• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡ് വ്യാപനം കൂടുന്നു: തളിപ്പറമ്പ് നഗരം അടച്ചു; സ്വാതന്ത്ര്യ ദിനാഘോഷ പരേഡ് ഒഴിവാക്കി

  • By Desk

തളിപ്പറമ്പ്: ജില്ലയിൽ കൊ വിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തളിപ്പറമ്പ് നഗരം പൂർണമായി അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിക്കില്ലെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള മുഴുവൻ പൊതു യിടങ്ങളിലും ആളുകൾ കൂട്ടത്തോടെ നിൽക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നാൽ മെഡിക്കൽ ഷോപ്പുകളെ സമ്പൂർണ ലോക്ഡൗണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുമെങ്കിലും സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

പൃഥ്വിരാജും ഇന്ദ്രജിത്തും ആർഎസ്എസ് ശാഖയിൽ പോയവരെന്ന് ജന്മഭൂമി, പ്രതികരിക്കാതെ താരങ്ങൾ

ഇതിനിടെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ കൊവിഡ് രോഗവ്യാപനസാഹചര്യത്തില്‍ ചടങ്ങ് മാത്രമായി ചുരുക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പരേഡ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒഴിവാക്കും. പൊതുജനങ്ങള്‍ക്ക് ചടങ്ങിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ജനപ്രതിനിധികള്‍, വിശിഷ്ട വ്യക്തികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളെ പാസ് നല്‍കിയായിരിക്കും ചടങ്ങുകളില്‍ പങ്കെടുപ്പിക്കുക. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇതുസംബന്ധിച്ച യോഗത്തിലാണ് തീരുമാനം. രാവിലെ ഒമ്പത് മണിക്ക് ചടങ്ങ് ആരംഭിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനായി പാലിച്ചുകൊണ്ടായിരിക്കും പരിപാടി. ഇതിനായി പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ എന്നിവ സജ്ജമാക്കും. മാസ്‌ക് ഉള്‍പ്പെടെയുള്ള മറ്റ് നിയന്ത്രണങ്ങളും ഉറപ്പാക്കും.

രോഗവ്യാപന സാഹചര്യം കണക്കിലെടുത്ത് കുട്ടികളെയും പ്രായമായവരെയും പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നും യോഗം നിര്‍ദേശിച്ചിട്ടുണ്ട്. 100 ല്‍ കുറഞ്ഞ ആളുകള്‍ മാത്രം ഉണ്ടാവുന്നവിധം പരിപാടികള്‍ ക്രമീകരിക്കും. സേനാ വിഭാഗങ്ങളുടെ മൂന്ന് പ്ലാറ്റൂണിന്റെ സാന്നിധ്യം ഉണ്ടാവുമെങ്കിലും മാര്‍ച്ച് പാസ്റ്റ് നടത്തില്ല. സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, എന്‍സിസി തുടങ്ങി മറ്റ് വിഭാഗങ്ങളൊന്നും ഈ വര്‍ഷം ചടങ്ങിനുണ്ടാവില്ല. എന്നാല്‍ കൊവിഡ് പ്രതിരോധ പോരാട്ടങ്ങളില്‍ മുഴുകിനില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിനിധികളെ പ്രത്യേക ക്ഷണിതാക്കളായി പരിപാടിയിലേക്ക് ക്ഷണിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് സ്വാതന്ത്ര്യദിനത്തിലുള്ള പരേഡ് ഒഴിവാക്കുന്നത്.

ഇതിനിടെ കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും എത്തുന്ന സന്ദര്‍ശകരുടെ വിശദ വിവരങ്ങള്‍ കൊവിഡ്19 സ്റ്റേറ്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ ആഗസ്ത് ഏഴ് മുതല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് എല്ലാ ഓഫീസ്/സ്ഥാപന മേധാവികളും ഉറപ്പുവരുത്തണം.

പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓഫീസ് മേധാവി/സ്ഥാപന ഉടമ covid19jagratha.kerala.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് പുതിയ യൂസര്‍ ഐഡി ഉണ്ടാക്കണം. ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ടാബില്‍ വിസിറ്റര്‍ രജിസ്റ്റര്‍ സര്‍വീസ് ക്ലിക്ക് ചെയ്ത് ഫോണ്‍ നമ്പര്‍, യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യണം. ലോഗിനില്‍ ക്യൂആര്‍ കോഡ് ഡൗണ്‍ലോഡ് ചെയ്ത് സ്ഥാപനത്തിന്റെ പ്രവേശന കവാടത്തില്‍ പതിക്കുകയും വേണമെന്നും കലക്ടർ നിർദേശിച്ചു.

English summary
Thalipparamba under lockdown, Independence day parade cancelled due to covid situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X