Get Updates
Get notified of breaking news, exclusive insights, and must-see stories!

തളിപ്പറമ്പില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; സിബിഐ ചമഞ്ഞ് വയോധികനില്‍ നിന്നും ഒരു കോടിയിലേറെ തട്ടിയെടുത്തു

തളിപ്പറമ്പ്: തളിപറമ്പ് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുസംഘം വ്യാപകമാവുന്നു. വാട്സ്ആപ്പ് സി.ബി.ഐക്കാരുടെ വലയില്‍ കുടുങ്ങിയ വയോധികന് നഷ്ടമായത് മൂന്ന് കോടി 15 ലക്ഷത്തി അന്‍പതിനായിരം രൂപ നഷ്ടമായി.മൊറാഴ പാളിയത്ത്വളപ്പിലെ റിട്ട.എഞ്ചിനീയര്‍ കാരോത്ത് വളപ്പില്‍ വീട്ടില്‍ ഭാര്‍ഗ്ഗവനാണ്(74) പണം നഷ്ടപ്പെട്ടത്.

ഭാര്‍ഗവന്റെ ആധാര്‍കാര്‍ഡ് ഉപയോഗിച്ച് സിംകാര്‍ഡ് വാങ്ങിയ ആരോ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാല്‍ ഭാര്‍ഗവനേയും ഭാര്യയേയും വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി പറഞ്ഞ് സെപ്തംബര്‍ 19 ന് വൈകുന്നേരം 3.55 മുതല്‍ ഒക്ടോബര്‍ 3 ന് വൈകുന്നേരം 5 മണിവരെ ഭാര്‍ഗ്ഗവനെ വാട്സ്ആപ്പ് വീഡിയോ സര്‍വൈലന്‍സില്‍ നിര്‍ത്തിയാണ് പണം തട്ടിയത്.

thaliparambu-fraud-case

സിബിഐ ഓഫീസര്‍മാരാണെന്ന് ഭീഷണിപ്പെടുത്തിയ സംഘം, കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കാക്കുന്നതിന് വെരിഫിക്കേഷന് ശേഷം തിരിച്ചുതരാമെന്ന് വിശ്വസിപ്പിച്ചാണ് വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ നിന്ന് അഫ്സാന ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ ബന്ധന്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് തുക ആര്‍ടിജിഎസ് വഴി ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയായിരുന്നു.

കൊല്‍ക്കത്ത സെന്‍ട്രല്‍ ഡിവിഷനിലെ രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം അയപ്പിച്ചത്. എന്നാല്‍ പിന്നീടാണ് വിളിച്ചത് വ്യാജ സിബിഐ യാണെന്ന് വ്യക്തമായത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ തളിപ്പറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമാനമായ രീതിയില്‍ കഴിഞ്ഞദിവസം തളിപ്പറമ്പ് നഗരസഭാ ഓഫീസിന് സമീപത്തെ വീട്ടമ്മയുടെ 28 ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു.

സാമ്പത്തിക കുറ്റകൃത്യത്തില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും വെരിഫിക്കേഷന് ശേഷം തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 28 ലക്ഷം രൂപയാണ് ഇവരില്‍ നിന്നും തട്ടിയെടുത്തത്. തളിപ്പറമ്പ് നഗരസഭാ ഓഫീസിന് സമീപത്തെ മാങ്കൊമ്പില്‍ വീട്ടില്‍ ഉഷ.വി.നായരാണ്(58) തട്ടിപ്പിന് ഇരയായത്.

ഹൈദരാബാദ് സാഫില്‍ഗുഡയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അക്കൗണ്ടുള്ള രണ്ടുപേരാണ് തട്ടിപ്പിന് പിന്നില്‍ എന്ന് പരാതിയില്‍ പറയുന്നു. സെപ്തംബര്‍ 27 ന് രാവിലെ 9.22 മുതല്‍ ഒക്ടോബര്‍ 3 ന് വൈകുന്നേരം മൂന്നുമണിവരെ ഉഷ വി.നായരുടെ വാട്സ് ആപ്പില്‍ വീഡിയോകോള്‍ വിളിച്ച് സര്‍വയലന്‍സില്‍ നര്‍ത്തിയ സംഘം കുറ്റകൃത്യത്തില്‍ നിന്ന് ഒഴിവാക്കാന്‍ എന്ന പേരിലാണ് പണം അവരുടെ അക്കൗണ്ടിലേക്ക് അയക്കാന്‍ ആവശ്യപ്പെട്ടത്. ഇത് വിശ്വസിച്ച ഉഷ ഐ.സി.ഐ.സി.ഐ ബാങ്കിലെ തന്റെ അക്കൗണ്ടില്‍ നിന്ന് 2 തവണകളായി ഇവരുടെ അക്കൗണ്ടിലേക്ക് ആര്‍.ടി.ജി.എസ് വഴി ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കുകയായിരുന്നു. എന്നാല്‍ ചതി ചെയ്യണമെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രവൃത്തിയില്‍ പണം തിരിച്ചു നല്‍കാതെ വഞ്ചിച്ചതായാണ് പരാതി. തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ ഇവരുടെ പരാതിയാന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+