തളിപ്പറമ്പ് താലൂക്കാശുപത്രി ഹൈടെക്കാവുന്നു :കെട്ടിട നിർമ്മാണം അന്തിമഘട്ടത്തിൽ
തളിപ്പറമ്പ് താലൂക്ക് ആശുപത്രി ഹൈടെക്കാവുന്നു: കെട്ടിട നിർമ്മാണം അന്തിമഘട്ടത്തിൽ
പയ്യന്നൂർ: തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്കായി നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.. ഫാര്‍മസി, ടോക്കണ്‍ സംവിധാനം എന്നിവ ഉള്‍പ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളും അടങ്ങിയതാണ് പുതിയ ബ്ലോക്ക്. 5377 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അഞ്ച് നിലകളിലായാണ് കെട്ടിടം ഒരുങ്ങുന്നത്. 9.87 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. ഇതില്‍ 377 ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ ഫണ്ടും 610 ലക്ഷം സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുമാണ്. നിലവില്‍ രണ്ട് നിലകളിലാണ് ബ്ലോക്ക് പ്രവര്‍ത്തിക്കുക.
രണ്ട് വര്‍ഷത്തിനകം മറ്റ് നിലകളിലും പ്രവര്‍ത്തനം ആരംഭിക്കും. തികച്ചും രോഗി സൗഹൃദമായാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നതെന്ന് സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. എ സുശീല്‍ പറഞ്ഞു. രോഗിക്ക് പൂര്‍ണ സംതൃപ്തിയോടെ പുറത്തിറങ്ങാന്‍ സാധിക്കുന്ന ഒപി ബ്ലോക്കാണ് സജ്ജമാക്കുന്നത്. ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ്, മള്‍ട്ടി സ്‌പെഷ്യാലിറ്റി ഒപി ബ്ലോക്ക് എന്നിവയും തുടര്‍ന്ന് നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ബ്ലോക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഒപി സൗകര്യം അവിടേക്ക് മാറ്റും. പഴയ കെട്ടിടത്തില്‍ കാഷ്വാലിറ്റി പ്രവര്‍ത്തിക്കും. കുട്ടികള്‍ക്കായുള്ള കളിസ്ഥലവും പുതിയ കെട്ടിടത്തില്‍ ഒരുക്കും. 1912-ല്‍ ഡിസ്‌പെന്‍സറിയായാണ് തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. 1965-ല്‍ ഗവ. ആശുപത്രിയായും 2004-ല്‍ ഫസ്റ്റ് റഫറല്‍ യൂണിറ്റായും ഉയര്‍ത്തിയിരുന്നു.
ജനറല്‍ മെഡിസിന്‍, എല്ല് രോഗം, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, മാനസികാരോഗ്യം, ഇഎന്‍ടി, കുട്ടികളുടെ വിഭാഗം തുടങ്ങി 11 ഓളം സ്‌പെഷ്യാലിറ്റി യൂണിറ്റുകള്‍ നിലവില്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് ആലക്കോട് നടുവിൽ, കാർത്തികപുരം, പയ്യാവുർ, ശ്രീകണ്ഠാപുരം തുടങ്ങിയ സ്ഥലങ്ങളിലെ രോഗികൾ ഇപ്പോൾ തളിപ്പറമ്പിലെ വിവിധ സ്വകാര്യ ആശുപത്രികളെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രി ഹൈടെക്കാവുന്നതോടെ ഇതു സാധാരണക്കാരായ രോഗികൾക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications