക്ക് തിളങ്ങാന്‍ സാധിച്ചു. എല്ലാവരെയും നേരിട്ട് കാണാന്‍ ശ്രമിച്ചു. തന്റെ പ്രവര്‍ത്തന രീതി സംബന്ധിച്ചു വിശദീകരിച്ചു. ഏറെ കാലമായി ഇടതുപക്ഷമാണ് തലശേരിയെ പ്രതിനിധീകരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ ജയിച്ചിട്ടും തലശേരിക്ക് വേണ്ട ഗുണം ലഭിച്ചില്ല. അതുകൊണ്ടുതന്നെ ഇത്തവണ മാറ്റം വരുമെന്നും യുഡിഎഫ് ജയിക്കുമെന്നും ഗ്രാമങ്ങളില്‍ പോലും ചര്‍ച്ചയുണ്ടായിരുന്നുവെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു.

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

കോണ്‍ഗ്രസില്‍ അടങ്ങാത്ത ആധി; അവര്‍ പിടിക്കുന്ന 10ല്‍ എട്ടും നമ്മുടെ വോട്ട്... പരസ്യമാക്കി ഹൈബി ഈഡന്‍കോണ്‍ഗ്രസില്‍ അടങ്ങാത്ത ആധി; അവര്‍ പിടിക്കുന്ന 10ല്‍ എട്ടും നമ്മുടെ വോട്ട്... പരസ്യമാക്കി ഹൈബി ഈഡന്‍

എല്‍ഡിഎഫിന് നെഗറ്റീവ് വോട്ടുകളുണ്ട്. അത് യുഡിഎഫിന് കിട്ടി എന്നാണ് വിലയിരുത്തുന്നത്. 22000ത്തിലധികം വോട്ട് മണ്ഡലത്തില്‍ ബിജെപിക്കുണ്ട്. ഇത്രയും വോട്ടുകള്‍ അവരുടെ നേതൃത്വം പറഞ്ഞതു പ്രകാരം നോട്ടയ്ക്ക് കിട്ടില്ല. അതില്‍ ചില വോട്ടുകള്‍ മറ്റു പാര്‍ട്ടികള്‍ക്ക് കിട്ടാന്‍ ഇടയുണ്ടെന്നും തിരഞ്ഞെടുപ്പിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാനാകൂ എന്നും അരവിന്ദാക്ഷന്‍ പ്രതികരിച്ചു.

പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

English summary
Thalassery UDF Candidate MP Aravindakshan response to Election Result and Campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X