പ്രചരണ ചൂടിൽ തളിപ്പറമ്പ്; ആദ്യഘട്ട പൊതുപര്യടനം പൂർത്തിയാക്കി ഗോവിന്ദൻ മാസ്റ്റർ, പിന്നാലെ മറ്റ് സ്ഥാനാർഥികളും
മണ്ഡലത്തിലെ പ്രവർത്തകർക്കിടയിൽ ആവേശത്തിരയിളക്കി സ്ഥാനാർഥികളുടെ പ്രചരണം തുടരുകയാണ്
തളിപ്പറമ്പ്: കണ്ണൂർ ജില്ലയിലെ ഇടത് കോട്ടകളിലൊന്നാണ് തളിപ്പറമ്പ്. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു തവണ മാത്രം കോൺഗ്രസിന് ജയിക്കാനായ മണ്ഡലം. ഇത്തവണയും ഇടത് പ്രതീക്ഷകൾ അടിയുറച്ച് നിൽക്കുന്ന മണ്ഡലത്തിൽ മുതിർന്ന നേതാവ് എം.വി ഗോവിന്ദൻ മാസ്റ്ററാണ് സിപിഎം സ്ഥാനാർഥി. എന്നാൽ ഉറച്ച പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് യുഡിഎഫും എൻഡിഎയും. കോൺഗ്രസ് സ്ഥാനാർഥിയായി യുവനേതാവ് അബ്ദുൾ റഷീദ് വി.പിയും ബിജെപി സ്ഥാനാർഥിയായി ഗംഗാധരൻ എ.പിയുമാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്.

മണ്ഡലത്തിലെ പ്രവർത്തകർക്കിടയിൽ ആവേശത്തിരയിളക്കി സ്ഥാനാർഥികളുടെ പ്രചരണം തുടരുകയാണ്. മുൻപ് രണ്ട് തവണ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ എൽഡിഎഫ് സ്ഥാനാർഥി എം.വി ഗോവിന്ദൻ തന്നെയാണ് പ്രചരണ പ്രവർത്തനങ്ങളിലും ഒരുപടി മുന്നിൽ. സിപിഎം സ്ഥാനാർഥി പ്രഖ്യാപനം ആദ്യമെ ഉണ്ടായതിനാൽ പ്രചരണവും നേരത്തെ ആരംഭിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇതിനോടകം പൊതു പര്യടനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയ ഗോവിന്ദൻ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. അതേസമയം വിട്ടുകൊടുക്കാതെ യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളും പ്രചരണം തുടരുകയാണ്.
ഇന്നലെ കുറ്റ്യാട്ടൂർ പഞ്ചായത്തിലായിരുന്നു അബ്ദുൾ റഷീദിന്റെ പ്രചരണം. മാണിയൂർ വില്ലേജ് മുക്കിൽ സലഫി ബിഎഡ് കോളജിലെത്തിയ അബ്ദുൽ റഷീദ് വിദ്യാർഥികളുമായി സംസാരിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പള്ളിയത്ത് നിന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. എട്ടേയാറിൽ സ്ഥാനാർഥിയെ സ്വീകരിച്ചു പ്രകടനവും നടന്നു. കുണ്ടില കണ്ടി, ചെക്കിക്കുളം, തണ്ടപ്പുറം, തരിയേരി, ചുണ്ടയിൽ, കോമക്കരി, ഇന്ദിരാ നഗർ തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനങ്ങൾക്കു ശേഷം വടുവൻ കുളത്ത് സമാപിച്ചു.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍
ആന്തൂർ, തളിപ്പറമ്പ് നഗരസഭകൾ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ എൻഡിഎ സ്ഥാനാർഥി എ.പി ഗംഗാധരന്റെ പ്രചരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് തൃച്ചംബരം മാരാർ സ്ക്വയറിൽ ബിജെപി പൊതുയോഗം നടക്കും.
പ്രചരണ പ്രവർത്തനങ്ങളിൽ മൂന്ന് മുന്നണികളും സജീവമാണെങ്കിലും ഇത്തവണയും മണ്ഡലത്തിൽ ഇടത് വിജയമാണ് പ്രീപോൾ സർവേകളെല്ലാം പ്രവചിക്കുന്നത്. കഴിഞ്ഞ തവണ നാൽപ്പതിനായിരത്തിലധികം വോട്ടുകൾ നേടിയാണ് ജെയിംസ് മാത്യു മണ്ഡലത്തിൽ വിജയിച്ചത്. സർക്കാർ അനുകൂല ഘടകങ്ങളും സിപിഎമ്മിന്റെ അടിയുറച്ച വോട്ടുകളും മുന്നണിക്ക് വലിയ പ്രതീക്ഷ തന്നെ മണ്ഡലത്തിൽ നൽകുന്നുണ്ട്.
ഗ്ലാമർ ലുക്കിൽ തിളങ്ങി നടി നോറ ഫടേഹി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications