കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റിപ്പബ്ളിക്ക് ദിനത്തിൽ തളിപ്പറമ്പ് നഗരം അത്യാധുനിക സിസിടിവി ക്യാമറയുടെ വലയത്തിലാകും

  • By Desk
Google Oneindia Malayalam News

കണ്ണൂർ: റിപ്പബ്ളിക്ക് ദിനത്തിൽ തളിപ്പറമ്പ് നഗരത്തിൽ മുഴുവന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാൻ നഗരസഭ. 54 അത്യാധുനിക വയര്‍ലെസ് ക്യാമറകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്നത്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും നേരിട്ട് നിരീക്ഷണം നടത്തുന്ന വിധത്തിലാണ് ഈ സംവിധാനം നിലവിൽ വരിക. തളിപ്പറമ്പ് ദേശീയപാത, മെയിന്‍ റോഡ്, മാര്‍ക്കറ്റ് റോഡ്, കുപ്പം, ചിറവക്ക്, തൃച്ഛംബരം, മന്ന, കരിമ്പം തുടങ്ങി നഗരസഭാ പരിധിയിലെ 27 സ്ഥലങ്ങളിലാണ് രണ്ട് ക്യാമറകള്‍ വീതം സ്ഥാപിക്കുന്നത്. പൂര്‍ണ്ണമായും വയര്‍ലെസ് ആയിട്ടായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.

ഗവർണർ ഭരണഘടന മനസിലാക്കിയിട്ടില്ല: ആരിഫ് മുഹ്മദ് ഖാന് യെച്ചൂരിയുടെ വിമർശനം, സർക്കാർ-ഗവർണർ പോര്!ഗവർണർ ഭരണഘടന മനസിലാക്കിയിട്ടില്ല: ആരിഫ് മുഹ്മദ് ഖാന് യെച്ചൂരിയുടെ വിമർശനം, സർക്കാർ-ഗവർണർ പോര്!

നേരത്തെ അഞ്ചു വര്‍ഷം മുന്‍പ് നഗരത്തില്‍ സ്ഥാപിച്ച ക്യാമറകളില്‍ ചിലത് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിരുന്നു. കൂടാതെ ആറ് ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ചിരുന്ന ക്യാമറകള്‍ മുഴുവന്‍ പിന്നീട്ഉപയോഗശൂന്യമായി മാറുകയും ചെയ്തു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. ഇതിനെ തുടർന്ന് സിഎംപി തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായിരുന്ന പി പി മോഹനന്‍ നഗരത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാത്തത് സംബന്ധിച്ച് താലൂക്ക് വികസന സമിതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ 35 ലക്ഷം രൂപ ചെലവില്‍ പുതിയ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

cctv-15792030

2016-ലാണ് മോഹനന്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതിയില്‍ പൊതു താത്പര്യ ഹര്‍ജി കൊടുത്തത്. വൈകിയാണെങ്കിലും ക്യാമറ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ച നഗരസഭയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി മോഹനന്‍ പറഞ്ഞു. മോണിറ്റര്‍ ഉള്‍പ്പെടെയുള്ള എല്ലാ നിയന്ത്രണ സംവിധാനങ്ങളും തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലായിരിക്കും. ക്യാമറകളുടെ പ്രവര്‍ത്തനം റിപ്പബ്ളിക്ക് ദിനമായ ജനുവരി 26-ന് ആരംഭിക്കാനാണ് നഗരസഭ അധികൃതര്‍ ലക്ഷ്യമിടുന്നത്.

English summary
Tahalipparambu under CCTV surveillance from republic day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X